Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

കൊറോണയ്‌ക്കെതിരെ ഫേസ്മാസ്‌ക് ഫലപ്രദമാകുന്നത് എന്തുകൊണ്ട് ?

07 APRIL 2020 05:59 PM IST
മലയാളി വാര്‍ത്ത

നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖം ഉള്ളപ്പോള്‍ ധരിയ്ക്കാനുള്ളതാണ് ഫേസ് മാസ്‌ക് എന്ന സങ്കല്പം മാറുന്നു . ഇന്നിപ്പോള്‍ ലോകമെമ്പാടുമുള്ള ഹെല്‍ത്ത് ഏജന്‍സികള്‍ ഫേസ് മാസ്‌ക് ധരിയ്ക്കുവാന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. വീട്ടില്‍ ഉണ്ടാക്കിയ മുഖാവരണമായാല്‍ പോലും അത് കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് അത്തരം നിര്‍ദേശങ്ങള്‍ വരുന്നത് എന്ന കാര്യം വ്യക്തമാണ്.

മാസ്‌കുകള്‍ എന്തുകൊണ്ട് നിര്‍ണായകമാവുന്നു എന്ന കാര്യം മനസ്സിലാകണമെങ്കില്‍ , കൊറോണ വൈറസ് വ്യാപിയ്ക്കുന്നത് എങ്ങനെയെന്നും , വൈറസുമായുള്ള സമ്പര്‍ക്കത്തിന്റെ വിവിധ തലങ്ങള്‍ എന്താണെന്നും മനസ്സിലാക്കണം.

ശ്വാസകോശത്തില്‍ നിന്നുള്ള കുഞ്ഞു സ്രവകണികകളിലൂടെയാണ് വൈറസ് പരക്കുന്നത് എന്ന കാര്യം നാം അറിയണം. ഒന്ന് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറത്തേയ്ക്ക് തെറിയ്ക്കുന്ന ശ്വാസകോശത്തില്‍ നിന്നുള്ള സ്രവ കണികകള്‍ വായുവില്‍ ആറടിയോളം ഉയരത്തില്‍ തെറിയ്ക്കുമെങ്കിലും അവയ്ക്ക് താരതമ്യേന ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ അതിലും ദൂരേയ്ക്ക് പോകുന്നതിന് മുന്‍പ് അത് താഴേയ്ക്ക് പതിയ്ക്കും.

എന്നാല്‍ കൊറോണ വൈറസിന് എയ്‌റോസോള്‍ ട്രാന്‍സ്മിഷന്‍ പ്രക്രിയയിലൂടെ പടരാനാവും. എയ്‌റോസോള്‍ പ്രക്രിയ, ശ്വാസകോശ സ്രവ കണികകള്‍ പിന്നെയും വളരെ ചെറിയ ഭാരം കുറഞ്ഞ കണങ്ങളായി മാറുന്ന രീതിയാണ്. 5 മൈക്രോ മീറ്ററിലും താഴെ വ്യാസമുള്ള കണികകളായി ഇവ മാറുമ്പോള്‍ , താഴേയ്ക്ക് പതിയ്ക്കാതെ വായുവില്‍ തന്നെ ദീര്‍ഘനേരം തങ്ങി നില്‍ക്കാന്‍ അതിന് കഴിയും. എങ്കിലും ഏറോസോള്‍ ട്രാന്‍സ്മിഷന്‍ പ്രക്രിയയിലൂടെയല്ല വൈറസിന്റെ വ്യാപനം പ്രധാനമായും നടക്കുന്നത് എന്നത് ആശ്വാസദായകമാണ്.

ഒരു ബൈനറി ഫിനോമെനന്‍ അഥവാ ദ്വന്ദ പ്രതിഭാസം ആണ് കൊറോണ വൈറസ് എന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. ഒന്നുകില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ അല്ലെങ്കില്‍ വൈറസ് ബാധ ഏറ്റിട്ടില്ലാത്തവര്‍ എന്നിങ്ങനെ രണ്ടു തരക്കാര്‍ ഉണ്ടെങ്കിലും ഓരോ വ്യക്തിയിലും ഉണ്ടാകുന്ന സൂക്ഷ്മ ഭേദങ്ങള്‍ നിരീക്ഷിയ്ക്കേണ്ടതുണ്ട് എന്ന സ്ഥിതിയാണുള്ളത്.

പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജി ഒരു ന്യൂയോര്‍ക് ജേര്‍ണലിലൂടെ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഗവേഷകര്‍ ഉത്തരം തന്നാല്‍ പ്രതിരോധ നടപടികളും ചികിത്സകളും ഈ വൈറസിനെതിരെ ഫലപ്രദമാണോ എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിയ്ക്കുമായിരുന്നു.

