കണ്ണുകളെ ബാധിക്കുന്ന ഡയബറ്റിക്ക് റെറ്റിനോപ്പതി

ഒരു നിശ്ചിതകാലം കഴിഞ്ഞാല്‍ പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങളില്‍ ഒന്നായി കാഴ്ച്ചക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ റെറ്റിന തകരാറിലാകുന്ന അവസ്ഥയെയാണ് ഡയബറ്റിക്ക് റെറ്റിനോപ്പതി എന്ന് പറയുന്നത്. ഇത് പ്രമേഹത്തിന്റെ ഭാഗമായി സംഭവിക്കുന്ന സങ്കീര്‍ണ പ്രശ്‌നമാണ്.ക്യത്യമായ ചികിത്സ നടത്തിയാല്‍ മാത്രമേ ഡയബറ്റിക് റെറ്റിനോപ്പതി തടയാനാവുകയുള്ളൂ.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രമേഹരോഗികളുടെ എണ്ണം കൂടി വരികയാണ്. പ്രമേഹരോഗികളില്‍ കണ്ട് വരുന്ന അസുഖമാണ് ഡയബറ്റിക് റെറ്റിനോപ്പതി. എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി എന്നല്ലേ. ക്യത്യമായ ചികിത്സ നടത്തിയാല്‍ മാത്രമേ ഡയബറ്റിക് റെറ്റിനോപ്പതി തടയാനാവുകയുള്ളൂ.
പഞ്ചസാരയുടെ അനിയന്ത്രിതമായ അളവ് കണ്ണുകളിലെ റെറ്റിനയുടെ രക്തക്കുഴലുകളെ ബാധിക്കുന്നു. റെറ്റിനയില്‍ തകരാര്‍ സംഭവിക്കുമ്പോള്‍ രക്തസ്രവവും മറ്റ് ദ്രാവകങ്ങളും ഉണ്ടാകുന്നു. ഡയബറ്റിക് റെറ്റിനോപ്പതി കണ്ണുകളെയാണ് ബാധിക്കുന്നത്.
ഡയബറ്റിക് റെറ്റിനോപ്പതി ക്യത്യസമയത്ത് ചികിത്സിക്കാതിരുന്നാല്‍ അത് ക്രമേണ അന്ധതയ്ക്ക് കാരണമാകും. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളിലെ കോശങ്ങളെ നശിപ്പിക്കാം. പ്രമേഹം അനിയന്ത്രിതമായാല്‍ അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുകയും പക്ഷാഘാതം, വൃക്ക തകരാറുകള്‍, അന്ധത, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കപ്പെടാന്‍ കാരണമാവുകയും ചെയ്‌തേക്കാം.
ഏത് പ്രായക്കാര്‍ക്കും പിടിപ്പെടാവുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹം, രക്തസമ്മര്‍ദ്ദം, കിഡ്‌നി തകരാര്‍ ഈ പ്രശ്‌നങ്ങളുള്ളവരിലും ഡയബറ്റിക് റെറ്റിനോപ്പതി പിടിപ്പെടാം. തിമിരം, ഗ്ലോക്കോമ വന്നിട്ടുള്ളവരിലും ഡയബറ്റിക് റെറ്റിനോപ്പതി വരാനുള്ള സാധ്യത കൂടുതലാണ്.
കാഴ്ച്ച നഷ്ടപ്പെടുക , കണ്ണില്‍ ഇരുണ്ട നിറം ഉണ്ടാവുക, റെറ്റിനയില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുക, വസ്തുക്കള്‍ മങ്ങിയതായി തോന്നുക, രാത്രി സമയങ്ങളില്‍ ഒന്നും കാണാതാവുക എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.
ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് കഴിക്കുക,പതിവായി വ്യായാമം ചെയ്യുക, ഭക്ഷണത്തില്‍ നിയന്ത്രണം, മദ്യപാനവും, പുകവലിയും നിയന്ത്രിക്കുക, ബിപി, കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക എന്നിവയൊക്കെ ശ്രദ്ധിച്ചാല്‍ ഡയബറ്റിക് റെറ്റിനോപ്പതി തടയാം
കണ്ണിന് കാഴ്ച്ച നഷ്ടമാവുന്നതായി തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണണം. വൈകിയാണ് ഡോക്ടറെ കാണുന്നതെങ്കില്‍ കാഴ്ച്ചശക്തി തിരികെ കിട്ടാനുള്ള സാധ്യത കുറവായിരിക്കും. ഡയബറ്റിക് റെറ്റിനോപ്പതിയാണോ ബാധിച്ചിരിക്കുന്നതെന്നാണ് ആദ്യം അറിയേണ്ടത്. ആദ്യം രണ്ട് കണ്ണും പൂര്‍ണമായി പരിശോധിക്കുകയാണ് ചെയ്യാറുള്ളത്.
കാഴ്ച്ച സൂക്ഷ്മ പരിശോധന, ഇന്‍ട്രാ ഓക്യൂലര്‍ മെഷര്‍മെന്റ് (കണ്ണിനുള്ളിലെ ദ്രാവകത്തിന്റെ സമ്മര്‍ദ്ദം പരിശോധിക്കുന്ന ടെസ്റ്റിനെ പറയുന്നത്) ഇത്തരം പരിശോധനകളും ഡയബറ്റിക് റെറ്റിനോപ്പതിക്കായി നടത്താറുണ്ട്. തുള്ളി മരുന്ന് ഒഴിച്ചിട്ടാണ് പരിശോധന നടത്തുന്നത്.
കണ്ണിനുള്ളില്‍ കൃഷ്ണമണി പരിശോധിക്കുന്നതിനായി ചില ആശുപത്രിയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഫണ്ടസ് ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചവര്‍ക്ക് Optical Coherence Tomography (OCT ) എന്ന സ്‌കാനും നടത്താറുണ്ട്.
കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം ഇവയെല്ലാം ഡയബറ്റിക് റെറ്റിനോപ്പതിക്ക് കാരണമാകാറുണ്ട്. പൂര്‍ണമായും ചികിത്സിച്ചാല്‍ മാത്രമേ ഡയബറ്റിക് റെറ്റിനോപ്പതി മാറ്റാനാവുകയുള്ളൂ. റെറ്റിനയുടെ രക്തക്കുഴലുകളില്‍ നിന്ന് ദ്രാവകവും രക്തവും വരുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ലേസര്‍ ട്രീറ്റ്‌മെന്റ് ചെയ്യണം.
https://www.facebook.com/Malayalivartha