കാരുണ്യ സഹായം 79 കോടി കവിഞ്ഞു: മന്ത്രി കെഎം മാണി

കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നും 7485 രോഗികള്‍ക്ക് 79.08 കോടി അനുവദിച്ചതായി ധനമന്ത്രി കെഎം മാണി അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ 46 സ്വകാര്യാശുപത്രികളില്‍ നിന്നും ചികിത്സാ സഹായം ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിശ്ചിത ചികിത്സാ പാക്കേജ് അംഗീകരിച്ച് ധാരണാപത്രം ഒപ്പിട്ട സര്‍ക്കാരിതര ആശുപത്രികളില്‍ നിന്നാണ് സേവനം ലഭിക്കുന്നത്.
683 ഹീമോഫീലിയ രോഗികള്‍ക്ക് 13.86 കോടി ചികിത്സാ സഹായം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലൂടെ ജില്ലകളില്‍ അംഗീകരിക്കപ്പെട്ട ആശുപത്രികളിലെത്തിക്കും.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഓരോ കാരുണ്യാ ഡയാലിസിസ് സെന്ററിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മാണി പറഞ്ഞു. പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ 10 ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചാണ് കാരുണ്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നത്. ഓരോ താലൂക്കിലും രണ്ട്‌് സര്‍ക്കാരിതര ആശുപത്രികളെ ഡയാലിസിസിന് മാത്രമായി അക്രെഡിറ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 27 താലൂക്കാശുപത്രികളില്‍ ഡയാലിസിസ് ആരംഭിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്.
ചികിത്സാ ധനസഹായം അനുവദിച്ച രോഗികള്‍: കാന്‍സര്‍ 2987, ഹൃദ്‌രോഗം - 3562, വൃക്ക - 825, തലച്ചോര്‍-കരള്‍ - 73.
https://www.facebook.com/Malayalivartha