Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

സദ്യ ഇഷ്ടമില്ലാത്ത മലയാളികൾ ആരെങ്കിലുമുണ്ടോ? ഓണത്തിന് ഏറ്റവും പ്രധാനവുമാണ് സദ്യ; രുചി മാത്രമല്ല കേട്ടോ, ഇത് കൊണ്ട് വേറെയും ഗുണങ്ങളുണ്ട്!! ഇതൊന്ന് വായിച്ചു നോക്കൂ...

21 AUGUST 2021 01:29 PM IST
മലയാളി വാര്‍ത്ത

ആർപ്പുവിളികളും ആഘോഷവുമില്ലാത്ത ഒരു ഓണം കൂടി നമ്മൾ ആഘോഷിക്കുകയാണ്. എന്നാൽ ഇന്നും മാറാതെ നിൽക്കുന്ന ഒന്നാണ് ഓണസദ്യ. ഇത് ഇഷ്ടമില്ലാത്തതായിട്ടും ആരും ഉണ്ടാകില്ല... ഇത് വിശപ്പിനും, രുചിയ്ക്കും വേണ്ടി മാത്രം നാം കഴിക്കുന്നതല്ല.

നമ്മുടെ ശരീരത്തിന് ആവശ്യമായ ധാരാളം വിറ്റാമിനുകളും, മറ്റ് ധാതുക്കളും ചേര്‍ന്ന വിഭവങ്ങളാണ് നാം ഓണ സദ്യയായി കഴിക്കുന്നത്. ഇനി ഓണത്തിന് കഴിക്കുന്ന വിഭവങ്ങളുടെ ആരോഗ്യ ഗുണങ്ങളെ നമുക്ക് ഒന്ന് പരിശോധിക്കാം.

ചോറ് :- നല്ല ചെമ്ബാവ് അരി ചോറില്‍ ബി വിറ്റാമിനുകളും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അമിനോആസിഡുകളും ഗാമാ അമിനോബ്യൂട്ടിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു. ചെമ്ബാവ് അരിയിലെ പോളിഫിനോളുകള്‍ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങളുമുണ്ട്.

പരിപ്പ്, പപ്പടം, നെയ്യ് :-

ഏത് സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യ അധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണിത്. ആരോഗ്യകരമായ യുവത്വം തുളുമ്ബുന്ന ചര്‍മ്മം പ്രധാനം ചെയ്യുന്നു. ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റമിന്‍ എ, ആരോഗ്യകരമായ കൊഴുപ്പുകളും നെയ്യിലുണ്ട്. മൃദുത്വമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം കൈവരിക്കുന്നതിന് ഇതിലുള്ള പോഷകഘടകങ്ങളായ ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു.

ഇഞ്ചിക്കറി : –

നൂറു കറികള്‍ക്ക് തുല്യമാണ് ഇഞ്ചിക്കറി. ദഹന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും ശരീരത്തിലേക്ക് കടത്തിവിടാതെ ഈ കറി സംരക്ഷിക്കുന്നു.

അച്ചാര്‍ :-

നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകള്‍. ഇത് വിറ്റമിന്‍ സി യുടെ നല്ലൊരു സ്രോതസാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനെ നിയന്ത്രിച്ച്‌ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പച്ചമാങ്ങ ശരീരത്തിന്റെ ചൂട് കുറച്ച്‌ ശരീരോഷ്മാവ് കൃത്യമാക്കുന്നു. ഇത് അകാലവാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കുന്നു.

കിച്ചടി: –

വെള്ളരിക്കയും, പാവയ്ക്കയും ആണ് മലയാളികള്‍ കിച്ചടിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. അസിഡിറ്റിയുള്ളവര്‍ക്ക് നല്ലൊരു ഔഷധമാണിത്. പാവയ്ക്കയില്‍ ധാരാളം ഇരുമ്ബ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, ബീറ്റകരോട്ടീന്‍, കാല്‍സ്യം എന്നിവയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

പച്ചടി :-

പച്ചടിയില്‍തന്നെയുണ്ട് വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയ്യാറാക്കാം. പൈനാപ്പിളിലുള്ള ബ്രേമിലിന്‍ എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്രൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ സി, ഇ, ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

അവിയല്‍ :-

പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയ്യാറാക്കുന്ന അവിയല്‍ സദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണിത്.

സാമ്ബാര്‍ :-

സ്വാദിന് മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്ബാര്‍. പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. സാമ്ബാറിന്റെ ഒരു പ്രധാന ചേരുവയാണ് പരിപ്പ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്ബുഷ്ടമാണ് സാമ്ബാര്‍. വെണ്ടയ്ക്ക, വെള്ളരിക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്റെ കൂട്ടുകള്‍.

തോരന്‍ :-

പലതരം പച്ചക്കറികള്‍ കൊണ്ട് തോരന്‍ തയ്യാറാക്കാവുന്നതാണ്. എന്നാലും പണ്ട് ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കബേജ്, അച്ചിങ്ങ പയര്‍ എന്നിവ കൊണ്ടും തോരന്‍ തയ്യാറാക്കാറുണ്ട്. കബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്റിഇന്‍ഫ്ലമേറ്ററി ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു.

പുളിശ്ശേരി (കാളന്‍), മോര്, രസം :-

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമ പരിഹാരമാണ് മോര്. പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയില്‍ മോരിന് വലിയ പ്രാധാന്യമാണുള്ളത്. മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍ സംബന്ധമായ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്‌ലെവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധയ്ക്കും വൈറസ് ബാധയ്ക്കുമുള്ള ഒന്നാന്തരം മരുന്നാണ് രസം :- സുഗന്ധവ്യജ്ഞനങ്ങളാല്‍ തയ്യാറാക്കുന്ന രസം ദഹനത്തിന് നല്ലതാണ്.

പായസം :-

പായസമില്ലാതെ സദ്യ പൂര്‍ണ്ണമാവില്ല. വിവിധ തരം പായസങ്ങള്‍ ഓണത്തിന് വിളമ്ബാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് ഇതില്‍ പ്രധാനം. ശര്‍ക്കരകൊണ്ട് തയ്യാറാക്കുന്ന പായസത്തില്‍ ഇരുമ്ബ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളമായിട്ടുണ്ട്. എന്നാല്‍, കാത്സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം.

ചുക്കുവെള്ളം :-

സദ്യയ്ക്ക് ശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (2 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (2 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (2 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (3 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (4 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (5 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (5 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (6 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (6 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (7 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (7 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (7 hours ago)

Malayali Vartha Recommends