Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ഫാറ്റി ലിവർ കരൾ രോഗമാണോ, നിങ്ങളുടെ സംശയങ്ങൾക്കുള്ള വിശദമായ ഉത്തരം ഇതാ...ഈ 5 ഭക്ഷണങ്ങൾ ജീവനെടുക്കും

26 FEBRUARY 2023 03:15 PM IST
മലയാളി വാര്‍ത്ത

ഫാറ്റി ലിവർ കരൾ രോഗമാണോ എന്ന് ചോദിച്ചാൽ അതെ, എന്നാൽ സങ്കീർണമായ കരൾ രോഗങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന ഒന്നല്ല ഇത് .ഫാറ്റി ലിവർ ഒരു ജീവിതശൈലീ രോഗമാണ്‌. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാനും സാധിക്കും‌. കരളിൽ കൊഴുപ്പടിയുന്നതിനെയാണ് ഫാറ്റി ലിവർ രോഗം എന്നത്. ഫാറ്റി ലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല.

പക്ഷേ, ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. ഫാറ്റി ലിവർ (Fatty Liver) ഇന്നത്തെ കാലത്ത് വളരെ സാധാരണമായി കാണപ്പെടുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ്. രക്ത സമ്മർദ്ദം, പ്രമേഹം, അമിത കൊളെസ്ട്രോൾ തുടങ്ങിയവയാണ് പ്രധാന വില്ലൻമാരായി പണ്ട് കണക്കാക്കിയാരുന്നതെങ്കിൽ ആ ഗണത്തിലേക്ക് അതിവേഗം ഉയരുന്ന മറ്റൊരു അപകടകാരിയാണ് കരൾ രോഗങ്ങൾ. ഇവയെ ശാസ്ത്രീയമായി Non Alcoholic Fatty Liver Disease (NAFLD) എന്നു വിളിക്കുന്നു.

പരിഹരിക്കാൻ കഴിയാത്ത വിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവർ സിറോസിസ് എന്ന രോഗം. ലിവർ സിറോസിസ് വന്നുകഴിഞ്ഞാൽ കരളിനെ ചികിൽസിച്ച് പൂർവസ്ഥിതിയിൽ ആക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ ഫാറ്റി ലിവർ എന്ന രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. ഫാറ്റി ലിവർ രണ്ട് തരത്തിലാണ് ഉള്ളത് മദ്യപിക്കുന്നവരിലും മദ്യം കഴിക്കാത്തവരിലും ഫാറ്റിലിവർ ഉണ്ടാവുന്നുണ്ട്. ഭക്ഷണത്തിൽ ധാരാളമായി ഉണ്ടാവുന്ന കൊഴുപ്പാണ് പലപ്പോഴും വെല്ലുവിളി ഉയർത്തുന്നത്.

50 വയസ് കഴിഞ്ഞവർക്കാണ് കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. അമിതമായി രക്തസമ്മർദ്ദമുള്ളവർ, അമിതമായി പ്രമേഹമുള്ളവർ, അമിതമായി കൊളസ്ട്രോൾ ഉള്ളവർ, പൊണ്ണത്തടിയുള്ളവർ, പുകവലിക്കുന്നവർ ഗർഭനിരോധന ഗുളിക കഴിക്കുന്നവർ, വൃക്കരോഗമുള്ളവർ ഇവരിലൊക്കെ ഫാറ്റിലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . പ്രധാനമായി നാല് ഘട്ടങ്ങളാണ് ഫാറ്റി ലിവറിനുള്ളത്. ആദ്യത്തെ ഘട്ടത്തെ സിമ്പിൾ ഫാറ്റി ലിവർ എന്ന് പറയുന്നു.

ഇതിനെ സ്റ്റീറ്റോസിസ് എന്നും പറയുന്നു. രണ്ടാമത്തെ ഘട്ടം എന്ന് പറയുന്നത് Nonalcoholic സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ് (NASH) എന്ന് പറയുന്നത്. ഈ ഘട്ടത്തിലാണ് രോഗം കൂടുതലും കണ്ട് പിടിക്കുന്നത്. മൂന്നാമത്തെ ഘട്ടം എന്ന് പറയുന്നത് fibrosis ആണ്. നാലാം ഘട്ടമാണ് ലിവർ സിറോസിസ് എന്ന് പറയുന്നത്. ഏതാണ്ട് 1.5 കിലോയാണ് ഒരു മുതിർന്നയാളുടെ കരളിന്റെ തൂക്കം. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ശരീരത്തിന്റെ ദഹനത്തിനാവശ്യമായ പിത്തരസം(Bile) ഉദ്പാദിപ്പിക്കുന്നത് കരളിലാണ്. കൊളസ്ട്രോളിനെ രക്തത്തിൽ കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും കൂടാതെ കൊളസ്ട്രോൾ നിർമാണവും സംസ്കരണവും നടക്കുന്നതു കരൾകോശങ്ങളിലാണ്. കേടുപറ്റിയാൽ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനർജനിപ്പിക്കാനുമുള്ള ശേഷി കരളിനുണ്ട്. രോഗലക്ഷണങ്ങൾ ഒട്ടും തന്നെ പ്രകടിപ്പിക്കാതെ പ്രവർത്തനം തുടരുന്നതിനാൽ ഒട്ടുമിക്ക കരൾ രോഗങ്ങളും ഏറെ വൈകിയാണ് കണ്ടുപിടിക്കാറുള്ളത്.

അൾട്രസൗണ്ടിലൂടെ ഫാറ്റി ലിവർ കണ്ടെത്താം. മറ്റൊന്നാണ് എൽഎഫ്ടി അതായത് ലിവർ ഫൺഷൻ ടെസ്റ്റ്. SGPT, SGOT ടെസ്റ്റിലൂടെയും ഫാറ്റി ലിവർ തിരിച്ചറിയാം. fibro scan ആണ് മറ്റൊന്ന്. വലതുവശത്തെ വാരിയെല്ലിന് താഴേ വയറ്റിൽ അതികഠിനമായ വേദന, കാരണമില്ലാതെ എപ്പോഴും ക്ഷീണം, പരസ്പരം ബന്ധമില്ലാതെ ഇടയ്ക്കിടെ സംസാരിക്കുക, ശരീരഭാഗങ്ങൾ എവിടെയെങ്കിലും തട്ടുകയോ ഇടിക്കുകയോ ചെയ്തു കഴിഞ്ഞാൽ ചുവന്ന് നിറത്തിലേക്ക് മാറുക, ശരീരഭാരം പെട്ടെന്ന് കുറയുക, കയ്യിലും കാലിലും നീര് വരിക എന്നിവ ഫാറ്റി ലിവറിന്റെ അപകട സൂചനകളാണ്

ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ പൊതുവേ ആരോഗ്യത്തിന് ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ, സാൻവിച്ച്, ബർഗർ, പ്രോസസ്ഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. കൊഴുപ്പ് അടിഞ്ഞ് കിടന്നാൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടാം.

ഫാറ്റി ലിവർ രോഗമുള്ള ഒരാൾ ഒരു കാരണവശാലും മദ്യപിക്കരുത്. സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.ഫാറ്റി ലിവർ പ്രശ്നമുള്ളവർ‌ എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. അത് ശരീരഭാരം കൂട്ടുക മാത്രമേയുള്ളൂ. ഉപ്പ് ചേർത്ത ഭക്ഷണങ്ങൾ കരൾ രോഗമുള്ളവർ ഒഴിവാക്കേണ്ടത് ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (14 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (25 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (49 minutes ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (1 hour ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (2 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (3 hours ago)

Malayali Vartha Recommends