Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

നിങ്ങൾ പങ്കാളിയുമായി അകാരണമായി വഴക്കിടുന്നുണ്ടോ? എങ്കിൽ വിറ്റാമിൻ ഡി ടെസ്റ്റ് ചെയ്യൂ.

25 OCTOBER 2016 12:58 PM IST
മലയാളി വാര്‍ത്ത

നിങ്ങൾ പങ്കാളിയുമായി അകാരണമായി വഴക്കിടുന്നുണ്ടോ?
മാനസിക വിഷമങ്ങളും സമ്മർദ്ദവുമാണ് മിക്കപ്പോഴും കുടുംബകലഹങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇവിടെ പലപ്പോഴും വില്ലനായി അവതരിക്കുന്നത്ത് വിറ്റാമിൻ ഡി യുടെ അഭാവമാണ്.
വിറ്റാമിൻ ഡി യുടെ അഭാവം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടുതലായി കാണുന്നത് യൂറോപ്പ് ,കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികളിലാണ്. പ്രവാസി ജീവിതം എപ്പോഴും ബുദ്ധിമുട്ടാണ്. നാട്ടിലുള്ള ഉറ്റവരെയും ഉടയവരെയുമെല്ലാം വിട്ട് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനുള്ള ത്വരയിൽ അന്യ നാട്ടിൽ കഴിയുന്നവർ പലപ്പോഴും കടുത്ത മാനസിക സംഘർഷം അനുഭവിക്കാറുണ്ട്. പ്രവാസി ജീവിതത്തിന്റെ സമ്മർദ്ദം താങ്ങാനാകാതെ മരണത്തിനു കീഴടങ്ങിയവരെ കുറിച്ചുള്ള പത്ര വാർത്തകൾ നാം പലപ്പോഴും കാണാറുണ്ട് . മാനസിക സംഘർഷത്തിന് പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും പലപ്പോഴും നാം അറിയാതെ ഇത്തരം സന്ദർഭങ്ങളിൽ വില്ലനാകുന്നത് വിറ്റാമിൻ ഡി ആണ്.


പൊതുവെ നാട്ടിലെ പോലെ വെയിൽ ഇല്ലാത്ത കാലാവസ്ഥയിൽ തൊഴിലിടങ്ങളിലേക്ക് കാറില്‍ നിന്നിറങ്ങാതെ പോകുന്നതും മറ്റും കൂടിയാകുമ്പോൾ വെയിലുകൊള്ളാനുള്ള സാധ്യത തീരെ കിട്ടുന്നില്ല. അതുകൊണ്ടു തന്നെ വെയില്‍ കൊള്ളാതെ ജീവിക്കുന്ന മലയാളികള്‍ അടക്കമുള്ളവരുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് ശരിക്കും ഉണ്ടാകുമെന്നതിൽ സംശയമില്ല.
വിറ്റാമിൻ ഡി യുടെ അഭാവം ശാരീരികമായ അസ്വസ്ഥതകൾ മാത്രമായിരിക്കും ഉണ്ടാക്കുക എന്നാണ് ഇതുവരെയും നാം കരുതിയിരുന്നത്,എന്നാൽ ഇത് മാനസിക സമ്മർദ്ദത്തിനും കാരണമാകുമെന്ന് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു. നോര്‍വീജിയന്‍ സര്‍വകലാശാല യൂണിവേഴ്സിറ്റി ഓഫ് ഒസ്ലോയാണ് അനേകം രോഗികളെ പഠന വിധേയമാക്കിയതിനു ശേഷം റിപ്പോർട്ട് പുറത്തുവിട്ടത്.


വൈറ്റാമിന്‍ ഡി യുടെ കുറവ് ചെറു പ്രായക്കാരെയും ബാധിക്കും എന്നതാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. കുട്ടികളിലെ പഠന വൈകല്യം, മ്ലാനത, വിശപ്പില്ലായ്മ, മുതിര്‍ന്നവരില്‍ കണ്ടു വരുന്ന മുന്‍ശുണ്ഠി, പങ്കാളിയോടുള്ള താല്‍പ്പര്യമില്ലായ്മ, തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം കണ്ടെത്തുന്ന സ്വഭാവം എന്നിവയില്‍ ഒക്കെ വൈറ്റമിന്‍ ഡിയുടെ നിര്‍ണ്ണായക സ്വാധീനം ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
വിവിധ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ കൂടി കണ്ടെത്തിയായിരുന്നു പഠനം. സാധാരണ മനോനില ഉള്ളവര്‍ മുതല്‍ കടുത്ത വിഷാദ രോഗം ഉള്ളവരെ വരെ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു .  വൈറ്റമിന്‍ ഡിയുടെ കുറവ് ഉള്ളവര്‍ വേറിട്ട് നില്‍ക്കുന്ന തരത്തിലുള്ള പെരുമാറ്റം പ്രകടിപ്പിച്ചതോടെയാണ് നമ്മുടെ സ്വഭാവ മാറ്റത്തിലും പ്രകടനത്തിലും വിറ്റാമിൻ ഡി ക്ക് നിര്‍ണ്ണായക റോള്‍ ഉണ്ടെന്ന നിഗമനത്തില്‍ എത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. മാത്രമല്ല, വൈറ്റമിന്‍ ഡി കുറവ് നേരിടുന്ന അമ്മമാര്‍ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളില്‍ കേള്‍വി, സംസാര വൈകല്യവൈകല്യം എന്നിവയുമുണ്ടാകാം  എന്ന് പറയുമ്പോൾ  വൈറ്റമിന്‍ ഡി ശരീരത്തില്‍ ചെലുത്തുന്ന സ്വാധീനം ഊഹിക്കാന്‍ കഴിയും . ഈ ആഴ്ച ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന അന്താരാഷ്ട്ര ചടങ്ങില്‍ ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗവേഷണ പ്രബന്ധം പുറത്തിറക്കാന്‍ തയ്യാറാകുകയാണ് ഗവേഷക സംഘം. ഇതോടെ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറം ലോകത്തിനു ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

