കുട്ടികളെ തല്ലാറുണ്ടോ? സൂക്ഷിക്കണേ ചങ്ങാതീ, അകത്താവും

നിങ്ങള്‍ കുട്ടികളെ ഉപദ്രവിക്കാറുണ്ടോ? ഉണ്ടെങ്കില്‍ സൂക്ഷിക്കുക. അകത്താവാന്‍ ഇത് ധാരാളം. കേരള ഹൈക്കോടതിയാണ് കുട്ടികളുടെ സുരക്ഷക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. കുട്ടികളെ തൊട്ടാല്‍ കാണിച്ചു തരാമെന്നാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
കൂട്ടുകാരന്റെ അച്ഛന്റെ എ.റ്റി.എം.കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചു എന്ന കുറ്റത്തിന് സ്‌പോര്‍ട്ട്‌സ് ഹോസ്‌റ്റലില്‍ നിന്നും പുറത്താക്കപ്പെട്ട ഒന്‍പതുവയസ്സുകാരന്റെ പരാതി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കോടതിയുടെ പരാമര്‍ശം ഉണ്ടായ ദിവസം തന്നെയാണ് തിരുവന്തപുരം കുടപ്പനകുന്നില്‍ ഒരു കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം ഉണ്ടായത്. കുട്ടികളെ മര്‍ദ്ദിക്കുന്നവര്‍ക്കെതിരെ ശക്തമായ താക്കീതാണ് ഹൈക്കോടതി നല്‍കിയത്.
ജുവനൈല്‍ ജസ്‌റ്റിസ് നിയമത്തിനു പുറത്തുനിന്നും ആര്‍ക്കും കുട്ടികളെ ഉപദ്രവിക്കാന്‍ അവകാശമില്ലെന്നാണ് കോടതി പറഞ്ഞത്. കുട്ടികളില്‍ നിന്നും മോശപ്പെട്ട പ്രവര്‍ത്തി ഉണ്ടായാല്‍ അവര്‍ക്ക് തിരുത്താന്‍ അവസരം നല്‍കണം. അവരെ ശിക്ഷിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ജുവനൈല്‍ ജസ്റ്റിസ് സിസ്റ്റം കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടി നിയമങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. നിയമത്തിനും പിന്നീടുണ്ടായ നിയമഭേദഗതിക്കും സ്‌കൂളില്‍ നിന്ന് ഒരു സ്ഥാപനത്തിനും കുട്ടികളെ ശിക്ഷിക്കാന്‍ അധികാരമില്ലെന്ന് ചരിത്രപരമായി മാറിയ വിധിയില്‍ കേരളാഹൈക്കോടതി പ്രഖ്യാപിച്ചു. കോടതികള്‍ എക്കാലവും കുട്ടികളുടെ സംരക്ഷകരാണെന്നും നിര്‍ണായകമായ ഉത്തരവില്‍ പറയുന്നു. കുട്ടി കുറ്റക്കാരനെന്നു കണ്ടാല്‍ തിരുത്താന്‍ അവസരം നല്‍കാതെ സ്ഥാപനം തന്നെ ശിക്ഷ വിധിക്കുകയാണെങ്കില്‍ കോടതികളുടെ പ്രസക്തി എന്താണെന്നും കോടതി ചോദിച്ചു. അങ്ങനെ സംഭവിക്കുമ്പോള്‍ നമ്മുടെ നിയമസംവിധാനം തകിടം മറിയും. അതിനൊരിക്കലും അവസരം നല്‍കരുത്.
സ്‌പോര്‍ട്ട്‌സ് ഹോസ്‌റ്റല്‍ സംഭവത്തില്‍ ശിക്ഷക്ക് വിധേയനായ കുട്ടിയുടെ പേരും വിലാസവും ഒരിക്കലും പുറത്തു പറയരുതെന്നും കോടതി മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിനും കുട്ടികളെ ശിക്ഷിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ജുവനൈല്‍ നിയമം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് രൂപം നല്‍കിയിരിക്കുന്നതെന്നും കുട്ടികളുടെ ഭാവി അവതാളത്തിലാക്കാന്‍ വേണ്ടിയല്ലെന്നും കേരള ഹൈക്കോടതി ജഡ്‌ജി, ജസ്‌റ്റിസ് മുഹമ്മദ് മുസ്‌താളിന്റെ ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യാപകര്‍ വിധി ശ്രദ്ധിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത് !
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha