ധനമന്ത്രിയുടെ റെക്കോര്‍ഡിന് സാക്ഷിയാകാന്‍ കുട്ടിയമ്മയും മക്കളുമെത്തി

ധനമന്ത്രി കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മ പ്രിയതമന്റെ ബജറ്റവതരണം കാണാന്‍ ആദ്യമായി നിയമസഭയിലെത്തി. മക്കളായ സാലി, ആനി, സ്‌മിത മരുമകള്‍ നിഷാ ജോസ് കെ മാണി, പേരക്കുട്ടി കെഎം മാണി എന്നിവരും ഒപ്പമുണ്ടായിരുന്നു. പതിനൊന്നാം തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യധനമന്ത്രിയാണ് കെഎം മാണി.
മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പിന്നാലെ സ്വകാര്യ വാഹനത്തിലായിരുന്നു കുടുംബം സഭയിലെത്തിയത്. ആദ്യമായിട്ടാണ് കുട്ടിയമ്മ സഭയിലെത്തുന്നത്. അതിന്റെ അമ്പരപ്പൊന്നുമില്ലാതെ ബജറ്റവതരണം മുഴുവന്‍ കേട്ടിരിന്നു. ബജറ്റവതരണം രണ്ടര മണിക്കൂറിലധികമായപ്പോള്‍ ചെറിയൊരു പരിഭ്രമം. ഇത്രയും സമയം ഒരുപോലെ നിന്ന് പരിചയമില്ലാത്തയാളാണെന്ന പരിഭവം. 2 മണിക്കൂര്‍ 50 മിനിട്ടായപ്പോള്‍ എല്ലാം ദൈവം കാത്തു എന്ന സമാധാനം. രാവിലെ ലൂര്‍ദ് പള്ളിയിലെ പ്രാര്‍ത്ഥനക്കും കുട്ടിയമ്മ മന്ത്രിയെ അനുഗമിച്ചിരുന്നു. എന്നും കെഎം മാണിയുടെ നിഴലായിട്ടാണ് കുട്ടിയമ്മ ഉണ്ടായിരുന്നത്. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്.
കുട്ടിയമ്മക്കും ചില റിക്കോര്‍ഡുകള്‍ സ്വന്തമായിട്ടുണ്ട്. മന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിന്റെ പാലുകാച്ച് നടത്തിയത് കുട്ടിയമ്മയാണ്. ഏറ്റവും കൂടുതല്‍ കാലം മന്ത്രി മന്ദിരത്തില്‍ താമസിച്ച റിക്കോര്‍ഡും കുട്ടിയമ്മക്കുണ്ട്.
https://www.facebook.com/Malayalivartha