രാഷ്ട്രീയത്തിലെ റെക്കോര്‍ഡുകളുടെ തോഴന്‍: രാജ്യത്തെ പതിനൊന്നു ബജറ്റ് അവതരിപ്പിച്ച ആദ്യ മന്ത്രിയായ് മാണി

പതിനൊന്നു ബജറ്റുകള്‍ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ധനമന്ത്രി എന്ന റെക്കോര്‍ഡിലേക്കാണ് കെ.എം.മാണി എത്തിച്ചേര്‍ന്നിരിക്കുന്നത്. സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു കൊണ്ടാണ് അദ്ദേഹം പുതിയ ഉയരങ്ങളില്‍ എത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായതിന്റേയും,പാല മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി തെരെഞ്ഞെടുക്കപ്പെട്ടതിന്റേയും റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 1975 ഡിസംബറില്‍ സി. അച്യുതമേനോന്‍ മന്ത്രിസഭയിലാണ് കെ.എം. മാണി ആദ്യമായി മന്ത്രിയാകുന്നത്. അന്നും ധനമന്ത്രിയായിരുന്ന അദ്ദേഹം 1976ലാണ് തന്റെ ആദ്യബജറ്റ് അവതരിപ്പിച്ചത്. പതിവ് തെറ്റിക്കാതെ പള്ളിയില്‍ പോയി പ്രാര്‍ഥന നടത്തിയ ശേഷമാണ് കെ.എം മാണി തന്റെ പതിനൊന്നാം ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയില്‍ എത്തിയത്. 2011, 2012 ബജറ്റുകളില്‍ വാഗ്‌ദാനം ചെയ്‌ത മിക്ക പദ്ധതികളും നടപ്പിലാക്കിയ ആഹ്ലാദത്തിലാണ് മാണി പുതിയ ബജറ്റ് അവതരണം നടത്തിയത്.
https://www.facebook.com/Malayalivartha