സാമ്പത്തിക പ്രതിസന്ധി, 30,000 താല്‍ക്കാലികക്കാരുടെ ജോലി പോകും

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ 30,000 ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായി. താല്‌കാലിക തസ്‌തികകള്‍ നിര്‍ത്തലാക്കും. അനാവശ്യ തസ്‌തികകളില്‍ ജോലി ചെയ്യുന്ന താത്‌കാലികക്കാരെയാണ് പിരിച്ചുവിടുന്നത്. സംസ്ഥാനത്ത് 30000 തല്‌കാലിക ജീവനക്കാരുണ്ടെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭയ്‌ക്ക് മുമ്പില്‍ സമര്‍പ്പിച്ച രേഖയിലുള്ളത്. ഇതില്‍ 7000 പേരെ പിരിച്ചുവിടാനും അത്രയും തസ്‌തികകള്‍ നിര്‍ത്തലാക്കാനുമാണ് മന്ത്രസഭയ്‌ക്ക് മുമ്പില്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ചിരുന്ന കുറിപ്പിലെ പ്രധാന ആവശ്യം.
സര്‍ക്കാര്‍ വകുപ്പുകളില്‍ മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ പതിനായിരങ്ങള്‍ ജോലിയെടുക്കുന്നുണ്ട്. പലരെയും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പുറത്ത് വിവിധ സര്‍ക്കാരുകള്‍ നിയമിച്ചതാണ്. ഇതില്‍ ചിലരെയൊക്കെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. അതേസമയം മേലില്‍ തസ്‌തികകള്‍ സൃഷ്ടിക്കരുതെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ബുധനാഴ്‌ച മന്ത്രിസഭാ യോഗത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ വരിക. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ തന്നെ സര്‍ക്കാര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളും മറ്റും അത് അംഗീകരിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വില്ലനായത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്. വിവിധ സ്ഥാപനങ്ങളില്‍ നിരവധിപേരെ താല്‌കാലികാടിസ്ഥാനത്തില്‍ രാഷ്ട്രീയക്കാര്‍ ജോലിക്കെടുത്തിരുന്നു. താല്‌കാലികക്കാരെ നിയമിക്കേണ്ടത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണെന്ന നിബന്ധന നിലവിലിരിക്കെ തന്നെ താല്‌കാലികക്കാരെ നേരിട്ട് നിയമിച്ചുകൊണ്ടിരുന്നു. പതിനായിരങ്ങളാണ് ഇവര്‍ക്ക് ശമ്പളമായി നല്‍കിയിരുന്നത്.
ഒരു സ്ഥാപനം നടത്തികൊണ്ടുപോകുന്നതിനുള്ള ജീവനക്കാരെ മാത്രം മതിയെന്ന കര്‍ശന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അതില്‍ കൂടുതല്‍ എത്ര സ്ഥിരം ജീവനക്കാരുണ്ടെങ്കിലും അവര്‍ക്ക് മറ്റ് സ്ഥാപനങ്ങളില്‍ നിയമനം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മന്ത്രിസഭയില്‍ നിന്നും അംഗീകാരം കിട്ടിയാലുടന്‍ നിര്‍ദ്ദേശം നടപ്പിലാക്കാനാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ഒരു വിട്ടു വീഴ്‌ചയും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. വിട്ടുവീഴ്‌ചകള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന കണക്കുകൂട്ടലാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha