Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

ഉലുവയിലുണ്ട് പല തരം ഗുണങ്ങൾ

20 JULY 2018 04:24 PM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന പല ശീലങ്ങളും നമുക്കു തന്നെ ചെയ്യാവുന്നതേയുളളൂ. ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന പലതും അടുക്കളയില്‍ നിന്നു തന്നെ തുടങ്ങുകയും ചെയ്യാം. അടുക്കളയിലെ പല കൂട്ടുകളും പല തരത്തിലും ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പലപ്പോഴും ഭക്ഷണത്തില്‍ ചേരുവകളായി ഉപയോഗിയ്ക്കുന്ന പലതും ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

അടുക്കളയിലെ ഇത്തിരിക്കുഞ്ഞന്മാരില്‍ ഒന്നാണ് ഉലുവ. ലേശം കയ്പാണെങ്കിലും ആരോഗ്യപരമായി പല ഗുണങ്ങളും നല്‍കുന്ന ഒന്നാണിത്. ഉലുവയില്‍ ഫോളിക് ആസിഡ്, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലി മരുന്നു കൂടിയാണ് ഉലുവയെന്നു വേണം, പറയാന്‍ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.

ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഉലുവയില്‍ സമൃദ്ധമായ പൊട്ടാസ്യം സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും നിയന്ത്രിക്കും.

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. നെഞ്ചെരിച്ചില്‍ മാറാനും അത്യുത്തമം. ഇതിലെ ഫൈബര്‍ മലബന്ധം മാറുന്നതിനും ഏറെ നല്ലതാണ്.ശരീരത്തിലെ കൊഴുപ്പു പുറന്തള്ളുന്നതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ രീതിയില്‍ തയ്യാറാക്കുന്ന ഉലുവ വെള്ളം. ഇതിലെ ഫൈബറാണ് കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കുന്നത്. ഇത് ദഹനം മെച്ചപ്പെടുത്തിയും ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും കൊഴുപ്പു കളയുന്നു. ഇതുകൊണ്ടുതന്നെ തടിയും വയറും കുറയ്ക്കാന്‍ ഇത് ഏറെ ന്ല്ലതാണ്.

ഉലുവയിട്ട് ഈ രീതിയില്‍ തിളപ്പിച്ച വെള്ളവും അല്ലെങ്കില്‍ സാധാരണ രീതിയില്‍ ഉലുവയിട്ടു തിളപ്പിച്ച വെള്ളവും ശരീരത്തിലെ കഫ ദോഷം അകറ്റാന്‍ ഏറെ നല്ലതാണ്. ആയുര്‍വേദം പറയുന്ന പ്രതിവിധി കൂടിയാണിത്. കഫദോഷം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന ഒന്നാണ്.

ശരീരത്തിലെ ഷുഗര്‍ തോതു നിയന്ത്രിച്ചു നിര്‍ത്താനുള്ള ഒന്നു കൂടിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരം ഇന്‍സുലിനോട് പ്രതികരിയ്ക്കാതിരിയ്ക്കുന്നതു തടയും. ഇതു വഴി ഷുഗര്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. പ്രമേഹ രോഗികള്‍ക്കും പ്രമേഹം വരാതിരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴി കൂടിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയാന്‍. ട്രൈ ഗ്ലിസറൈഡ് തോതു കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ്.

പുരുഷന്മാരില്‍ പുരുഷ ഹോര്‍മോണ്‍ തോത് അഥവാ ടെസ്റ്റിസ്റ്റിറോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ് ഉലുവ. പുരുഷന്മാരിലെ ലൈംഗിക ശേഷിയും ഉദ്ധാരണ പ്രശ്‌നങ്ങളുമെല്ലാം പരിഹരിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളവും ഉലുവയുമെല്ലാം. ഇംപൊട്ടന്‍സിനുള്ള സ്വാഭാവിക പ്രതിവിധിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയാന്‍. ഇതിന്റെ ഡയറ്റെറി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്.

ഉലുവ മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏറെ ഗുണകരമാണ്. ഇത് ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. ഇതുകൊണ്ടു തന്നെ മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കുകയും ചെയ്യും. ഈസ്ട്രജന്‍ അടങ്ങിയതു കൊണ്ടു തന്നെ മാറിട വലിപ്പം വര്‍ദ്ധിയ്ക്കാനും മെനോപോസ് സമയത്തുമെല്ലാം ഉലുവ ഏറെ നല്ലതാണ്.

ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതാണ് ഒരു തരത്തില്‍ ഗുണം ചെയ്യുന്നത്. ദിവസവും വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുമ്പോള്‍ ടോക്‌സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും.മുടിസംരക്ഷണത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് ഉലുവ. ഉലുവ വെള്ളത്തില്‍ മുടി കഴുകുന്നതും ഉലുവ അരച്ച് തലയില്‍ തേക്കുന്നതും ഏറ്റവും നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്  (12 minutes ago)

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....  (31 minutes ago)

ചെസ് ഒളിമ്പ്യാഡിൽ മെഡൽ തിളക്കത്തോടെ ഇന്ത്യ... ഇന്ത്യൻ പുരുഷ ടീമിന് വെള്ളി വനിതാ ടീമിന് വെങ്കലം  (51 minutes ago)

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (1 hour ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (1 hour ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (1 hour ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (2 hours ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (2 hours ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (3 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (3 hours ago)

Malayali Vartha Recommends