ധനകാര്യമന്ത്രി തിരക്കിലാണ്, തന്റെ പതിനൊന്നാമത്തെ ബജറ്റ് ചരിത്രത്തിന്റെ ഭാഗമാക്കാന്‍

ഇത് ധനകാര്യ മന്ത്രി കെ.എം. മാണിയുടെ പതിനൊന്നാമത്തെ ബജറ്റാണ്. ഓരോ ബജറ്റും മന്ത്രിയെ സംബന്ധിച്ചടുത്തോളം പുത്തന്‍ അനുഭവമാണ്. അതുകൊണ്ട് തന്നെ ഒരു പാകപ്പിഴയും കൂടാതെ വളരെ ശ്രദ്ധയോടെയാണ് ഓരോ ബജറ്റും അവതരിപ്പിക്കുന്നത്. കേരളത്തേയും കേരള വിഭവങ്ങളേയും ഇത്രയേറെ അടുത്തറിയാവുന്ന മറ്റൊരു ധനകാര്യമന്ത്രി ഇല്ലതന്നെ. മെച്ചപ്പെട്ട ധനകാര്യമാനേജ്‌മെന്റിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ ധനകാര്യ മന്ത്രി എന്നും ശ്രദ്ധിക്കാറുണ്ട്.
വര്‍ഷങ്ങളോളം നേടിയെടുത്ത അറിവും, ലോകപരിചയവും, ഭരണ പരിചയവുമൊക്കെ ഓരോ ബജറ്റിന്റേയും വിജയത്തിന് പിന്നിലുണ്ട്. അതിനെക്കാളുപരി ജനങ്ങളുമായുള്ള അടുപ്പവും അവരുടെ പ്രശ്‌നങ്ങളെ തിരിച്ചറിയാനുള്ള കഴിവും ബജറ്റില്‍ എപ്പോഴും കാണാനാവും.
പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള ബജറ്റിനാണ് പ്രാമുഖ്യം നല്‍കുന്നത്. അതിനായുള്ള ഗവേഷണങ്ങളും പഠനങ്ങളും ഏകോപിച്ച് തനതായൊരു ബജറ്റ് അവതരിപ്പിക്കാനാണ് കെ.എം. മാണി തയ്യാറെടുക്കുന്നത്.
പലപ്പോഴും ഖജനാവ് കാലിയായിരിക്കുന്ന അവസ്ഥയിലായിരിക്കും കെ.എം. മാണി ധനമന്ത്രിയായി അധികാരത്തിലെത്തുന്നത്. ജനങ്ങളുടെമേല്‍ അധികഭാരമേല്‍പ്പിക്കാതെ സംസ്ഥാനത്തെ സാമ്പത്തിക ഭദ്രതയിലെത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എന്നും ആശാവഹമാണ് കെ.എം. മാണിയുടെ ഓരോ ബജറ്റും.
സര്‍ക്കാര്‍ജീവനക്കാരുടെ സമരത്തില്‍ കെ.എം. മാണിയുടെ ഇടപെടല്‍ സമരക്കാരുടെ പോലും പ്രശംസയ്‌ക്ക് ഇടയാക്കി. സര്‍ക്കാര്‍ ജീവനക്കാരും ഏറെ പ്രതീക്ഷയോടെ നോക്കുകയാണ് ഈ ബജറ്റ്.
പെന്‍ഷന്‍ പ്രായം ഉടന്‍ കൂട്ടാന്‍ ആലോചനയില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ അത് ബജറ്റ് വരുമ്പോള്‍ ആലോചിക്കാമെന്നുമാണ് ധനകാര്യമന്ത്രി പറയുന്നത്. കേന്ദ്രത്തിന്റെ പല നയങ്ങളും കേരളത്തിന് ദോഷകരമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍ . കേരളത്തില്‍ ഒട്ടും പ്രായോഗികമല്ലാത്ത പല പദ്ധതികള്‍ക്കും കോടിക്കണക്കിന് രൂപയാണ് നല്‍കുന്നത്. അപ്രായോഗികമായ അവയ്‌ക്ക്‌വേണ്ടി ചെലവഴിച്ചില്ല എന്ന് പറഞ്ഞിട്ട് അര്‍ത്ഥമില്ല. സംസ്ഥാനത്ത് നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം ആ പണം നേരിട്ട് നല്‍കണമെന്ന അഭിപ്രായക്കാരന്‍കൂടിയാണ് മന്ത്രി.
കെ.എസ്.ആര്‍ടി.സി.യുടെ ഡീസല്‍ സബ്‌സിഡി ഒഴികാക്കിയതിനേയും പാചക വാതക സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ചതിനേയും ശക്തമായി എതിര്‍ക്കുന്നുമുണ്ട് മന്ത്രി.
പ്രതിബന്ധങ്ങളുടെ നടുവില്‍ നിന്നും എല്ലാ വിഭാഗം ജനങ്ങളുടേയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ജനപ്രിയ ബജറ്റ് ഒരുക്കുന്ന പണിപ്പുരയിലാണ് കെ.എം. മാണി.
https://www.facebook.com/Malayalivartha