റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലാണ് സംഭവം. അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു.
ലെഹ്രാഗഗ-ജാഖൽ റോഡിൽ തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് നേരെയാണ് പാഞ്ഞെത്തിയ ഷെവർലെ മാഗ്നം കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
അപകടസമയത്ത് 23-ഓളം തൊഴിലാളികൾ സ്ഥലത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
എന്നാൽ അപകടം നടന്ന് ഏറെ നേരം കഴിഞ്ഞിട്ടും പൊലീസിന്റെയും ആംബുലൻസിന്റെയും ഭാഗത്തുനിന്നും കൃത്യസമയത്ത് സഹായം ലഭിച്ചില്ലെന്നാരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തി. റായ്ധ്രാന സ്വദേശിയായ പർഗത് സിങ് കല എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
"
https://www.facebook.com/Malayalivartha
























