Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

ഒട്ടേറെ ഗുണങ്ങളുള്ള പുതിന

19 JUNE 2018 03:35 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് പുതിന. കര്‍പ്പൂര തുളസി എന്നും ഇതിന് പേരുണ്ട്. പെപ്പര്‍മിന്റ്, പൈനാപ്പിള്‍മിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്.

100 ഗ്രാം പുതിനയില്‍ 4.80 ശതമാനം പ്രോട്ടീന്‍. 0.6 ശതമാനം കൊഴുപ്പ്, 2.00 ശതമാനം നാരുകള്‍ , 1.60 ശതമാനം ധാതു ലവണങ്ങള്‍ , 0.20 ശതമാനം കാത്സ്യം , 0.08 ശതമാനം ഫോസ്ഫറസ് , 15.06 മില്ലി ഗ്രാം ഇരുമ്ബ്, 50 മില്ലിഗ്രാം വിറ്റാമിന്‍ സി, 27009 യൂണിറ്റ് 'വിറ്റാമിന്‍ എ' എന്നിവ അടങ്ങിയിട്ടുണ്ട്. ഗുണങ്ങള്‍ മാത്രമുള്ള പുതിന അറബിനാടുകളില്‍ നമ്മുടെ തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധ ചെടിയാണ്.

ദഹനത്തെ ഉണ്ടാക്കുന്നതാണിത്. പുതീനയില്‍ നിന്നാണ് മെന്‍തോള്‍ എന്ന തൈലം വാറ്റിയെടുക്കുന്നത്. ഊണിന് മുമ്ബ് പുതീനയില വായിലിട്ട് ചവയ്ക്കുകയും ഊണ് കഴിഞ്ഞശേഷം പുതീനയിലയും കുരുമുളകും കൂട്ടി ചവച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ വായില്‍ ഉമിനീര് തെളിയുന്നത് മാറും.

തക്കാളി, ഉള്ളി, കക്കരി, പുതീന, കൊത്തമല്ലിയില, വെള്ളരിക്ക എന്നിവ നുറുക്കിയതും വിനാഗിരി, ചെറുനാരങ്ങാനീര് എന്നിവയും ഉപ്പ്, പച്ചമുളകും കൂട്ടി ഉപ്പിലിട്ടത് ഉണ്ടാക്കി നിത്യേന മറ്റ് ആഹാരത്തോടൊപ്പം കഴിക്കുന്നത് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. ആഹാരവസ്തുക്കളിലുണ്ടാകുന്ന വിഷാണുക്കളെ ഈ അച്ചാര്‍ നശിപ്പിക്കും.ഇത് മൂത്രത്തെ വര്‍ധിപ്പിക്കുന്നതുമൂലം രക്തത്തില്‍ നിന്നും ആവശ്യമായ രാസവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന് പുതുജീവന്‍ നല്കുന്നു.


വയറുവേദനയ്ക്ക് പുതീനനീരില്‍ കുരുമുളകുപൊടിയും തേനും ചേര്‍ത്ത് കുടിച്ചാല്‍ മതി. വേദനയോടുകൂടിയ ആര്‍ത്തവം മാറാന്‍ ആര്‍ത്തവാരംഭം പ്രതീക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്ബ് മുതല്‍ ആര്‍ത്തവം കാണുന്ന ദിവസം വരെ പുതീനനീര് ചൂടാക്കി അല്പം മധുരവും ചേര്‍ത്ത് ദിവസവും 15 മില്ലി വീതം 3 നേരം കഴിച്ചാല്‍ തീര്‍ച്ചയായും ശമനം ലഭിക്കും.

ഗര്‍ഭകാലഛര്‍ദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ (7 ദിവസം) ഛര്‍ദ്ദി ശമിക്കുന്നതാണ്.പുതീനനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദന മാറും.

ഗര്‍ഭകാലഛര്‍ദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ (7 ദിവസം) ഛര്‍ദ്ദി ശമിക്കുന്നതാണ്.പുതീനനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദന മാറും.

പല്ലുവേദനയ്ക്ക് പുതീനനീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദനമാറും. ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതീനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ സുഖപ്പെടും.

പുതീനയില പല്ലിനെ ശുദ്ധീകരിക്കുവാന്‍ പറ്റിയ പ്രകൃതിദത്തമായ അണുനാശകങ്ങള്‍ അടങ്ങിയ വസ്തുവാണ്. പ്രഭാതത്തില്‍ പല്ലുതേപ്പു കഴിഞ്ഞാല്‍ കുറച്ചു പൊതീനയില ചവച്ചാല്‍ മതി. അതിലടങ്ങിയ ക്ലോറോഫില്‍ മറ്റു രാസവസ്തുക്കളുടെ സഹായത്താല്‍ വായനാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതുമാണ്.

