Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ഇടത് മൂക്ക് കുത്തിയാൽ ഗർഭധാരണ ശേഷി വർധിക്കുമെന്ന് പഠനറിപ്പോർട്ട്

30 MAY 2020 02:32 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ മൂക്ക് കുത്തുന്നത് സൗന്ദര്യത്തിനു മാത്രമല്ല അതിൽ ആരോഗ്യപരമായ കാര്യങ്ങളുമുണ്ടെന്നു പഠനറിപ്പോർട്ട് .പണ്ട് കാലത്ത് സൗന്ദര്യത്തിനും അലങ്കാരത്തിനുമായി ചെയ്യുന്നതും വിശ്വാസത്തിന്റെ പേരില്‍ ചെയ്യുന്നതും ആയ പല കാര്യങ്ങള്‍ക്കും സയന്‍സിന്റെ അടിസ്ഥാനം കാണാമെന്നതിന്റെ സൂചന കൂടിയാണ് മൂക്കുത്തിയ്ക്കു പുറകിലെ ഇത്തരം ശാസ്ത്രീയ സത്യങ്ങള്‍ക്കു പുറകിലും.

പുരാതനകാലം മുതൽ തന്നെ സ്ത്രീകൾ പൊതുവെ ആഭരണങ്ങൾ അണിയാറുണ്ട്. മുൻപൊക്കെ ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു ആഭരണമായിരുന്നു മൂക്കുത്തി. മൂക്കു കുത്തി ആഭരണം അണിയുന്ന രീതി ലോകത്തെമ്പാടും സ്ത്രീകള്‍ ചെയ്യാറുണ്ടെങ്കിലും ഇന്ത്യയില്‍ ചില പ്രത്യേക സംസ്‌കാരങ്ങളുടെ ഭാഗമായിക്കൂടി ഇതു നടക്കാറുണ്ട്.

പൊതുവേ ഇടതു മൂക്ക് ആണ് കുത്താറുള്ളത്. എന്നാലിപ്പോൾ ചിലര്‍ വലതു മൂക്കുമെല്ലാം കുത്താറുണ്ട്. എങ്കിലും ഇടതു മൂക്കാണ് കുത്തേണ്ടതെന്നതാണ് ശാസ്ത്രവിധി. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയയിലെ പ്രാക്തന വിഭാഗക്കാരിലും ചില ആ ഫ്രിക്കൻ രാജ്യങ്ങളിലും പല രാജ്യങ്ങളിലേയും ഗോത്ര വർഗ്ഗസമ്രദായങ്ങളിലും മൂക്കുത്തി ധരിക്കുന്ന പതിവുണ്ട്.

പാരമ്പര്യം എന്നതിലുപരി സൗന്ദര്യ അലങ്കാര വസ്തു എന്ന നിലയിൽ മൂക്കുത്തി ഉപയോഗിക്കുന്നവരാണ് ഇന്ന് അധികവും. ഫാഷൻ ലോകത്ത് ചില പുരുഷന്മാരും ഇന്ന് മൂക്കുത്തി അണിയുന്നുണ്ട്. ഭാരതത്തിന്റെ ശാസ്ത്രീയ നൃത്ത രൂപങ്ങളിലെല്ലാം മൂക്കുത്തി ഒരു പ്രധാന ഘടകമാണ് ..ജാതിമത ഭേദമെന്യേ ഇന്ന് മിക്ക പെൺകുട്ടികളും മൂക്കുത്തി ധരിക്കാറുണ്ട്. ഫാഷൻ്റെ ഭാഗമായിട്ടാണ് ഇത് ധരിക്കുന്നത്

എന്നാൽ മൂക്കുത്തി അണിയന്നത് വെറും അലങ്കാരത്തിന് മാത്രമല്ല അതിൽ കുറച്ചു ആരോഗ്യപരമായ വസ്തുതകളും ഉണ്ടെന്നാണ് ഇപ്പോൾ പഠനങ്ങൾ പറയുന്നത്

ഇതില്‍ പ്രധാനപ്പെട്ടത് സ്ത്രീയുടെ പ്രത്യുല്‍പാദന വ്യവസ്ഥയുമായി ബന്ധപ്പെടുത്തിയാണ്. ആര്‍ത്തവം മുതല്‍ പ്രസവം വരെയുള്ള പ്രക്രിയകളുമായി ബന്ധപ്പെടുത്തിയാണ് മൂക്കുത്തി ധരിക്കേണ്ടതിന്റെ പ്രാധാന്യം പറയുന്നത്

ആയുര്‍വേദത്തിലും സയൻസിലും പറയുന്നത് മൂക്കുമായി ബന്ധപ്പെട്ട് നിരവധി നാഡികളുണ്ട് എന്നാണ് . ഇത്തരം നാഡികളില്‍ ചിലത് ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പ്രത്യേകിച്ചും മൂക്കിന്റെ ഇടതു ഭാഗത്ത് ഉള്ള നദികളാണ്ഗര്ഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നത് .

