Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ആർത്തവ ക്രമക്കേടിന്റെ കാരണങ്ങൾ

23 JUNE 2018 04:05 PM IST
മലയാളി വാര്‍ത്ത

ആര്‍ത്തവം സ്ത്രീകളുടെ അവകാശമാണ് എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. എന്നാല്‍ പലപ്പോഴും ആര്‍ത്തവ ക്രമത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നത് കുഴപ്പമില്ലാത്ത കാര്യമാണ്.എന്നാല്‍ ഇത് വര്‍ദ്ധിക്കുമ്ബോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമ്ബോള്‍ അതിന്റെ എല്ലാ വിധത്തിലുള്ള ആരോഗ്യ ബുദ്ധിമുട്ടുകളെക്കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു സാധാരണ ആര്‍ത്തവചക്രം 22 ദിവസങ്ങളും അല്ലാത്തവ 36 ദിവസങ്ങളോ നീണ്ടുനില്‍ക്കുന്നതാവും. 28 ദിവസങ്ങള്‍ കൃത്യമായി നീണ്ടുനില്‍ക്കുന്ന ആര്‍ത്തവചക്രം അപൂര്‍വ്വമാണ്.

എന്നാല്‍ ഗര്‍ഭധാരണ സമയത്ത് പലപ്പോഴും ആര്‍ത്തവം മുടങ്ങിപ്പോവുന്നു.
ഇതല്ലാതെ പല സന്ദര്‍ഭങ്ങളിലും ആര്‍ത്തവത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ കൃത്യമായ അറിവ് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്തവത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം.

മാനസിക സമ്മര്‍ദ്ദം, ആഹാരക്രമത്തിലെ തകരാറുകള്‍, ശരീരഭാരം കുറവ്, ജനന നിയന്ത്രണ ഗുളികകളുടെ ഉപയോഗം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ആര്‍ത്തവ വിരാമം തുടങ്ങിയവയും മറ്റ് പല കാരണങ്ങളും ആര്‍ത്തവം ക്രമം തെറ്റി സംഭവിക്കുന്നതിന് കാരണമാകും. ആര്‍ത്തവത്തിന്റെ ക്രമം തെറ്റുന്നതിനുള്ള ചില കാരണങ്ങള്‍ അറിയുക. ഇത്തരം കാരണങ്ങള്‍ അറിഞ്ഞാല്‍ അതിന് പരിഹാരവും കൃത്യമായ ചികിത്സയുമാണ് കൃത്യമായി അറിയേണ്ടത്. എന്തൊക്കെയാണ ആര്‍ത്തവം ക്രമം തെറ്റാനുള്ള കാരണങ്ങള്‍ എന്ന് നോക്കാം.


ആര്‍ത്തവം നിലയ്ക്കുന്നത് ഒരു രോഗമല്ല. അത് ശരീരത്തിലെ ഒരു അസന്തുലിതാവസ്ഥയുടെ സൂചനയാവാം. എന്‍ഡോക്രൈന്‍ സിസ്റ്റം വഴിയുള്ള സങ്കീര്‍ണ്ണമായ സന്ദേശങ്ങളും പ്രവര്‍ത്തനങ്ങളും വഴിയാണ് ആര്‍ത്തവം ശരിയായ വിധത്തില്‍ നിയന്ത്രിക്കപ്പെടുന്നത്.

ആര്‍ത്തവക്രമക്കേടിന്റെ കാരണം ഇതാണ്
ഹോര്‍മോണ്‍ അസുന്തലിതാവസ്ഥ

എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍ ഹോര്‍മോണുകള്‍ വഴി സന്ദേശങ്ങള്‍ അയക്കാന്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കും. ഇതിനെയാണ് ഫീഡ്ബാക്ക് ലൂപ്പ് എന്ന് വിളിക്കുന്നത്. ആരോഗ്യകരമായ ആര്‍ത്തവചക്രം ഫീഡ്ബാക്ക് ലൂപ്പിന്റെ ശരിയായ പ്രവര്‍ത്തനത്തിന്റെ ഓരോ ഭാഗത്തെയും ആശ്രയിച്ചിരിക്കുന്നു.