അണുബാധയ്ക്ക് ഡോസ് കണക്കുണ്ടോ, കൂടുതല്‍ ഡോസ് അണുബാധ ഉള്ളിടത്ത് ചെന്നാല്‍ രോഗം പിടിപെടാന്‍ കൂടുതല്‍ സാധ്യത ഉണ്ടെന്ന് പറയാവുന്ന സാഹചര്യമുണ്ടോ? കൂടുതല്‍ ഡോസ് ഉള്ളിടത്തു നിന്നുള്ള രോഗബാധ കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ളതായിരിയ്ക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് സാധാരണക്കാര്‍.

ഇങ്ങനെയൊക്കെ ചോദിയ്ക്കുന്നവരോട് ഗവേഷകര്‍ക്ക് പറയാനുള്ളത് ഇതാണ്: കൂടുതല്‍ രോഗാണു ഉള്ളിടത്ത് ചെന്നാല്‍ രോഗം പിടിപെടാനുള്ള സാധ്യത കൂടുതല്‍ ഉള്ള ചില തരം വൈറസ് ഉണ്ടെന്ന് തന്നെയാണ് ഇത് വരെയുള്ള പഠനങ്ങള്‍ വെളിവാക്കുന്നത്. എങ്കിലും അത് പീക് വൈറേമിയ , സെറ്റ് പോയിന്റ് എന്നിങ്ങനെയുള്ള രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണിരിയ്ക്കുന്നത്. വൈറസ് ബാധ ഏറ്റു കഴിഞ്ഞാല്‍ ആ വൈറസിന്റെ എണ്ണം പരമാവധി യില്‍ എത്തുന്ന പോയിന്റ് ആണ് പീക് വൈറേമിയ. അപ്രകാരം പരമാവധിയില്‍ എത്തിയതിനു ശേഷം വൈറസിന്റെ എണ്ണം ഏതു നില വരെ താഴും എന്ന പോയിന്റ് ആണ് സെറ്റ് പോയിന്റ്.

എച്ച് ഐ വി വൈറസിനെ കുറിച്ചുള്ള ഒരു പഠനം പറഞ്ഞത് ഉയര്‍ന്ന പീക് വൈറേമിയ ഉള്ളവര്‍ക്ക് ആ വൈറസിനോട് പോരാടാനുള്ള ശേഷി വളരെ കുറവായിരുന്നെന്നും, അത് പോലെ തന്നെ ഉയര്‍ന്ന സെറ്റ് പോയിന്റ് ഉള്ളവര്‍ വേഗത്തില്‍ രോഗം പിടിപെടാന്‍ സാധ്യത ഉള്ളവരാണെന്നുമായിരുന്നു.എന്നാല്‍ പീക് വൈറേമിയയെക്കാളും സെറ്റ് പോയിന്റിനെക്കാളും കുറവാണ് വൈറല്‍ ലോഡ് എങ്കില്‍ അണുബാധയെ നേരിടാന്‍ പ്രതിരോധ വ്യവസ്ഥയ്ക്ക് കൂടുതല്‍ ശേഷിയുണ്ടാവും എന്നാണ് കണ്ടെത്തല്‍.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെ കിട്ടിയ ഡാറ്റയില്‍ നിന്നും മനസ്സിലാകുന്നത് പ്രായം കൂടിയവര്‍ക്കും, മുന്‍പേ തന്നെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് വൈറസ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതെന്നാണ്. എന്നാല്‍ ചെറുപ്പക്കാരായ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ മരണം , വൈറസുമായുള്ള അധിക സമ്പര്‍ക്കവും രോഗബാധയുടെ ഗുരുതരാവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

വുഹാനിലെയും ഇറ്റലിയിലെയും ഡാറ്റകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജീവഹാനി നേരിട്ടതിന്റെ വലിയ കണക്കുകള്‍ ഇല്ലെങ്കിലും ഈ രോഗബാധ ഉണ്ടായ ആരോഗ്യപ്രവര്‍ത്തകരില്‍ വിവിധ തലത്തിലുള്ള ഗുരുതരാവസ്ഥകളാണ് ഓരോരുത്തര്‍ക്കും കാണപ്പെട്ടത്. അവര്‍ എല്ലാവരും ഒരുപോലെ രോഗാണുവിന്റെ വലിയ അളവുമായി സമ്പര്‍ക്കത്തില്‍ വന്നവരായിട്ടു കൂടി എന്തുകൊണ്ട് ഇപ്രകാരം വ്യത്യസ്ത രീതിയില്‍ ബാധിയ്ക്കപ്പെടുന്നു എന്നതും ചിന്തയ്ക്ക് വിഷയീഭവിയ്ക്കുന്നു.

ഗുരുതരമായി കോവിഡ് 19 ബാധിച്ചവരുടെ ശ്വാസകോശ സ്രവങ്ങളില്‍ ഉണ്ടായിരുന്നത് താരതമ്യേന ലഘുവായ രോഗബാധ ഉണ്ടായിരുന്നവരുടെ സ്രവങ്ങളില്‍ ഉണ്ടായിരുന്നതിന്റെ 60 മടങ്ങ് രോഗാണുവാണ്.വലിയ അളവില്‍ വൈറസിന്റെ സാന്നിധ്യമുള്ള ഇടങ്ങളില്‍ ഇടപഴകുന്നവര്‍ സുരക്ഷാ കവചങ്ങള്‍ ധരിയ്‌ക്കേണ്ടത് നിര്‍ണായകമാവുന്നത് ഇവിടെയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമല്ല, ഈ ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളോടും നിരത്തിലും ഒക്കെ ജോലിയുടെ ഭാഗമായി ഇറങ്ങേണ്ടി വരുന്നവരെല്ലാം സുരക്ഷാ കവചങ്ങള്‍ ധരിയ്ക്കുക തന്നെ വേണം.

ഇത്തരുണത്തില്‍ മാസ്‌ക് അഥവാ മുഖാവരണം എത്രത്തോളം സുരക്ഷ നല്‍കുന്നുണ്ട് എന്ന് ചിന്തിച്ചു നോക്കാം. ഗൗരവതരമായ പഠനങ്ങള്‍ ഈ വിഷയത്തെ കുറിച്ച് നടന്നിട്ടില്ലെങ്കിലും, നടത്തിയ ചില സര്‍വേ ഫലങ്ങള്‍ ഇങ്ങനെ പറയുന്നു: ജനങ്ങള്‍ ഉപയോഗിയ്ക്കുന്ന ഒരു സാധാരണ മാസ്‌ക്, കൊറോണ വൈറസ് സ്രവ കണങ്ങളേയും ഏറോസോളുകളെയും 100 % ഫലപ്രദമായി തടയുന്നു എന്ന് തന്നെയാണ് ഏപ്രില്‍ മൂന്നിന് നേച്ചര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടത്.

ഈ പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചവരില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ 17-ഉം മറ്റു വൈറസുകള്‍ ബാധിച്ചവര്‍ 96 പേരുമായിരുന്നുവെങ്കിലും മാസ്‌ക് ധരിയ്ക്കുന്നത് കൊറോണ വൈറസ് വ്യാപനത്തെ വലിയ അളവില്‍ ചെറുക്കും എന്നത് തന്നെയാണ് സത്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (20 minutes ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (1 hour ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (1 hour ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (1 hour ago)

ഞാൻ അവളെ ഉപയോഗിച്ച് കൊന്ന് സാറേ..! മൂട്ടിലെ ചുവപ്പ് മാറിയില്ല കൊല്ലാൻ ഇറങ്ങീരിക്കുന്നു കുറ്റിക്കാട്ടിൽ നടന്നത്..! രാഹുലിനെ തൂക്കാൻ ഇറങ്ങിയ ചുണ ഇവിടെ കാണിച്ചിരുന്നെങ്കിൽ....!!  (1 hour ago)

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (1 hour ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (2 hours ago)

വിലങ്ങ് വയ്ക്കാൻ ചാടി ഇറങ്ങിയ SIT ഞെട്ടി വിറച്ചു..! ഫെനി നൈനാന്റെ കൂറ്റൻ നീക്കം..!ഹൈക്കോടതിയിൽ ..!' അടച്ചിട്ട കോടതി മുറിയിൽ നടന്നത്  (2 hours ago)

ജോലിക്കാരി സ്വര്‍ണവും പണവും മോഷ്ടിച്ചു: 55 കാരി പൊലീസ് പിടിയില്‍  (2 hours ago)

കോടതിയിൽ അലറി ശാസ്തമംഗലം അജിത്ത്..! എല്ലാ VOICE MSG-ഉം മജിസ്‌ട്രേറ്റ് കേട്ടു, 1.30 മണിക്കൂറായി വാദം  (2 hours ago)

വടക്കന്‍ പറവൂരില്‍ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു  (2 hours ago)

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്  (3 hours ago)

യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്; ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്ന് ജോസ് കെ മാണി  (3 hours ago)

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി  (3 hours ago)

അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends