ചാണ്ടിച്ചായോ, ഷീലയെപ്പോലെ തേക്കടീല്‍ പോകാനല്ല ഞാന്‍ വന്നത്!

കേരള ഗവര്‍ണര്‍ പി.സദാശിവം പണി തുടങ്ങി. നരേന്ദ്രമോഡിയുടെ നോമിനിയായ കേരള ഗവര്‍ണര്‍ സ്ഥാനമേറ്റതോടെ പണി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതീക്ഷിച്ചതാണ്. അതുകൊണ്ടുകൂടിയാണ് സദിശിവത്തിനെതിരെ ഉമ്മന്‍ചാണ്ടി ഒരു മുഴം നീട്ടിയെറിഞ്ഞത്. എന്നാല്‍ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല.
പി.സദാശിവം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നയാളാണ്. അദ്ദേഹത്തെ കണ്ണടച്ച് പറ്റിക്കാനാവില്ല. ഉമ്മന്‍ചാണ്ടിയുടെ നേതാവ് സോണിയാഗാന്ധിയല്ല സദാശിവത്തെ നിയമിച്ചത്. ഇത്രയുംകാലം കേരളത്തില്‍ ഗവര്‍ണര്‍മാരെ നിയമിച്ചിരുന്നത് അവര്‍ക്ക് നിഷ്പ്രയാസം ഉല്ലസിക്കാന്‍ വേണ്ടിയായിരുന്നു. ഒടുവില്‍ ഗവര്‍ണറായിരുന്ന ഷീലാദീഷിത്തിന്റെ പ്രധാനപണി സര്‍ക്കാര്‍ പണം പച്ചവെള്ളമാക്കി കറങ്ങി നടക്കയായിരുന്നു. ഷീല കേരളത്തില്‍ കാണാന്‍ ഇനി സ്ഥലങ്ങളില്ല. കേരളത്തില്‍ ഒരു വീടുവേണമെന്ന ആഗ്രഹവും ബാക്കിയാണ് ഷീല ഡല്‍ഹിക്ക് മടങ്ങിയത്.
ഗവര്‍ണര്‍ പദവി ഒരു ആലങ്കാരിക തസ്തികയാണ്. കറങ്ങി നടക്കലാണ് പ്രധാന ജോലി. ഗവര്‍ണറോട് ചോദിക്കാനും പറയാനും ആരും ധൈര്യപ്പെടുകയില്ല. സാധാരണഗതിയില്‍ പെന്‍ഷന്‍ പറ്റുന്ന രാഷ്ട്രീയക്കാരാണ് ഗവര്‍ണര്‍ പദവിയില്‍ എത്തിച്ചേരാറുള്ളത്.
പി.സദാശിവത്തെ നിയമിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ കണ്ണുരുട്ടാന്‍ കാരണം ഇതു തന്നെയാണ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുളള ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ സദാശിവം കൊളുത്തിട്ടത്. തനിക്ക് ചില വിശദീകരണങ്ങള്‍ വേണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ ഓര്‍ഡിനന്‍സ് നിലവില്‍ വരികയുള്ളൂ. ബീവറേജസ് കോര്‍പ്പറേഷനില്‍ മുന്‍കൂര്‍ നികുതിയായി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന 250 കോടിയാണ് സര്‍ക്കാര്‍ കണ്ണ്. ലഭ്യമായ കേന്ദ്രങ്ങളില്‍ നിന്നൊക്കെ പണമെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
ശമ്പള വിതരണം ബുധനാഴ്ച ആരംഭിക്കാനിരിക്കെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ട്രഷറി പൂട്ടാതെ മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ ശ്രമം. അതിനിടെയാണ് ഗവര്‍ണറുടെ വക പാര വന്നിരിക്കുന്നത്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇങ്ങനെ സംഭവിച്ച പശ്ചാത്തലത്തില്‍ ഭാവിയില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചെന്നിരിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. അങ്ങനെ വരികയാണെങ്കില്‍ അത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള തുറന്ന പോരിലേക്ക് നീങ്ങാനാണ് സാധ്യത. പോര് എന്തുതന്നെയായാലും ഗവര്‍ണര്‍ വിട്ടു കൊടുക്കാനുളള ഒരു സാധ്യതയും കാണുന്നില്ല.. സര്‍ക്കാരും വിട്ടുകൊടുക്കില്ല. അങ്ങനെയാണെങ്കില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികഭാവി ഉള്‍പ്പെടെ എല്ലാം അവതാളത്തിലാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha