Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരിമ്പനി എങ്ങനെ പടരുന്നു, ലക്ഷണങ്ങള്‍ എന്തൊക്കെ, എങ്ങനെ പ്രതിരോധിക്കാം? ; അറിഞ്ഞിരിക്കാം കരിമ്പനിയെ കുറിച്ച്, മുന്‍കരുതലെടുക്കാം

09 SEPTEMBER 2021 09:38 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് നിപ വൈറസ് ബാധിച്ച് പന്ത്രണ്ടുകാരന്‍ മരിച്ചതിന് പിന്നാലെ കേരളത്തില്‍ കരിമ്പനി സ്ഥിരീകരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികനാണ് കരിമ്ബനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടു കൂടി കരിമ്പനിയെ കുറിച്ചുള്ള സംശയങ്ങളും ആളുകളില്‍ വര്‍ധിച്ചിരിക്കുകയാണ്. കരിമ്പനി എന്താണെന്നും ഇതെങ്ങനെ പകരുമെന്നും കരിമ്പനിയെ എങ്ങനെ പ്രതിരോധിക്കാമെന്നും അറിയാം.

ലോകത്തിന്റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി. ലീഷ്മാനിയാസിസ് (Leishmaniasis) എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത് (Visceral Leishmaniasis)

കരിമ്ബനി എങ്ങനെ പടരുന്നു?

കൊതുകുകളുടെ മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്ളൈ (sand fly) എന്ന പ്രാണിയാണ് കരിമ്ബനി പരത്തുന്നത്. പൊടിമണ്ണില്‍ മുട്ടയിട്ട് വിരിയിക്കുന്ന ഒരു തരം പ്രാണിയാണ് ഈ മണലീച്ചകള്‍. അതുകൊണ്ടു തന്നെ, പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും ധാരാളമായി കാണാം. പകല്‍ സമയത്ത് പൊതുവെ അക്രമകാരികളല്ലെങ്കിലും മരക്കൊമ്ബുകളില്‍ ചെന്നെല്ലാം അവരെ ഉപദ്രവിക്കുകയാണെങ്കില്‍ കടിക്കുവാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് മണലീച്ചകളുടെ സാന്നിദ്ധ്യം പലയിടങ്ങളിലും കാണുന്നുണ്ട്. എന്നാല്‍ രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണ്. രോഗബാധിതയായ അമ്മയില്‍ നിന്നും ഗര്‍ഭസ്ഥശിശുവിലേക്കു പകരാം. അണുവിമുക്തമാക്കാത്ത സൂചികള്‍ വഴിയും ഇഞ്ചക്ഷന്‍ സൂചികള്‍ പങ്കുവയ്ക്കുന്നതിലൂടെയും കരിമ്ബനി പകരാം.

കരിമ്ബനിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?

ശരീരത്തിലെ തൊലി കറുക്കുന്ന ലക്ഷണമുള്ളതിനാല്‍ തന്നെ കാലാ (കറുപ്പ്), ആസാര്‍ (രോഗം)എന്നീ വാക്കുകളാല്‍ 'കാലാ ആസാര്‍' (Kala Azar) എന്നും ഈ അസുഖത്തെ വിളിക്കുന്നു. അത് കൊണ്ടാണ് മലയാളത്തില്‍ കരിമ്ബനി എന്ന് വിളിക്കുന്നത്. മണലീച്ചകളുടെ കടിയേറ്റത്തിനു ശേഷം 10 മുതല്‍ മാസങ്ങള്‍ക്കു അകം തൊലിയില്‍ വ്രണങ്ങള്‍ കാണുന്നതാണ് ആദ്യലക്ഷണം. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്ബനിയുടെ പ്രധാന ലക്ഷണങ്ങള്‍.

ആന്തരികാവയവങ്ങളായ പ്ലീഹ, കരള്‍, അസ്ഥിമജ്ജ തുടങ്ങിയവയെ ബാധിക്കുന്നു. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണവുമാകും. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണ് കരിമ്ബനി . രോഗം കാരണം രൂപപ്പെട്ട വ്രണങ്ങള്‍ ചികിത്സയ്ക്കു ശേഷവും നിലനില്‍ക്കാനും ചര്‍മത്തില്‍ വൈരൂപ്യം ഉണ്ടാകാനും സാധ്യതയുണ്ട്.

എങ്ങനെ കരിമ്ബനിയെ പ്രതിരോധിക്കാം?

മണലീച്ചകളെ നശിപ്പിക്കുകയും അവ വളരുന്ന ചുറ്റുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുകയാണ് പ്രധാന പ്രതിരോധമാര്‍ഗം. സൂര്യന്‍ ഉദിക്കുന്ന ആദ്യ ഒരു മണിക്കൂറും അവസാന ഒരു മണിക്കൂറിലുമാണ് സാന്‍ഡ് ഫ്‌ലൈ കൂടുതല്‍ കടിക്കാറുള്ളത്. വീടുകളില്‍ ഇവയ്‌ക്കെതിരെയുള്ള കീടനാശിനി തളിക്കുകയോ കീടനാശിനിയില്‍ മുക്കിയ കിടക്കവലകള്‍ ഉപയോഗിക്കുകയോ ചെയ്യാം. പൊക്കമുള്ള സ്ഥലങ്ങളില്‍ കിടന്നാല്‍ സാന്‍ഡ് ഫ്‌ലൈ കടിക്കില്ല. ഉയര്‍ന്നു പറക്കാന്‍ ഇതിനു പ്രയാസമാണ്. ഫാന്‍ ഇടുന്നതും നല്ലതാണ്. സാന്‍ഡ് ഫ്‌ലൈക്ക് പറക്കാന്‍ കഴിയില്ല.

കൊതുകിനെക്കാള്‍ ചെറുതായത് കൊണ്ട് കൊതുക് വലയിലൂടെ സാന്‍ഡ് ഫ്‌ലൈ കയറാം. അത് കൊണ്ട് തന്നെ ഈ രോഗം ഉള്ള സ്ഥലങ്ങളില്‍ കൊതുക് വലയില്‍ കീടനാശിനി സ്‌പ്രേ ചെയ്യണം (insecticide with pyrethroid). രോഗബാധിത പ്രദേശത്ത് വീടിനു പുറത്തിറങ്ങുമ്‌ബോള്‍ ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുവാനും വസ്ത്രത്തിന്റെ തുറന്നു കിടക്കുന്ന ഭാഗങ്ങളില്‍ (ഉദാ : കൈ, കാല്‍) DEET അടങ്ങുന്ന റിപ്പലന്റസ് ഉപയോഗിക്കുവാനും ശ്രദ്ധിക്കാം. രോഗബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കും അവിടെ സന്ദര്‍ശിക്കുന്നവര്‍ക്കും ഈ രോഗം വരാനുള്ള സാധ്യത ഏറെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (3 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends