Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗർഭിണിക്ക് ഏറ്റവും ആവശ്യം പോഷക ഗുണമുള്ള ആഹാരം; ഗര്‍ഭത്തിന്റെ 36 ആഴ്ച മുതല്‍ ഈന്തപ്പഴം കഴിക്കണം: ഗുണങ്ങൾ എന്തൊക്കെ ആണെന്നറിയാമോ??

22 SEPTEMBER 2021 10:33 PM IST
മലയാളി വാര്‍ത്ത

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമുള്ളോരു കാലഘട്ടമാണ് ഗർഭകാലം. ഗർഭിണിയുടെ ആരോഗ്യവും ഭക്ഷണവുമാണ് കുഞ്ഞിനും ആരോഗ്യം നൽകുന്നത്. നല്ല പോഷകഗുണമുള്ള ആഹാരം തെരഞ്ഞെടുത്തു വേണം, കഴിയ്ക്കാന്‍. അല്ലാതെ എന്തെങ്കിലും കുറേ വാരിക്കഴിച്ചതു കൊണ്ട് യാതൊരു ഗുണവുമില്ല.

ഗര്‍ഭിണികള്‍ കഴിയ്‌ക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ഡ്രൈ നട്‌സ് ആന്റ് ഫ്രൂട്‌സ് എന്നിവ. ഇതില്‍ ഈന്തപ്പഴം ഏറെ ഗുണകരമാണ്. ഏറെ പോഷകങ്ങള്‍ അടങ്ങിയ ഇത് ഗര്‍ഭകാലാരോഗ്യത്തിനും കുഞ്ഞിനും ഏറെ ഗുണകരമാണ്.

വൈറ്റമിന്‍ കെ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. പൊതുവേ നവജാത ശിശുക്കള്‍ക്ക് വൈറ്റമിന്‍ കെ കുറവായിരിയ്ക്കും. ഇതിനാല്‍ തന്നെ ജനനശേഷം വൈറ്റമിന്‍ കെ ഇന്‍ഞ്ചക്ഷന്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതും സാധാരണയാണ്.

സ്വാഭാവിക വഴിയിലൂടെ വൈറ്റമിന്‍ കെ കുഞ്ഞിന്റെ ശരീരത്തില്‍ എത്താനുള്ള പ്രധാനപ്പെട്ട വഴിയാണ് ഈന്തപ്പഴം ഗര്‍ഭകാലത്ത് തന്നെ അമ്മ കഴിയ്ക്കുന്നത്. വൈറ്റമിന്‍ കെ കുറവ് കാരണം കുഞ്ഞുങ്ങള്‍ക്ക് വരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഈ ഭക്ഷണ വസ്തു സഹായിക്കും.

 

ഗർഭ കാലത്ത് ഇത് കഴിക്കേണ്ട ഒരു സമയമുണ്ട്. ഗര്‍ഭത്തിന്റെ 36-ാമത്ത ആഴ്ച മുതല്‍ 40 ആഴ്ച വരെയും ദിവസവും നാല് ഈന്തപ്പഴം വച്ചു കഴിച്ചാല്‍ പ്രസവവേദനയുടെ ആ ദൈര്‍ഘ്യം കുറയ്ക്കാന്‍ സാധിയ്ക്കും. ഇത് സെര്‍വിക്‌സ് വികാസം വേഗത്തിലാക്കുന്നതാണ് കാരണമായി പറയുന്നത്. അതായത് പ്രസവം വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്ന് ചുരുക്കം.

പലര്‍ക്കും ഗര്‍ഭകാലത്ത് ഈന്തപ്പഴം കഴിയ്ക്കുന്നത് സംബന്ധിച്ച് തെറ്റിദ്ധാരണകളുണ്ട്. ഇത് ചൂടുള്ള ഒന്നായതിനാല്‍ തന്നെ ഗര്‍ഭകാലത്ത് കഴിച്ചാല്‍ അബോര്‍ഷന്‍ വരുത്തുമെന്നതാണ് ചിലരുടെ ധാരണ. നാം മിതമായി ഇത് കഴിച്ചാല്‍, അതായത് 3-4 എണ്ണം കഴിച്ചാല്‍ ഇത്തരം ദോഷങ്ങള്‍ ഒന്നും തന്നെ വരുന്നില്ലെന്നതാണ് വാസ്തവം.

ഇതു പോലെ ഇതിലെ മധുരം ഗര്‍ഭകാല പ്രമേഹത്തിന് വഴിയൊരുക്കുമെന്ന ചിന്തയും പലര്‍ക്കുമുണ്ട്. ഇതിലും വാസ്തവമില്ല. ഈന്തപ്പഴത്തിലേത് സ്വാഭാവിക മധുരമായതിനാല്‍ മിതമായി കഴിച്ചാല്‍ ദോഷമില്ല. ഗര്‍ഭകാല പ്രമേഹം പോലുള്ള അവസ്ഥകള്‍ ഉള്ളവരെങ്കില്‍ ഡോക്ടറോട് ചോദിച്ച് ഇത് കഴിയ്ക്കാം. മാത്രമല്ല, ഈന്തപ്പഴത്തിന്റെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് തീരെ കുറവുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (7 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (28 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (36 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (42 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (47 minutes ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (1 hour ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (3 hours ago)

Malayali Vartha Recommends