പുതിയ പാര; സുധീരന്‍ വക- 32500 കോടി പിരിക്കാത്തതെന്തേ?

സര്‍ക്കാരിനെതിരെ പുതിയ പാര ഒരുങ്ങുന്നു. കെപി.സിസി അധ്യക്ഷന്‍ വിഎം സുധീരനാണ് പാര മൂശയില്‍ രാകിമിനുക്കുന്നത്. ധനകാര്യ വിദഗ്‌ദ്ധരുമായി സുധീരന്‍ നടത്തി വരുന്ന കൂടികാഴ്‌ചകള്‍ പൂര്‍ത്തിയായാലുടന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അദ്ദേഹം രംഗത്തെത്തും.
32,500 കോടി രൂപ പിരിച്ചെടുക്കാനുളളപ്പോള്‍ മദ്യനയത്തിന്റെ പേരില്‍ സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയ ഉമ്മന്‍ചാണ്ടിയുടെ നടപടിക്കെതിരെയാണ് സുധീരന്‍ രംഗത്തു വരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ധനകാര്യ വിദഗ്‌ദ്ധരുമായി സുധീരന്‍ കൂടികാഴ്‌ചകള്‍ നടത്തിവരികയാണ്. ഇവ പൂര്‍ത്തിയായാലുടന്‍ കേരളം ഞെട്ടിപോകുന്ന കണക്കുകളുമായി സുധീരന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനം കാണാം. അതോടെ ഉമ്മന്‍ചാണ്ടിക്ക് രാജി വച്ച് കാനനവാസത്തിന് പോകേണ്ടിവരുമെന്നാണ് കെപിസിസി ഉന്നതര്‍ നല്‍കുന്ന സൂചന.
32,526 രൂപ സര്‍ക്കാരിന് കുടിശ്ശികയായി പിരിഞ്ഞു കിട്ടാനുണ്ടെന്ന് വ്യക്തമാക്കിയത് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എം.മാണി തന്നെയാണ്. ഇതില്‍ 23002 കോടി നികുതിയാണ്. പെട്രോളിയം കമ്പനികളില്‍ നിന്നും 1296 കോടി കിട്ടാനുണ്ട്. മോട്ടോര്‍ വാഹന നികുതിയായി 819 കോടി കിട്ടാനുണ്ട്. ഇതില്‍ 9500 കോടി മാത്രമാണ് കോടതി തര്‍ക്കത്തിലുളളത്. ബാക്കിയുള്ള തുക സര്‍ക്കാര്‍ എന്തുകൊണ്ട് പിരിക്കുന്നില്ലെന്ന് സര്‍ക്കാരിന് മറുപടി നല്‍കേണ്ടി വരും.
മദ്യനയത്തിന്റെ പേരില്‍ തന്നെ വെള്ളത്തിലാക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് കുടിശ്ശിക പിരിക്കുന്നില്ലെന്നാണ് സുധീരന്റെ ചോദ്യം. ഇതിനര്‍ത്ഥം സര്‍ക്കാരിനെ സുധീരന്‍ പ്രതിസന്ധിയിലാക്കി എന്നു വരുത്തി തീര്‍ക്കാനാണ്. ബജറ്റ് അവതരിപ്പിച്ചിട്ട് ആറു മാസം കഴിഞ്ഞു എന്നിട്ടും തുക പിരിക്കുന്നില്ല. തുക പിരിക്കാനായി ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ഫലത്തില്‍ കെ.പി.സി.സി ഓഫീസില്‍ ഒരു ധനകാര്യ വിഭാഗം ഉണ്ടാക്കാനുള്ള ശ്രമമാണ് സുധീരന്‍ നടത്തുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ചുമതല ഇപ്പോള്‍ തന്നെ കെ.പി.സി.സിക്കുണ്ട്. ധനകാര്യ വിദഗ്‌ദ്ധരെ ഏകോപിപ്പിക്കുന്ന ഒരു ഡെസ്‌കിന് കെ.പി.സി.സി ആസ്ഥാനത്ത് രൂപം നല്‍കും.
സര്‍ക്കാര്‍ പിരിക്കുന്ന നികുതിയുടെ കണക്ക് മേലില്‍ കെ.പി.സി.സിയെയും അറിയിക്കേണ്ടി വരും. എന്തുകൊണ്ട് നികുതിയില്‍ കുറവു വന്നുവെന്നും ഉത്തരം പറയേണ്ടിവരും. സുധീരനെ പറഞ്ഞു വിട്ടില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് ഉറക്കാന്‍ കഴിയില്ലെന്ന് ചുരുക്കം.
അതേസമയം സ്വര്‍ണകടകളും വന്‍കിട മുതലാളിമാരും നികുതി വെട്ടിച്ച് നിര്‍ബാധം തുടരുന്നു. നികുതി പിരിച്ചെടുക്കാന്‍ ഒരു സംവിധാനവും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നില്ല. സര്‍ക്കാരിലാകട്ടെ ചോദിക്കാനും പറയാനും ആളില്ലെന്ന അവസ്ഥയാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha