Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് മുക്തര്‍ക്ക് ഒറ്റ ഡോസ് വാക്സിന്‍ മതിയാകും; രോഗം വരാതെ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെക്കാളും രോഗബാധയിലൂടെ ആര്‍ജിത പ്രതിരോധം ലഭിച്ചവരെക്കാളും 30 ഇരട്ടി പ്രതിരോധശേഷി ഹൈബ്രിഡ് ഇമ്യൂണിറ്റിയുള്ളവര്‍ക്ക്

02 SEPTEMBER 2021 10:08 PM IST
മലയാളി വാര്‍ത്ത

More Stories...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കോവിഡ് മുക്തരായശേഷം ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ പ്രതിരോധശേഷി ലഭിക്കുമെന്ന് പഠനം. ക്ലിനിക്കല്‍ ഇമ്യൂണോളജിസ്റ്റായ ഡോ. പത്മനാഭ ഷേണായിയാണ് ഇത്തരത്തിലെ ഒരു പഠനം പുറത്ത് വിട്ടിരിക്കുന്നത്.

കൊച്ചിയിലെ കെയര്‍ ആശുപത്രിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മുമ്പ് കോവിഡ് ബാധിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചാലുണ്ടാകുന്ന പ്രതിരോധശേഷിയെ ഹൈബ്രിഡ് ഇമ്യൂണിറ്റി എന്നാണു വിളിക്കുന്നത്.

വാക്‌സിനിലൂടെ ലഭിക്കുന്നതും രോഗം വന്ന് ഭേദമാകുന്നതോടെ ലഭിക്കുന്നതുമായ പ്രതിരോധശേഷിയെക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഹൈബ്രിഡ് ഇമ്യൂണിറ്റിയെന്ന് ഡോ. ഷേണായി പറഞ്ഞു. രോഗം വരാതെ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെക്കാളും രോഗബാധയിലൂടെ ആര്‍ജിത പ്രതിരോധം ലഭിച്ചവരെക്കാളും 30 ഇരട്ടി പ്രതിരോധശേഷി ഹൈബ്രിഡ് ഇമ്യൂണിറ്റിയുള്ളവര്‍ക്കുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി.

കോവിഡ് ബാധിച്ചവരോ വാക്‌സിന്‍ എടുത്തവരോ ആയ 1500 ഓട്ടോ ഇമ്യൂണ്‍ റൂമാറ്റിക് രോഗികളിലാണ് പഠനം നടത്തിയത്. ഒറ്റ ഡോസ് വാക്‌സിനിലൂടെത്തന്നെ ശരീരത്തിന് വൈറസിനെ കീഴടക്കാനുള്ള ശേഷി ലഭിക്കും. ഇത് കൂടുതല്‍കാലം നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗാണുക്കളോടു പൊരുതുന്ന ആന്റിബോഡികളുടെ സാന്നിധ്യം 20 ആണെങ്കില്‍ രോഗം ബാധിച്ച് ആര്‍ജിത പ്രതിരോധമുണ്ടായവരില്‍ ഇത് 87 ആണ്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇതിന്റെ അളവ് 322 ആയിരിക്കും.

രോഗം ബാധിച്ചശേഷം ഒരു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ആന്റിബോഡി സാന്നിധ്യം 11,144 ആയിരിക്കുമെന്നാണ് പഠനം തെളിയിച്ചത്. അതുകൊണ്ടുതന്നെ ഇത്തരം ആളുകളില്‍ രണ്ടാം ഡോസിന്റെ ആവശ്യമുണ്ടാകുന്നില്ല. മൂന്നുകോടിയോളം വാക്‌സിന്‍ ഡോസുകള്‍ ഇതിലൂടെ ലാഭിക്കാമെന്നും ഡോ. ഷേണായി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (7 minutes ago)

എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം...  (19 minutes ago)

പ്രാഥമിക റിപ്പോർട്ടുകൾ  (23 minutes ago)

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ.... ഓണത്തിനു സദ്യയുമായി കുടുംബശ്രീയും....  (31 minutes ago)

ഇടപെടാൻ തയ്യാർ  (40 minutes ago)

'മില്‍മ കൗ മില്‍ക്ക്' ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു  (51 minutes ago)

BYE....BYE...വിമാനത്തിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ച് തീ ആളിക്കത്തി..!കുടുംബത്തിന് അവസാന സന്ദേശം അയച്ച് യാത്രക്കാർ  (1 hour ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും  (1 hour ago)

യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.  (1 hour ago)

സർജറി കഴിഞ്ഞ മമ്മൂട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ഇച്ചാക്ക അനുഭവിച്ചത് ചില്ലറയ്ക്കല്ല നീ ആരാ പടച്ചോനാ..?! മമ്മൂക്ക പറയുന്നു  (1 hour ago)

മലയാളി ഹോംനേഴ്‌സിന് ദാരുണാന്ത്യം  (1 hour ago)

. പാചകവാതക ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ....  (2 hours ago)

സങ്കടക്കാഴ്ചയായി... അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.  (2 hours ago)

. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി  (3 hours ago)

Malayali Vartha Recommends