പുഴുപ്പല്ല്, മോണപഴുപ്പ്, പല്ലിളകല്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും. വായക്ക് നല്ല സുഗന്ധവും നാവിന് പുതിയ ഭക്ഷ്യവസ്തുക്കളെ നല്ലപോലെ രുചിക്കുവാനുള്ള ശക്തിയും പ്രദാനം ചെയ്യുന്നു. മൂക്ക് പഴുപ്പ്, മൂക്കില്‍ നിന്നും ചോരവരല്‍, ഘ്രാണശക്തി കുറയല്‍, മൂക്കില്‍ ദശ എന്നിങ്ങനെ മൂക്കിനെ ബാധിക്കുന്ന രോഗങ്ങളില്‍ പുതിനയില ഉണക്കിപ്പൊടിച്ചതും, വേളയുടെ വേര് ഉണക്കിപ്പൊടിച്ചതും സമം കൂട്ടി മൂക്കില്‍ വലിച്ചാല്‍ നല്ല ഫലം സിദ്ധിക്കും.

മൂന്നു ഗ്ലാസ്സു വെള്ളത്തില്‍ ചുരുങ്ങിയത് അഞ്ചു ചെടി പൊതീന കഴുകിയിട്ടു.. വെള്ളം രണ്ടു ഗ്ലാസ്സ് ആവുന്നത് വരെ ചൂടാക്കുക. ഇതു ഗള്‍ഫിലെ മാറുന്ന കാലാവസ്തക്കു നല്ലതാണു ഇപ്പോള്‍ ഗള്‍ഫില്‍ ചൂടുകാലം മാറി തണുപ്പു വരാന്‍ തുടങ്ങി

ഈ കാലാവസ്ഥ മാറ്റത്തില്‍ ജലദോഷം മൂക്കടപ്പ്, പനി എന്നിവ കൂടുതല്‍ വരാന്‍ സാധ്യത കൂടുതലാണു ഇവക്കു മുകളീല്‍ പറഞ്ഞ പൊതീന ചൂടാക്കിയ വെള്ളം നല്ലതാണു. കൂടാതെ ഗ്യാസ്ട്രബിള്‍(വായു) ന്റെ അസുഖം ഉള്ളവര്‍ ഇതേപോലെ വെള്ളം കുടിക്കുകയോ പൊതീന ജ്യൂസ് കുടിക്കുകയോ ചെയ്താല്‍ അതു മാറികിട്ടുന്നതാണു

വായനാറ്റം ഉള്ളവര്‍ക്കു പൊതീന ചവക്കുകയോ. പുതീന ചെടിയുടെ തണ്ട് കൊണ്ട് പല്ലുതേക്കുകയോ ചെയ്യുക. പൊതീന ഇല, പൊതീന തണ്ട് ഇവ വായിപ്പുണ്ണു, മോണവീക്കം , വായിനാറ്റം എന്നിക്കു ഉത്തമമാണു, പല്ലിനെ ശുദ്ധീകരിക്കാന്‍ പറ്റിയ ഒരു പ്രക്യതിദത്ത അണുനാശിനി കൂടിയാണ! വായക്കു രുചിയുണ്ടാക്കാനും പല്ലു കേടുവരാതിരികാനും പൊതിന ഇല, തണ്ട് എന്നിവകൊണ്ട് രാവിലെ തന്നെ പല്ലു തേച്ചാല്‍ മതി.മൂട്ട, കൂറ, കൊതുകു ശല്ല്യം ഒഴിവാക്കാന്‍ പൊതീന പുകക്കുകയോ, അല്ലെങ്കില്‍ അരച്ചു കുടയുകയോ അതു മല്ലാ എങ്കില്‍ കിടക്കയുടെ അടിയില്‍ വിതറുകയോ ചെയ്യുക

തലവേദന, മുറിവ്, ചതവ് ഇവക്കു പൊതീന നീരും ചെറുനാരങ്ങ നീരും സമം എടുത്തു പുരട്ടിയാല്‍ മതി.

കൊതുകും മറ്റും കടിച്ച്‌ ശരീരം ചൊറിഞ്ഞുതടുക്കുന്നത് സാധാരണയാണ്. ഈ രീതിയിലുള്ള എന്തെങ്കിലും കാരണത്താല്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ പുതിനയില തേയ്ക്കുക. ചൊറിച്ചില്‍ മാറും. പുതിനയില ചര്‍മ്മം മൃദുലമാക്കുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (25 minutes ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (33 minutes ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (52 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (1 hour ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (2 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (3 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (11 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (11 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends