ബഹൂ. ആഭ്യന്തരമന്ത്രി ഇതെല്ലാം അറിയുന്നുണ്ടോ എന്തോ?

നൂറുശതമാനം സാക്ഷരത കൈവരിച്ച ആദ്യ ജില്ല കോട്ടയമാണെങ്കിലും എറണാകുളം വിദ്യാസമ്പന്നരുടെ നാടാണെന്നാണ് പൊതുവെ പറയുന്നത്. വിദ്യാസമ്പന്നരുടെ നാട്ടിലെ ഒരു പോലീസ് സ്റ്റേഷനില്‍ നടന്ന ഒരു സംഭവം കേട്ടാല്‍ നമ്മള്‍ ഓടിത്തള്ളും!
കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന കളമശ്ശേരി വളമംഗലം വീട്ടില്‍ സജി ഈപ്പന്‍ ഒരു കേസില്‍ കുരുങ്ങി. അദ്ദേഹത്തിന്റെ സുഹൃത്തായ കമ്പനി ഉടമ നല്‍കിയ ചെക്കിലാണ് ദുരിതം വന്നത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. എന്നാല്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്.ഐ.സജി ഈപ്പനെ അറസ്റ്റ് ചെയ്‌തു. എസ്.ഐയെ നമ്മള്‍ അറിയും. ബിന്ദ്യാറുക്‌സാന മര്‍ദ്ദന കേസില്‍ ആരോപണവിധേയനായ അനന്തലാല്‍.
2012 ഒക്‌ടോബര്‍ 16 ന് സജിയെ അറസ്റ്റ് ചെയ്‌തു. എന്തിന് അറസ്റ്റ് ചെയ്‌തു എന്നു ചോദിക്കരുത്. കാരണം ചെക്ക് കൊടുത്തതും വാങ്ങിയതും സജിയല്ല. ചെക്ക് കൊടുത്തയാളിന്റെ സുഹൃത്തായതാണ് തെറ്റ്. ഒക്‌ടോബര്‍ 16 മുതല്‍ 18 വരെ സജിയെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ചു. ഒക്‌ടോബര്‍ 18ന് അറസ്റ്റ് ചെയ്‌തതായി സ്റ്റേഷനില്‍ രേഖയുണ്ടാക്കി.
സജി ഈപ്പന്‍ മനുഷ്യാവകാശകമ്മീഷനെ സമീപിച്ചു. തന്നെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ചെന്ന് പരാതിയില്‍ പറഞ്ഞു. സ്റ്റേഷനില്‍ സൂക്ഷിക്കാനുള്ള ഒറിജിനല്‍ അറസ്റ്റ് രജിസ്റ്റര്‍ ഹാജരാക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി നിര്‍ദ്ദേശം നല്‍കി.
വലിയ ബുദ്ധിമാന്‍മാര്‍ക്ക് ചിലപ്പോള്‍ അബദ്ധം പറ്റും. ഇക്കാര്യത്തിലും അത് സംഭവിച്ചു.
സെന്‍ട്രല്‍ സ്റ്റേഷനിലെ അറസ്റ്റ് രജിസ്റ്റര്‍ തിരിമറികള്‍ നിറഞ്ഞതായിരുന്നു. സജിയെ അറസ്റ്റ് ചെയ്‌ത ഒക്‌ടോബര്‍ 16 ന് ശേഷമുള്ള ഒരു പേജ് ആരോ കീറി കളഞ്ഞു. കീറികളഞ്ഞ രജിസ്റ്റര്‍ കണ്ട് കമ്മീഷന്‍ അന്തം വിട്ടു. 2013 ഡിസംബര്‍ 19 നു ശേഷം രജിസ്റ്ററില്‍ ക്രമനമ്പറില്ല. അതുവരെയുള്ള രജിസ്റ്റര്‍ നമ്പര്‍ പുസ്‌തകം ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോള്‍ എഴുതി ചേര്‍ത്തതാണെന്ന് കമ്മീഷന്‍ സംശയിക്കുന്നു. രജിസ്റ്ററില്‍ നിന്നും പല പേജുകളും കീറി കളഞ്ഞതായും കമ്മീഷന്‍ കണ്ടെത്തി. നൂറാമത്തെ പേജ് കഴിഞ്ഞാല്‍ രണ്ടു പേജ് ഒഴിച്ചിട്ടിട്ടുണ്ട്. പിന്നീട് 1,2,3 എന്നു തുടങ്ങും. 27 നു ശേഷം മുപ്പത്തിയഞ്ചാം പേജ്. ചുരുക്കത്തില്‍ അറസ്റ്റ് രജിസ്റ്ററാണോ ആക്രി രജിസ്റ്ററാണോ എന്ന് സംശയം.
ഏതായാലും സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ \'വില്‍പ്പത്രം \'സിറ്റി പോലീസ് കമ്മീഷണര്‍ പരിശോധിക്കാനാണ് മനുഷ്യാവകാശകമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഡി.സി.ആര്‍.ബിയുടെയോ ക്രൈം ഡിറ്റാച്ച്‌മെന്റിന്റേയോ വി.വൈ.ഐ.പിമാര്‍ അന്വേഷണറിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഒക്‌ടോബര്‍ 17 നു തന്നെ വേണമെന്നും പറഞ്ഞിട്ടുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തുന്ന രജിസ്റ്ററില്‍ ഇത്രയും കൃത്രിമം കാണിക്കാമെങ്കില്‍ മറ്റ് രജിസ്റ്ററുകളില്‍ എന്തൊക്കെ കാണിക്കാം? ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ഇതെല്ലാം അറിയുന്നോ എന്തോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha