Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

പബ്ലിക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നവരേ; യൂറിനിൽ അണുബാധ ഉണ്ടാകും ; ഈ കാര്യങ്ങൾ ജാഗ്രതയോടെ ചെയ്യുക

01 FEBRUARY 2020 05:16 PM IST
മലയാളി വാര്‍ത്ത

പുറത്ത് യാത്ര ചെയ്യുന്നവരാണ് മനുഷ്യർ എല്ലാവരും. എന്നാൽ ഈ സമയം പുറത്തുള്ള പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കേണ്ടുന്ന അവസരങ്ങൾ വരും. ആ പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കാത്തവരായി ആരും കാണില്ല. പുറത്ത് പോയാൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ഈ പബ്ലിക്ക് ടോയ്‌ലറ്റുകളുടെ ഉപയോഗം പലപ്പോഴും നമുക്ക് അപകടമുണ്ടാക്കാറുണ്ട്. ഇത് ഉപയോ​ഗിക്കുന്നതിലൂടെ ചിലർക്ക് യൂറിനിൽ അണുബാധയുണ്ടാകുന്നു എന്ന കാര്യം അറിയാമോ ?. സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലും കണ്ട് വരുന്നത്. വൃത്തിയില്ലാത്ത പൊതു വിശ്രമമുറികളിൽ കുമിഞ്ഞു കൂടുന്ന രോഗാണുക്കൾ നിങ്ങളിൽ പലതരം അണുബാധകൾക്കും രോഗങ്ങൾക്കുമെല്ലാം ഇടയാക്കിയേക്കും. അതുകൊണ്ട് തന്നെ പൊതുശൗചാലയങ്ങൾ ഉപയോ​ഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. അവ എന്തൊക്കെയാണെന്ന് അറിയാം...

 പബ്ലിക്ക് ടോയ്‌ലറ്റുകള്‍ വാതിൽ തുറക്കുമ്പോഴാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഒരിക്കലും വാതിലിന്റെ കെെപിടിയിൽ പിടിക്കാതിരിക്കാൻ ശ്രമിക്കണം. വാതിൽ തുറക്കുമ്പോൾ കെെയ്യിൽ ടിഷ്യൂ പേപ്പർ കരുതിയിരിക്കണം. ഒരു പൊതു ടോയ്‌ലറ്റിന്റെ വാതിൽ ഹാൻഡിലുകൾ പലയാളുകളും മാറി മാറി ഉപയോഗിക്കുന്ന ഒന്നായതുകൊണ്ടുതന്നെ ബാക്ടീരിയകൾ കുന്നു കൂടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് . അതിനാൽ ഇവിടെ നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുകയാണ് ചെയ്യേണ്ടുന്നത് . നിങ്ങളുടെ കൈമുട്ട് ഉപയോഗിച്ച് വാതിൽ തള്ളാം. അല്ലെങ്കിൽ വാതിൽ തുറക്കാൻ ടിഷ്യു പേപ്പർ ഉപയോഗിക്കാവുന്നതാണ് .

ടോയ്‌ലെറ്റിൽ കയറിയ ശേഷം വേഗത്തിൽ തന്നെ കാര്യം നടത്താനായി ടോയ്‌ലറ്റ് സീറ്റിൽ പെട്ടെന്ന് കയറി ഇരിക്കരുത്. ഇരിപ്പിടത്തിൽ കറയും നനവുമുണ്ടോ എന്ന് ആദ്യമേ നിരീക്ഷിക്കണം . കുറച്ച് ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ച് സീറ്റ് നന്നായി തുടച്ചു വൃത്തിയാക്കുക. ഇത് ചെയ്യുമ്പോൾ നിങ്ങൾ ഒന്നിലും തൊടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം . കഴിയുമെങ്കിൽ സീറ്റിൽ ഇരിക്കുന്നതിനുമുമ്പ് ടോയ്‌ലറ്റ് സീറ്റ് കവർ ഉപയോഗിക്കുക. സീറ്റ് കവറുകൾ ലഭ്യമല്ലെങ്കിൽ, ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് സീറ്റിൽ ടോയ്‌ലറ്റ് പേപ്പർ ഇടാവുന്നതാണ്.

