മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ

മണിപ്പൂരിൽ സംഘർഷം വ്യാപിക്കുന്നു. ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തലയ്ക്ക് വെടിയേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇവിടെ ചില വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇതോടെ സംഘർഷം തടയാൻ ജില്ലാ അധികൃതർ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തു.
സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഖംഗബോക് ഗ്രാമത്തിൽ ഒരു സംഗീത പരിപാടി നടന്നുകൊണ്ടിരുന്ന മൈതാനത്തേക്ക് ഒരു കൂട്ടം ആളുകൾ കല്ലെറിഞ്ഞതായി ആരോപിക്കപ്പെട്ടതിനെത്തുടർന്ന് ഇന്നലെ രാത്രിയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതെന്ന് പോലീസ് . ഇതോടെ ഖംഗബോക്, സംഗൈയുംഫാം എന്നിവിടങ്ങളിലെ രണ്ട് വിഭാഗങ്ങളിൽപ്പെട്ടവർ തമ്മിൽ പരസ്പരം കല്ലേറിലേക്കും ചില വീടുകളും വാഹനങ്ങളും കത്തിക്കുന്നതിലേക്കും കാര്യങ്ങൾ എത്തിച്ചു. കല്ലേറിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























