Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോറിയാസിസ് വെറുമൊരു ത്വക്ക് രോഗമല്ല, ഹൃദ്രോഗം മുതല്‍ ക്യാന്‍സര്‍ വരെ വരാം; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

26 AUGUST 2021 09:29 AM IST
മലയാളി വാര്‍ത്ത

പലരും ഏറെ പേടിയോടെ സമീപിക്കുന്ന ത്വക്ക് രോഗമാണ് സോറിയാസിസ്. ഇത് ചര്‍മ്മത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല ആരോഗ്യത്തേയും കാര്യമായി ബാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങളെ ഗൗരവമായി തന്നെ കാണെണ്ടതുണ്ട്. മാത്രമല്ല, ചര്‍മ്മത്തില്‍ അസാധാരണ മാറ്റങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ ഉറപ്പാക്കുകയും വേണം. സോറിയാസിസിന്റെ ലക്ഷണങ്ങളെ കുറിച്ചും ആരോഗ്യത്തെ ഇത് എങ്ങനെ ബാധിക്കുമെന്നും നോക്കാം;

ചര്‍മ്മത്തിലെ തൊലിയടര്‍ന്ന് പോവുന്നത്, ചുവന്ന നിറത്തിലോ മഞ്ഞ നിറത്തിലോ ചര്‍മ്മത്തില്‍ തടിപ്പുകള്‍ കാണുന്നത് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചര്‍മ്മത്തിലെ എല്ലാ ഭാഗത്തും ഇതേ ലക്ഷണങ്ങള്‍ കണ്ടെന്ന് വരില്ല. എന്നാല്‍ ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളില്‍ സോറിയാസിസ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. പ്രധാനമായും വയറ്, നെഞ്ച്, പുറംഭാഗം, കൈകള്‍, തുട എന്നീ ഭാഗങ്ങളിലാണ് ചര്‍മ്മത്തിലെ നിറം മാറ്റവും കാണപ്പെടുന്നത്.

സോറിയാറ്റിക് ആര്‍ത്രൈറ്റിസ്

സോറിയാസിസ് ഉള്ള പലരും സോറിയാറ്റിക് ആര്‍ത്രൈറ്റിസ് അവസ്ഥയിലേക്ക് എത്തുന്നുണ്ട്. നിങ്ങളുടെ സോറിയാസിസ് കൂടുതല്‍ കഠിനമാകുമ്പോള്‍, നിങ്ങള്‍ക്ക് സോറിയാറ്റിക് ആര്‍ത്രൈറ്റിസ് വരാനുള്ള സാധ്യത കൂടുതലാണ്. ഈ സോറിയാസിസ് സങ്കീര്‍ണത നേരത്തേ തിരിച്ചറിയുക, സന്ധികളെ നശിപ്പിക്കുകയോ സ്ഥിരമായ വൈകല്യം ഉണ്ടാക്കുകയോ ചെയ്യുന്നതിനു മുമ്പ് ആര്‍ത്രൈറ്റിസിനെ നിയന്ത്രിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. 10 ല്‍ 1 സോറിയാസിസ് രോഗിക്ക് സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഗര്‍ഭകാല സങ്കീര്‍ണതകള്‍

സോറിയാസിസ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് മാസം തികയാതെയുള്ള പ്രസവവും കുറഞ്ഞ ജനന ഭാരവും പോലുള്ള പ്രതികൂല ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് 2012 ജനുവരിയില്‍ ജേര്‍ണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇവയും മറ്റ് സങ്കീര്‍ണതകളും സോറിയാസിസ് ചികിത്സകളുടെ തുടര്‍ച്ചയായി ഉണ്ടാവുന്നതായിരിക്കാം.

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന ഒരു അവസ്ഥയാണ്, ഇത് അണ്ഡാശയത്തില്‍ ചെറിയ സിസറ്റുകളോ ദ്രാവകത്തിന്റെ ചെറിയ സഞ്ചികളോ ഉണ്ടാകുന്നു. പിസിഒഎസ് എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ വരാനുള്ള ഒരു സ്ത്രീയുടെ സാധ്യത ഇത് വര്‍ദ്ധിപ്പിക്കുന്നു. പിസിഒഎസ് വന്ധ്യതയ്ക്ക് കാരണമാവുകയും ചര്‍മ്മത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

മെറ്റബോളിക് സിന്‍ഡ്രോം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അരക്കെട്ടിന്റെ ചുറ്റളവ്, ഇന്‍സുലിന്‍ പ്രതിരോധം കാരണം ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തത്തിലെ കൊഴുപ്പ് എന്നിവ വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ് മെറ്റബോളിക് സിന്‍ഡ്രോം. ഇത് സോറിയാസിസ് പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

വിഷാദം

ഒരു സോറിയാസിസ് സങ്കീര്‍ണത എന്ന നിലയില്‍ വിഷാദരോഗം ശരീരത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത് വളരെയധികം വൈകാരികമായ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. വിഷാദരോഗം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത ഒന്നര ഇരട്ടി കൂടുതലാണെന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്.

ഹൃദ്രോഗം

2013 ഒക്ടോബറില്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു അവലോകനത്തില്‍ സോറിയാസിസ് ഉള്ള ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ചര്‍മ്മത്തില്‍ വളരെക്കാലമായി ഉണ്ടാവുന്ന പ്രശ്നം പലപ്പോഴും ഹൃദയാഘാതത്തിനും സ്ട്രോക്കിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് സോറിയാസിസ് ഉണ്ടെങ്കില്‍, നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശ്വാസകോശ സംബന്ധമായ രോഗം

സോറിയാസിസുമായി ബന്ധപ്പെട്ട വീക്കം ശ്വാസകോശത്തെ ബാധിക്കുകയും വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖത്തിന് (സിഒപിഡി) സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. സോറിയാസിസ് ഉള്ളവര്‍ പുകവലി, വായു മലിനീകരണം, രാസ പുക, പൊടി തുടങ്ങിയ ശ്വാസകോശ അസ്വസ്ഥതകള്‍ പോലുള്ള സിഒപിഡി അപകട ഘടകങ്ങള്‍ ഒഴിവാക്കണം.

ക്യാന്‍സര്‍

ചര്‍മ്മത്തിലെ വീക്കം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മാറ്റുന്ന ഒരു അവസ്ഥയാണ് സോറിയാസിസ്, ഇത് നിങ്ങളുടെ ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ത്വക്ക് കാന്‍സര്‍, ലിംഫോമ എന്നിവയുള്‍പ്പെടെ ചിലതരം അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സോറിയാസിസ് വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം അവസ്ഥകള്‍ എല്ലാം തന്നെ അതുകൊണ്ട് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. സോറിയാസിസ് ഗുരുതരമാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (3 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends