Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എച്ച്‌ഐവി പോസിറ്റീവ് ആയ ഒരാളില്‍ ഉണ്ടാകുന്നത് ഈ ലക്ഷണങ്ങള്‍; അറിഞ്ഞിരിക്കാം കൂടുതല്‍ വിവരങ്ങള്‍

04 OCTOBER 2021 10:02 AM IST
മലയാളി വാര്‍ത്ത

മിക്കവരും പേടിയോടെ വീക്ഷിക്കുന്ന രോഗമാണ് എയ്ഡ്‌സ്. ഒരു വ്യക്തിയുടെ പ്രതിരോധ ശേഷിയെ ബാധിക്കുന്ന ഈ രോഗാവസ്ഥ പല തരത്തിലുള്ള അസുഖങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന കോശങ്ങളെ 'ഹ്യൂമണ്‍ ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി വൈറസ്' (എച്ച്ഐവി) കടന്നാക്രമിക്കുന്നു. എച്ച്ഐവി പോസിറ്റീവ് ആയ ശേഷം ആ അവസ്ഥ മെഡിക്കലി കൈകാര്യം ചെയ്യപ്പെടാതെ ഇരുന്നാല്‍ ഇത് ക്രമേണ 'അക്വേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം' (എയ്ഡ്സ്) ആയി മാറുകയാണ് ചെയ്യുന്നത്.

എച്ച്ഐവി പോസിറ്റീവായ വ്യക്തിയില്‍ അതിനെ സൂചിപ്പിക്കാന്‍ പ്രത്യേകമായ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെന്ന് വരില്ല. എന്നാല്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇതിന്റെ ലക്ഷണങ്ങളായി പ്രകടമാകാം എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഈ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ഇടയ്ക്കിടെ പനി വരുന്നത്, വിശപ്പില്ലായ്മ, വണ്ണം കുറയുന്നത്, തലവേദന, അമിതമായ ക്ഷീണം, കുളിര്, പേശീവേദന, ലിംഫ് നോഡുകള്‍ വീര്‍ത്തുവരിക, ചര്‍മ്മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയെല്ലാം എച്ച്ഐവി പോസിറ്റീവായ ഒരാളില്‍ കാണാവുന്ന ലക്ഷണങ്ങളാണ്.

എയ്ഡ്സ് അല്ലെങ്കില്‍ എച്ച്ഐവിയുമായെല്ലാം ബന്ധപ്പെട്ട് എപ്പോഴും കേള്‍ക്കുന്നത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് ഇത് വരികയെന്ന വാദമാണ്. യഥാര്‍ത്ഥത്തില്‍ ഇത് സുപ്രധാനമായ കാരണം തന്നെയാണ്. എന്നാല്‍ ഇതിന് പുറമെയും കാരണങ്ങളുണ്ട് എന്ന് മനസിലാക്കുക.

വൈറസ് ബാധയേറ്റ വ്യക്തിയുടെ ശരീരദ്രവങ്ങള്‍ മറ്റൊരാളുടെ ശരീരത്തിലേക്ക് കടക്കുന്നതോടെയാണ് അണുബാധ പകരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികതയ്ക്ക് പുറമെ, ഇന്‍ജെക്ട് ചെയ്യാനുപയോഗിക്കുന്ന ഉപകരണങ്ങള്‍, രക്തം മാറ്റിവയ്ക്കല്‍, ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക്, അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ പല വിധത്തിലൂടെ വൈറസ് കൈമാറ്റം നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (20 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (23 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

Malayali Vartha Recommends