Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോതമ്പിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് അറിയാമോ? നിങ്ങൾ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഗോതമ്പ് കഴിക്കരുത്!

17 AUGUST 2021 05:42 PM IST
മലയാളി വാര്‍ത്ത

സാധാരണഗതിയില്‍ ആരോഗ്യത്തെ കുറിച്ച്‌ അത്രയും ഉത്കണ്ഠയുളളവര്‍ അരിഭക്ഷണം കുറച്ച്‌ ഗോതമ്ബ് കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഗോതമ്ബിന് അത്തരത്തില്‍ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും നല്‍കാനുള്ള കഴിവുമുണ്ട്.

ധാരാളം ഫൈബര്‍, വിറ്റാമിന്‍-ബി, നിയാസിന്‍, തയാമിന്‍, ഫോളേറ്റ്, സിങ്ക്, മഗ്നീഷ്യം, അയേണ്‍, മാംഗനീസ് പോലുള്ള ധാതുക്കള്‍- അങ്ങനെ നമുക്കാവശ്യമായ ഒരുപിടി ഘടകങ്ങള്‍ ഒന്നിച്ച്‌ നല്‍കുന്ന ഭക്ഷണമെന്ന് ഗോതമ്ബ്.

എന്നാല്‍ ഗോതമ്ബിനുമുണ്ട് ഒരു ദോഷവശം. ഇതെന്താണെന്നല്ലേ? ഗോതമ്ബിലടങ്ങിയിരിക്കുന്ന 'ഗ്ലൂട്ടെണ്‍' എന്ന പ്രോട്ടീനാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നക്കാരന്‍. ഇത് ചിലയാളുകളില്‍ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതായത്, ചില സമയങ്ങളില്‍ 'ഗ്ലൂട്ടെണ്‍' ദഹിച്ചുകിട്ടാന്‍ വലിയ പാടാണ്.

ഇത് പിന്നീട് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിമാറും. വയറ്റില്‍ ഗ്യാസ് വന്ന് നിറയുക, വയറ് കെട്ടിവീര്‍ക്കുക, വയറുവേദന, ചെറിയ തോതില്‍ മലബന്ധം, ചിലപ്പോള്‍ വയറിളക്കം, ക്ഷീണം എന്ന് തുടങ്ങി പോഷകക്കുറവ്, തൂക്കം കുറയുക, കുടലിന്റെ പ്രവര്‍ത്തനം തകരാറിലാവുക എന്നിങ്ങനെയുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് വരെ ഇത് നമ്മളെയെത്തിച്ചേക്കും.

ഇത് കൂടാതെ 'ഗ്ലൂട്ടെണ്‍' ഇള്‍പ്പെടെ ഗോതമ്ബിലുള്ള ചില പ്രോട്ടീനുകള്‍ ചിലരില്‍ അലര്‍ജിക്കും കാരണമാകാറുണ്ട്. തൊണ്ടയിലും വായയിലും ചെറിയ തോതില്‍ ചൊറിച്ചിലും അസ്വസ്ഥതയും വീക്കവും ഉണ്ടാവുക, ശ്വാസതടസ്സം നേരിടുക, ക്ഷീണം, വയറിളക്കം, കണ്ണ് കടിക്കുക- ഇങ്ങനെയെല്ലാമായിരിക്കും ഈ അലര്‍ജിയുടെ ലക്ഷണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (4 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (15 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (45 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

Malayali Vartha Recommends