d
സാധാരണ ഗതിയില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ കുറവ് ഉണ്ടാകുന്നതോടെയാണ് വൈറ്റമിന്‍ ഡിയുടെ അഭാവം ശരീരത്തില്‍ കണ്ടു തുടങ്ങുന്നത്. കുറച്ചൊക്കെ ഭക്ഷണ രീതി വഴി ഈ കുറവ് പരിഹരിക്കാന്‍ കഴിയുമെങ്കിലും വൈറ്റമിന്‍ ഡിയുടെ കുറവ് ക്രമാതീതമായി അധികരിക്കുന്ന സാഹചര്യത്തില്‍ വൈദ്യ സഹായം ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ ശാരീരിക പ്രയാസങ്ങള്‍ക്ക് അതിടയാക്കും എന്നുറപ്പാണ്. എല്ലുകളുടെയും മറ്റും ദുര്‍ബലാവസ്ഥയ്ക്കും വൈറ്റമിന്‍ ഡിയുടെ കുറവ് കാരണമാകുംഎന്ന് അനുഭവിച്ചറിഞ്ഞവര്‍ കൂടിയാണ് പ്രവാസി മലയാളികള്‍.


അടുത്ത കാലത്തു നടന്ന കായിക മത്സരങ്ങളില്‍ പങ്കെടുത്തു കൈകാലുകള്‍ ഒടിഞ്ഞു മാസങ്ങളോളം വീട്ടില്‍ ഇരിക്കേണ്ടി വന്നപ്പോഴാണ് പലര്‍ക്കും വൈറ്റമിന്‍ ഡി കുറയുന്നത് മൂലമുള്ള ദോഷം പിടികിട്ടിയത്. എന്നാല്‍ വൈറ്റമിന്‍ ഡിയുടെ കുറവ് തലച്ചോറിലേക്കുള്ള ഹോര്‍മോണ്‍ അളവിനെ ബാധിക്കുകയും അത് മൂഡ് സ്വിങ് ഉള്‍പ്പെടെയുള്ള മനോ വ്യാപാരങ്ങളെയും നിയന്ത്രിക്കും എന്ന് കൂടി വെളിപ്പെട്ടതോടെ വൈറ്റമിന്‍ ഡിയുടെ പ്രാധാന്യം കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്


ഇനിയുള്ള ദിവസങ്ങൾ  കാനഡ , യൂറോപ് രാജ്യങ്ങളിൽ അതിശൈത്യത്തിന്റെ നാളുകളാണ്. വെയിലേൽക്കാനുള്ള സാഹചര്യം കിട്ടുക എന്നത് തീരെ ഇല്ല എന്ന് തന്നെ പറയാം. ഈ സാഹചര്യത്തിൽ വിറ്റാമിൻ ഡി സമ്പുഷ്ടമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ചാള , സൽമാൻ തുടങ്ങിയ മീനുകൾ കഴിക്കുന്നത് ഈ കാലാവസ്ഥയിൽ ഏറെ ഗുണം ചെയ്യും. മൂഡ് സ്വിങ് കൊണ്ടുണ്ടാകുന്ന മനോ വികാരങ്ങളെ നിയന്ത്രിച്ച് കുടുംബത്തിൽ സന്തോഷം കൊണ്ടുവരാനായി  വിറ്റാമിൻ ഡി യുടെ അഭാവം പരിഹരിക്കാൻ ,എല്ലാവരും പ്രത്യേകിച്ച് കാനഡ ,യൂറോപ്പ് പോലുള്ള ശൈത്യ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ ശ്രദ്ധിക്കുമല്ലോ .

For more updates LIKE us on 

https://www.facebook.com/MalayalivarthaHealthandWellness/

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (27 minutes ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (34 minutes ago)

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (45 minutes ago)

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (3 hours ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (3 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (3 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (3 hours ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (4 hours ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (4 hours ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (4 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (4 hours ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (4 hours ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (5 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (5 hours ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (5 hours ago)

Malayali Vartha Recommends