അതിനാൽ തന്നെ ഇടതു മൂക്കു കുത്തുന്നത് സ്ത്രീകളിൽ ഗര്‍ഭധാരണ വർധിപ്പിക്കും എന്നാണു പറയുന്നത് .. ഈ ഭാഗം കുത്തുന്നതിലൂടെ ഗര്‍ഭാപാത്രം കൂടുതല്‍ കരുത്തുള്ളതായി മാറും . ഇതിനാല്‍ തന്നെ ഗര്‍ഭധാരണം, പ്രസവം പോലുള്ള കാര്യങ്ങൾക്ക് എളുപ്പമാകുമെന്നും പഠനം റിപ്പോർട്ട് ചെയ്യുന്നു. 

ആര്‍ത്തവ വേദന കുറയ്ക്കാനും ഇത് നല്ലതാണെന്നതാണ് വിശ്വാസം. മൂക്കിന്റെ മുകളിലെ പാലത്തിലാണ് ഈ നാഡികളുടെ സ്ഥാനം .ഇതില്‍ തന്നെ ഇടതു മൂക്ക് കുത്തുന്നതാണ് കൂടുതൽ അഭികാമ്യം

ഇടതു മൂക്കു കുത്തുന്നതിലൂടെ ഇടതു മൂക്കിലെ നാഡികളില്‍ ബലം പ്രയോഗിയ്ക്കപ്പെടാന്‍ കാരണമാകുന്നു. ഈ നാഡികള്‍ അമര്‍ത്തി വയ്ക്കുമ്പോള്‍ സ്ത്രീകളില്‍ പ്രസവവേദനയും മാസമുറ സംബന്ധമായ വേദനകളും കുറയുന്നുവെന്നതാണ് സയന്‍സ് നല്‍കുന്ന വിശദീകരണം. മൂക്കു കുത്തുന്നതിലൂടെ നാഡികള്‍ സ്വാധീനിയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.

ഇതു വഴി പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യം ശക്തിപ്പെടുന്നു. ഗര്‍ഭധാരണം പോലുള്ള കാര്യങ്ങള്‍ എളുപ്പമാകുന്നു. പല സമുദായങ്ങളിലും വിവാഹത്തോട് അനുബന്ധിച്ച് മൂക്കു കുത്തുന്നതിന്റെ അടിസ്ഥാന കാരണം ഇതു തന്നെയാണ്.

​ദ്രാവിഡ സംസ്ക്കാരമനുസരിച്ച് ഭൂമി ദേവിയുടെ പ്രതീകമായ പാർവ്വതിയോടുള്ള ആദര സൂചകമായും മൂക്കുത്തിയെ കണക്കാക്കുന്നു. ഈ ഭാഗം ശൃംഗാര്‍ എന്ന രീതിയിലാണു വിവരിയ്ക്കപ്പെടുന്നത്. പ്രത്യുൽപാദന അവയവങ്ങളുമായി ബന്ധപ്പെടുത്തിയുളള കാര്യങ്ങള്‍ തന്നെയാണ് ഇതിനു പുറകിലും.

വേദ പ്രകാരമുള്ള പല വിശദീകരണങ്ങള്‍ക്കും സയന്‍സ് അടിസ്ഥാനമായി വരുന്നുണ്ട് . സ്ത്രീകളുടെ മൂക്കു കുത്തുന്നതും ഇതില്‍ തന്നെ ഇടതു മൂക്കിന്റെ ഭാഗം കുത്തുന്നതുമെല്ലാം ഇത്തരത്തില്‍ പ്രത്യുല്‍പാദന അവയവങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

ഇതല്ലാതെ സ്ത്രീകള്‍ അണിയുന്ന ചില ആഭരങ്ങളും ലോഹങ്ങളുമെല്ലാം തന്നെ ആരോഗ്യവസ്തുകളും പ്രത്യുല്‍പാദന വസ്തുതകളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇതില്‍ നെഗറ്റീവ്, പൊസററീവ് എനര്‍ജി പോലുളള വസ്തുതകളും പെടുന്നു.

സ്വർണം, വെള്ളി, ചെമ്പ്, കൊമ്പ് എന്നിവയിൽ പണിയുന്ന മൂക്കുത്തി പുരാതന കാലം മുതൽക്കേ സ്ത്രീകൾ അണിയുന്ന ആഭരണമാണ്. വെള്ളി തുടങ്ങി ലോഹങ്ങളും മൂക്കുത്തിയായി ധരിക്കാറുണ്ട്. എന്നാൽ സ്വർണ മൂക്കുത്തി ധരിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നാണു പറയുന്നത് .

ശരീര ഭാഗങ്ങള്‍ തുളയ്ക്കുമ്പോള്‍ ഇത് നാഡികള്‍ക്കു മുറിവേല്‍ക്കാത്ത രീതിയില്‍ ചെയ്യണമെന്നും ആയുര്‍വേദം പറയുന്നു. അല്ലാത്ത പക്ഷം ശരീരത്തിനു തന്നെ, ആരോഗ്യത്തിനു തന്നെ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് ഇത്തരം അലങ്കാരത്തിന്റെ പേരില്‍ ചെയ്യുന്ന പണികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (17 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (23 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (28 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (41 minutes ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (52 minutes ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (1 hour ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (1 hour ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (2 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (2 hours ago)

Malayali Vartha Recommends