 

വെസ്റ്റേൺ ടോയ്‌ലറ്റുകള്‍ ധാരാളമായി ഉപയോ​ഗിക്കാതിരിക്കുന്നതാണ് നല്ലത്. അണുക്കൾ കൂടുതലും തങ്ങി നിൽക്കുന്നത് വെസ്റ്റേൺ ടോയ്ലറ്റിലാണ്. ഫ്ലഷ് ചെയ്തിട്ടു വേണം വെസ്റ്റേൺ ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കേണ്ടത്. ഫ്ലഷ് ബട്ടൺ അമർത്തുമ്പോഴും ടിഷ്യൂ ഉപയോ​ഗിക്കാൻ മറക്കരുത്. ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ച് ഒരു പൊതു ടോയ്‌ലറ്റിന്റെ ഇരിപ്പിടം വൃത്തിയാക്കുക എന്ന ആശയം നിങ്ങൾക്ക് കഴിയില്ലെങ്കിൽ , നിങ്ങൾക്ക് ഒരു ടോയ്‌ലറ്റ് സാനിറ്റൈസർ ഉപയോഗിക്കാവുന്നതാണ്. ഇതിനായി എല്ലായ്പ്പോഴും ബാഗിൽ ഒരു സാനിറ്റൈസർ സൂക്ഷിക്കാവുന്നതാണ് . ചില ഹെർബൽ സാനിറ്റൈസർ സ്പ്രേ രൂപത്തിൽ വിപണിയിൽ കിട്ടുകയും ചെയ്യും .

7-8 ഇഞ്ച് അകലെ നിന്നുകൊണ്ട് ഇത് ടോയ്‌ലറ്റ് സീറ്റിലേക്ക് തളിച്ച ശേഷം കുറച്ച് നിമിഷങ്ങൾ കാത്തിരുന്നാൽ മതി. ഈ ഹെർബൽ സ്പ്രേ നിമിഷങ്ങൾക്കുള്ളിൽ അണുക്കളെ നശിപ്പിച്ചു കളയും. കൂടാതെ, വാതിൽ പിടികൾ, ഫോസെറ്റുകൾ, ഫ്ലഷ് ഹാൻഡിലുകൾ തുടങ്ങിയവയിലെല്ലാം ഇത് ഉപയോഗിക്കാനാവും. അണുബാധ വിമുക്തമാക്കാനും ഒപ്പം ടോയ്‌ലറ്റിൽ നിന്നുള്ള ദുർഗന്ധം അകറ്റാനുമെല്ലാം ഇത് സഹായകമാണ് . പബ്ലിക്ക് ടോയ്‌ലറ്റിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കെെകൾ സോപ്പ് ഉപയോ​ഗിച്ച് കഴുകുക. കെെ കഴുകിയ ശേഷം ഉണക്കാനായി എയർ ഡ്രെെയർ ഉപയോ​ഗിക്കാതിരിക്കുന്നതാണ് അല്പം കൂടെ നല്ലത്. തൂവാല ഉപയോ​ഗിച്ച് കെെ തുടക്കാൻ ശ്രമിക്കുകയും വേണം.

പെട്ടെന്നുള്ള തിടുക്കത്തിൽ നിങ്ങൾ ടോയ്ലറ്റുകളിൽ ഓടിക്കയറുമ്പോൾ, നിങ്ങളുടെ സാധനങ്ങൾ ഹാൻഡ്‌ബാഗ് അല്ലെങ്കിൽ മൊബൈൽ പോലുള്ളവ ഒരിക്കലും ടോയ്‌ലറ്റിന്റെ ഉപരിതലത്തിൽ സൂക്ഷിക്കാതിരിക്കാൻ ശ്രമിക്കണം . ഇവയൊക്കെ ഒരു ഉപരിതലത്തിൽ ഉപേക്ഷിക്കുമ്പോൾ അവിടെ നിന്നും അപകടകരമായ ബാക്ടീരിയകൾ ഇതിലേക്ക് കടന്നു കൂടി നിങ്ങളിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ട്. അതിനാൽ, നിങ്ങളുടെ ഹാൻഡ്‌ബാഗ് തറയിൽ വയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് അത് വാതിലിന്റെ പിൻഭാഗത്തുള്ള ഹുക്കിൽ തൂക്കിയിടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രസ കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെ അപകടം...‌  (3 minutes ago)

അധ്യാപകരുടെ പീഡനം  (8 minutes ago)

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച  (10 minutes ago)

കാൽ തൊട്ടു വന്ദിച്ച് ഐശ്വര്യ റായ്  (26 minutes ago)

നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ  (36 minutes ago)

രാജി സൂചന നൽകി ഡി കെ  (45 minutes ago)

വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന നിലയിൽ  (46 minutes ago)

ദർശനമോഹം ഉപേക്ഷിച്ച് മടങ്ങിയ എട്ടം​ഗസംഘം വീണ്ടും മലകയറി അയ്യനെ തൊഴുതു....  (51 minutes ago)

അല്‍ ഫലാഹിലെ ഭീകരവാദം  (1 hour ago)

കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു, പ്ര  (1 hour ago)

. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു  (1 hour ago)

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു,  (1 hour ago)

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (8 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (8 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (9 hours ago)

Malayali Vartha Recommends