ശരീരത്തിന് മതിയായ പോഷകങ്ങള്‍ ലഭിക്കാതെ വന്നാല്‍ സാധാരണമായ പ്രവര്‍ത്തനങ്ങളില്‍ തടസ്സം സംഭവിക്കാം. ഇത് ആര്‍ത്തവത്തിനും ബാധകമാണ്. ആരോഗ്യകരമായ ആര്‍ത്തവചക്രം നിലനിര്‍ത്തുന്നതിന് ശരീരത്തിന് പ്രധാനപ്പെട്ട നിരവധി പോഷകങ്ങള്‍ ആവശ്യമാണ്

അസ്ഥികളുടെ ആരോഗ്യത്തിനും, ആരോഗ്യകരമായ ജീനുകള്‍ക്കും, കൊളസ്‌ട്രോള്‍ നില സംരക്ഷിക്കുന്നതിനും, ആരോഗ്യകരമായ ആര്‍ത്തവചക്രത്തിനും ഈസ്ട്രജന്‍ അനിവാര്യമാണ്. ഈസ്ട്രജന്‍ വളരെ അധികമാകുന്നതും, തീരെ കുറയുന്നതും ഫീഡ്ബാക്ക് ലൂപ്പ് ശരിയായി പ്രവര്‍ത്തിക്കാതിരിക്കാനും ആര്‍ത്തവം നിലയ്ക്കാനും കാരണമാകും.

മാനസികസമ്മര്‍ദ്ദം ആര്‍ത്തവം നിലയ്ക്കാന്‍ കാരണമാകാം. മാനസികസമ്മര്‍ദ്ദം അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടാനും ആര്‍ത്തവ ചക്രത്തില്‍ കൃത്യമായ സമയത്ത് പ്രത്യുത്പാദന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നത് തടയുകയും ചെയ്യും. ഇത് ആഡ്രിനല്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയും ആര്‍ത്തവം തടസ്സപ്പെടുത്തുകയും ചെയ്യും.

പിഒഎഫ് എന്ന ഇത് ഹൈപ്പോഫങ്ങ്ഷന്‍ എന്നും അറിയപ്പെടുന്നു. 40 വയസ്സിന് മുമ്ബ് സാധാരണ നിലയിലുള്ള അണ്ഡവിസര്‍ജ്ജനം ഇല്ലാതാകുന്ന അവസ്ഥയാണ് ഇത്. 40 വയസിന് മുമ്ബ് ആര്‍ത്തവം നിലയ്ക്കുകയോ, വലപ്പോഴും മാത്രം സംഭവിക്കുന്നതോ ആകും.

ആര്‍ത്തവത്തിലേക്ക് നയിക്കുന്ന കാലമാണ് പെരിമെനോപോസ്. ആര്‍ത്തവവിരാമത്തിലേക്ക് നീങ്ങുമ്ബോള്‍ ആര്‍ത്തവചക്രം ക്രമം തെറ്റുകയും ഹോര്‍മോണ്‍ നിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുകയും ചെയ്യും. പല തവണ സംഭവിക്കാതിരിക്കുന്ന ആര്‍ത്തവം പെട്ടന്ന് മടങ്ങി വരുകയും ഏതാനും തവണ അത്തരത്തില്‍ സംഭവിക്കുകയും ചെയ്യും. കുറെ വര്‍ഷങ്ങളിലേക്ക് ഇത് അസ്ഥിരമായി തുടരും.

തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിലെ പോരായ്മ ആര്‍ത്തവം നിലയ്ക്കാന്‍ കാരണമാകും. അമിതമായി പ്രവര്‍ത്തിക്കുന്ന തൈറോയ്ഡ് വന്‍തോതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകും. ഇതിനെ ഹൈപ്പര്‍ തൈറോയ്ഡിസം എന്നാണ് വിളിക്കുന്നത്. ആവശ്യമായ അളവില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (3 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (3 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (4 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (8 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends