മലയാളികളുടെ പ്രിയ നായിക കീര്‍ത്തി സുരേഷിൻറെ ഫിറ്റ്നസ് രഹസ്യം ഇതായിരുന്നോ?

മലയാളികളുടെ പ്രിയ നായികയാണ് കീര്‍ത്തി സുരേഷ്. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല ചിട്ടയായ ജീവിതശൈലിയിലൂടെയും അപാരമായ ഫിറ്റ്നസും കീർത്തി കാത്ത് സൂക്ഷിക്കുന്നു .2020ല്‍ ചെയ്ത മിസ് ഇന്ത്യ എന്ന ചിത്രത്തിനു വേണ്ടി 20 കിലോയോളം ഭാരം കീര്‍ത്തി കുറച്ചിരുന്നു . ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഫിറ്റ്നസ് രഹസ്യങ്ങള്‍ താരം വെളിപ്പെടുത്തി .
വീട്ടിലും ജിമ്മിലുമായി വെയ്റ്റ് ട്രെയ്നിങ് നിത്യവും ചെയ്യാറുണ്ട്. ജിമ്മിലെ വര്‍ക്ക് ഔട്ടിനു പുറമേ യോഗയും ചെയ്യുന്നു. മിസ് ഇന്ത്യയ്ക്ക് വേണ്ടി പെട്ടെന്ന് ഭാരം കുറയ്ക്കുന്നതിന് കാര്‍ഡിയോ വ്യായാമങ്ങളാണ് മുഖ്യമായും ചെയ്തത് . ട്രെഡ്മില്ലുകള്‍,സ്പിന്നിങ്, ഇന്‍ഡോര്‍ ബൈക്കുകള്‍, എന്നിവയിലും വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട് . പൂര്‍ണമായും സസ്യാഹാരിയായ കീര്‍ത്തി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ലളിതമായിട്ടേ കഴിക്കൂ . ഭക്ഷണത്തിലെ ഈ നിയന്ത്രണവും 20 കിലോ ഭാരം കുറയ്ക്കാന്‍ സഹായിച്ചുവത്രെ .
പാല്‍, നട്സ്, സീഡുകള്‍, റൊട്ടി, പച്ചക്കറി, ചോറ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ രുചികളാണ് കീര്‍ത്തിക്ക് ഇഷ്ട ഭക്ഷണം. ചെറിയ അളവിലുള്ള ഭക്ഷണം മാത്രം കഴിക്കാനും ശ്രദ്ധിക്കാറുണ്ട് . വൈകുന്നേരങ്ങളില്‍ സൂപ്പ്, ജ്യൂസ് പോലുള്ളവ കഴിക്കും . കൃത്യമായ വ്യായാമവും ലളിതമായ ഭക്ഷണവും വഴി ഭാരം നല്ല തോതില്‍ നിയന്ത്രിക്കാനാകുമെന്ന് കീര്‍ത്തി വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha