ഇലക്ഷനില്‍ ഇവന്റ് മാനേജ്‌മെന്റും!

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പത്രിക സമര്‍പ്പണം മുതല്‍ ജയിച്ചശേഷം മണ്‌ഡല പര്യടനം വരെ പ്ലാന്‍ ചെയ്യുന്ന ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങള്‍ ജില്ലകളില്‍ സജീവമായി. പ്രചരണം ഹൈടെക്കായാലും ലോടെക്കായാലും ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങള്‍ ഭദ്രമായി കൈകാര്യം ചെയ്യും. കേരളത്തിലെ ഇരുപതു ലോക്‌സഭാമണ്‌ഡലങ്ങളില്‍ പകുതിയിലും ഇവന്റ് മാനേജ്‌മെന്റുകാരാണ് ഇലക്ഷന്‍ ആസൂത്രണം ചെയ്യുന്നത്. സ്ഥാനാര്‍ത്ഥിയുടെ പരസ്യ പലകയിലെഴുതേണ്ട മുദ്രാവാക്യം മുതല്‍ സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം വരെ ഇത്തരത്തില്‍ എഴുതി കിട്ടും. ഒരു സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ഭാഗികമായി സംഘടിപ്പിക്കണമെങ്കില്‍ കുറഞ്ഞത് അന്‍പതു ലക്ഷം രൂപയെങ്കിലുമാകും. ഒരു പ്രൊഫഷണല്‍ ഏജന്‍സിയാണ് ഇലക്ഷന്‍ പ്രചരണം നിര്‍വഹിക്കുന്നതെങ്കില്‍ എഴുപതുലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരും.
കല്യാണങ്ങള്‍ വരെ ഇവന്റ് മാനേജ്‌മെന്റുകാര്‍ സംഘടിപ്പിക്കുന്ന ഇക്കാലത്ത് ഇലക്ഷന്‍ പ്രചരണം ഇവന്റുമാര്‍ സംഘടിപ്പിക്കുന്നതില്‍ പുതുമയൊന്നുമില്ലെന്നാണ് രംഗത്തെ പ്രമുഖര്‍ പറയുന്നത്. ഇലക്ഷന്‍ കമ്മീഷന്റെ കണക്കില്‍ ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൊത്തം പ്രചരണം എഴുപതു ലക്ഷം കവിയാന്‍ പാടില്ല. ഏഴ് നിയമസഭാ മണ്‌ഡലങ്ങളാണ് സാധാരണഗതിയില്‍ ഒരു ലോക്‌സഭാ മണ്‌ഡലത്തില്‍ ഉള്‍പ്പെടുക. ഓരോ നിയമസഭാ മണ്‌ഡലത്തിലും പത്തു ലക്ഷം വീതം ചെലവാക്കണമെന്നാണ് കണക്കെങ്കിലും ഒരു നല്ല ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടാന്‍ ഇക്കാലത്ത് അയ്യായിരം രൂപ വേണം. ആരോപണങ്ങളും വിവാദങ്ങളും ഉണ്ടാകുമ്പോള്‍ നോട്ടീസുകള്‍ മാറിമാറി അടിക്കേണ്ടിവരും. സിറ്റിംഗ് എം.പി മത്സരിക്കുമ്പോള്‍ വികസനബ്രോഷര്‍ പല നിറത്തില്‍ പല തരത്തില്‍ അച്ചടിക്കേണ്ടി വരും.
ഓരോ ബൂത്തിന്റെ പ്രവര്‍ത്തകര്‍ക്കും കുറഞ്ഞത് പതിനായിരം രൂപ പ്രവര്‍ത്തന മൂലധനം നല്‍കേണ്ടി വരും. പണമില്ലാതെ പ്രവര്‍ത്തകരൊന്നും പുറത്തിറങ്ങാറില്ല. മിക്കവാറും സ്ഥലങ്ങളില്‍ വോട്ടു പിടുത്തത്തിനിറങ്ങുന്നവര്‍ക്ക് ഭക്ഷണവും വാഹനവും നല്‍കേണ്ടി വരും. മൈക്ക് സെറ്റ് മുതലായ ചെലവുകള്‍ വേറെ അന്വേഷിക്കേണ്ടി വരും . കൊട്ടിക്കലാശത്തിന് പണം വേറെയിറക്കണം. പണമില്ലെന്നാണ് സ്ഥാനാര്‍ത്ഥിയുടെ പല്ലവിയെങ്കില്‍ വേറെ ആളെ നോക്കാന്‍ പ്രവര്‍ത്തകര്‍ പറയും. ഇതില്‍ ജില്ലാതല നേതാക്കള്‍ക്ക് മുന്തിയ ഇനം മദ്യവും പുതിയ കാറും നല്‍കേണ്ടിവരും. ഇലക്ഷന്‍ നടത്തുന്നത് സ്വന്തം ചെലവിലല്ലോ എന്നായിരിക്കും ഇതു സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക.
പത്രവാര്‍ത്തകള്‍ നല്‍കുന്നതിനും വാര്‍ത്തകള്‍ സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും പ്രൊഫഷണല്‍ പി.ആര്‍ സംഘങ്ങളെയാണ് സ്ഥാനാര്‍ത്ഥികള്‍ ഏര്‍പ്പാട് ചെയ്യുക. ഇത്തരം കാര്യങ്ങളില്‍ പാളിച്ചയുണ്ടാകാന്‍ സ്ഥാനാര്‍ത്ഥികള്‍ സമ്മതിക്കാറില്ല. പ്രവര്‍ത്തകരെ ആശ്രയിക്കുന്നതിനേക്കാള്‍ നല്ലത് ഇവന്റ് മാനേജ്‌മെന്റാണെന്ന് സ്ഥാനാര്‍ത്ഥികള്‍ പറയുന്നു. സംഭവം കൃത്യമായും നടക്കും. രാഷ്‌ട്രീയക്കാരുടെ ജാഡ കാണുകയും വേണ്ട.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha