സുധീരനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം, മുഖ്യന് കുഴിയെടുക്കാന്‍ രമേശ്!

കോണ്‍ഗ്രസില്‍ വിഎം സുധീരന്‍ ഒറ്റപ്പെടുന്നു. വി.എം സുധീരന്റെ സ്‌പോണ്‍സറെന്ന് നിലയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എ ഗ്രൂപ്പ് രംഗത്തു വന്നു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലാണ് രാഹുലിനും സുധീരനുമെതിരെ എ ഗ്രൂപ്പ് രംഗത്തു വന്നത്. അതേ സമയം ഐ ഗ്രൂപ്പ് തന്ത്രപരമായ മൗനം പാലിച്ചു. കാരണം സുധീരന്‍ എ ഗ്രൂപ്പിന്റെ ഭാഗമാണ്. എ ഗ്രൂപ്പിന്റെ നോമിനിയെന്ന നിലയില്‍ സുധീരനും ഉമ്മന്‍ചാണ്ടിയും അടിച്ചു മരിക്കട്ടെ എന്നാണ് രമേശിന്റെ നിലപാട്. രമേശ് ഉമ്മന്‍ചാണ്ടിക്കെതിരെ സമരം നടത്താനുമാണ് നീക്കം നടത്തുന്നത്.
അതേസമയം മദ്യ നയ വിഷയത്തില്‍ ഒരു വിട്ടു വീഴ്‌ചയ്‌ക്കും സുധീരന്‍ തയ്യാറാവുന്നില്ലെന്നാണ് സൂചന. ബാര്‍ വിഷയത്തില്‍ വിട്ടു വീഴ്‌ചയ്‌ക്ക് തയ്യാറാകാത്തതിന്റെ പേരില്‍ സ്ഥാനത്യാഗം നടത്തേണ്ടി വന്നാലും സുധീരന്‍ അതിന് തയ്യാറാകും. കെ.പി.സി.സി പ്രസിഡന്റായിരിക്കാന്‍ തനിക്ക് ഒരാഗ്രഹവുമില്ലെന്ന് സുധീരന്‍ തന്റെ അനുയായികളോട് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ നിലപാടുകളില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാവിലെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് യുഡിഎഫ് യോഗത്തില്‍ സുധീരന്‍ പറയാതെ പറഞ്ഞു. മദ്യം ഒഴുക്കാന്‍ ആരൊക്കെ ആഗ്രഹിച്ചാലും അത് നടക്കാന്‍ പോകുന്നില്ലെന്ന് പറയാനും സുധീരന്‍ മടിച്ചില്ല. മലയാളികള്‍ തനിക്കൊപ്പമാണെന്ന് സുധീരനറിയാം. നേരിലും ഫോണിലും തന്നെ എല്ലാവരും അഭിനന്ദിക്കുന്നു.
അതേസമയം കേരളത്തിലെ സ്ഥിതി വിശേഷം രാഹുല്‍ ഗാന്ധിയെ സുധീരന്‍ പഠിപ്പിച്ചു കഴിഞ്ഞു. കെ.പിസിസി അധ്യക്ഷനായിരിക്കുമ്പോള്‍ തനിക്ക് ധാരാളം പ്രതിബന്ധങ്ങള്‍ ഉണ്ടെന്നും രാഹുലിനെ അദ്ദേഹം അറിയിച്ചു കഴിഞ്ഞു. എന്നാല്‍ ഹൈക്കമാന്റ് സുധീരനൊപ്പമാണ്. വേണമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉമ്മന്‍ചാണ്ടിയെ മാറ്റാനും രാഹുലും സോണിയയും മടിക്കില്ല. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടി ആരോപണവിധേയനായപ്പോള്‍ അദ്ദേഹത്തെ കാണാന്‍ പോലും ഹൈക്കമാന്റ് കൂട്ടാക്കിയില്ല.
ഉമ്മന്‍ചാണ്ടിക്ക് പകരം രമേശിനെ വിശ്വാസത്തിലെടുക്കാനാണ് സുധീരന്റെ ശ്രമം. പാമോയില്‍ കേസില്‍ കോടതി രമേശിനെതിരെ പറഞ്ഞപ്പോള്‍ രമേശ് തെറ്റുകാരനല്ലെന്ന് സുധീരന്‍ പരസ്യമായി പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള ചോദ്യത്തിന് പഠിച്ചിട്ട് പറയാമെന്നായിരുന്നു മറുപടി.
ഏതായാലും രമേശും സുധീരനും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് പാതാളക്കുഴി ഒരുക്കുമോ എന്ന് കണ്ടറിയണം. എ ഗ്രൂപ്പ് ഹൈക്കമാന്റിന് എതിരായതോടെ ഉമ്മന്‍ചാണ്ടിക്ക് ഡല്‍ഹിയില്‍ നിന്നുള്ള സഹായവും കിട്ടാതെയാവും. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇമേജുള്ള ഏക നേതാവായ സുധീരനൊപ്പം നില്‍ക്കാനായിരിക്കും പുതുമുഖനേതാവായ രാഹുല്‍ഗാന്ധി ശ്രമിക്കുക. സുധീരനെ ഒറ്റപ്പെടുത്തി നേട്ടം കൊയ്യാനുള്ള ശ്രമം വിജയിക്കാനിടയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha