Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രക്തസമ്മര്‍ദ്ദം കുറക്കാം

05 JUNE 2017 04:00 PM IST
മലയാളി വാര്‍ത്ത

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ജീവിതശൈലിരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. തിരക്കുപിടിച്ച നഗരജീവിതവും ഫാസ്റ്റ് ഫുഡ് സംവിധാനവുമാണ് ഈ രോഗത്തിന് പ്രധാന കാരണം. ഇന്ത്യയില്‍ 40 വയസു കഴിഞ്ഞവരില്‍ 30 ശതമാനം ആളുകള്‍ക്കും ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദ്ദം ഉള്ളവരാണ്.

ഈ രോഗാവസ്ഥക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും ഇല്ലാത്തത് രോഗം വന്നാല്‍ അറിയാതെ പോവുന്നതിന് കാരാണമാവുന്നു. നടുക്കം, പരിഭ്രമം, വിയര്‍ക്കുക എന്നിവയൊക്കെയാണ് കാണാന്‍ കഴിയുന്ന ലക്ഷണങ്ങള്‍.
ബിപി മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവയോക്കെ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇതിനുള്ള മരുന്നുകള്‍ ലഭ്യമല്ല.ചിട്ടയോടെയുള്ള ജീവിതവും ആഹാരക്രമങ്ങളും പാലിക്കുകയാണെങ്കിൽ രക്ത സമ്മർദ്ദം ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്.

1. വ്യായാമം

നിത്യേന ഉള്ള വ്യായമങ്ങള്‍ ദിനചര്യകളില്‍ പ്രധാനമാണ്. ദിവസവും 45 മിനിറ്റ് എങ്കിലും സൈക്ലിങ്ങ്, നടക്കുക, ഓടാന്‍ പോവുക, നീന്തുക തുടങ്ങി കടുപ്പമേറിയ വ്യായമ മുറകള്‍ പ്രയോഗിക്കുക. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന 4 മുതല്‍ 9 മില്ലി ലിറ്റര്‍ വരെയുള്ള രക്തസമ്മര്‍ദ്ദം കുറക്കുന്നു.

2. ആഹാരക്രമം

ആഹാരം നിയന്ത്രിക്കുമ്പോള്‍ പ്രധാനമായും ഉപ്പിന്റെ അളവ് കുറയ്ക്കുകയും ഇലക്കറികള്‍ കൂടുതല്‍ കഴിക്കുകയും വേണം. മാത്രമല്ല ഉരുളകിഴങ്ങ്, പഴം എന്നിവയും ആഹാരത്തിലുള്‍പ്പെടുത്തുക. ഉപ്പ് കുറയ്ക്കുന്നതിലൂടെ സോഡിയത്തിന്റെ അളവ് കുറയ്ക്കാനും പച്ചക്കറികളിലും പഴത്തിലും കൂടുതല്‍ പൊട്ടാസിയം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രക്തത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

3. ശരീരഭാരം കുറക്കുക

ശരീര ഭാരസൂചിക 18-24 എന്ന അനുപാതത്തില്‍ അനുകൂലമാവുന്ന വിധത്തില്‍ നിയന്ത്രിച്ചു കൊണ്ടു പോകണം. അരക്കെട്ടിന്റെ വലുപ്പം പുരുക്ഷന്‍മാര്‍ക്ക് 100 സെ.മീ ചുറ്റളവിലും സ്ത്രീകള്‍ക്ക് 88 സെ.മീറ്ററിലും ആയിരിക്കുകയാണ് വേണ്ടത്.

4. മദ്യപാനം നിയന്തിക്കുകയും പുകവലി ഉപേക്ഷിക്കുകയും ചെയ്യുക

കുറഞ്ഞ രീതിയലുള്ള ആല്‍ക്കഹോളിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു. എന്നാല്‍ പുകവലി ഉപേക്ഷിക്കുക. പുകവലിക്കുന്നതിലൂടെ സമ്മര്‍ദ്ദം കൂടാന്‍ സാധ്യത വളരെ കൂടുതലാണ്.

5. ആയാസം കുറയ്ക്കുക

ആയാസം കൂടുന്നത് രക്തസമ്മര്‍ദ്ദം കൂടുന്നതും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. യോഗ, മെഡിറ്റേഷന്‍, ചിരി തെറാപ്പി എന്നിങ്ങനെ പല വഴികളിലൂടെ നമുക്ക് ഇതിനെ നിയന്ത്രിക്കാന്‍ കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (4 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (4 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (4 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (5 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (5 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (7 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (7 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (8 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (8 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (8 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends