അപൂർവങ്ങളിൽ അപൂർവമായ രോഗം; ജീവിതത്തിനും മരണത്തിനുമിടയിൽ 26കാരി താണ്ടിയ വഴികൾ; ഒടുവിൽ വൈദ്യ ശാസ്ത്രത്തിന്റെ അത്ഭുത കരങ്ങളിലൂടെ ജീവിതത്തിലേക്ക്

ശ്വാസകോശത്തിന്റെ താഴ്ഭാഗത്തേയ്ക്കു രക്തക്കുഴലുകൾ. ലോകത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വച്ച് അത്യപൂർവമായ രോഗാവസ്ഥ. മരണത്തിനും ജീവിതത്തിനുമിടയിൽ ഒരു ഇരുപത്തിയാറുകാരി ദുരിതമനുഭവയ്ച്ചത് പത്ത് വർഷക്കാലം. ഒടുവിൽ വൈദ്യ ശാസ്ത്രത്തിന്റെ അത്ഭുതം അവളെ തിരികെ ജീവിതത്തിലേക്ക് പിടിച്ച് കയറ്റി. ആ കഥയാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും സങ്കീർണമാണ് മനുഷ്യന്റെത് എന്ന് പറഞ്ഞു കേൾക്കാറുണ്ട്. അത്രത്തോളം സൂക്ഷ്മവും പ്രത്യേകത ഉള്ളവയുമാണ് ഓരോ മനുഷ്യ ശരീരവും. അത് പോലെ തന്നെ സങ്കീർണമാകും ചിലപ്പോഴൊക്കെ ആ ശരീരത്തെ ബാധിക്കുന്ന രോഗങ്ങളും. അത്തരത്തിൽ ഒരു രോഗത്തിന്റെ പിടിയിലായിരുന്നു കഴിഞ്ഞ പത്ത് വർഷക്കാലമായി തൃശൂർ സ്വദേശിനിയായ 26കാരി.
രക്തം ഛർദിക്കുന്ന രോഗവുമായി വിവിധ ആശുപത്രികളിൽ പത്തു വർഷമായി കയറിയിറങ്ങി. ഒടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുകയായിരുന്നു ഇവർ. സിടി സ്കാൻ പരിശോധനയിലൂടെയാണ് അപൂർവ രോഗാവസ്ഥ തിരിച്ചറിഞ്ഞത്. മഹാധമനിയിൽ നിന്നു ശ്വാസകോശത്തിന്റെ താഴ്ഭാഗത്തേയ്ക്കു രക്തക്കുഴൽ ഉള്ള അവസ്ഥയായിരുന്നു ഇത്.
പത്തുവര്‍ഷം മുമ്പ് യുവതി ആദ്യമായി രക്തം ഛര്‍ദിക്കുന്ന സാഹചര്യമുണ്ടായി. പിന്നീടത് ആറുമാസം, മൂന്നുമാസം എന്നിങ്ങനെ ഇടവേളകള്‍ കുറഞ്ഞു വന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മിക്ക ആഴ്ചകളിലും രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെയാണ് വിശദമായ പരിശോധനകൾ നടത്തിയത്. അതുവരെ ന്യൂമോണിയ, എന്‍ഡോമെട്രിയോസിസോ തുങ്ങിയ നിലകളിലായിരുന്നു ചികിത്സകൾ.
തുടർന്നായിരുന്നു വിദഗ്ധ ചികിത്സയിലൂടെ യുവതി ജീവിതത്തിലേയ്ക്കു തിരിച്ചു വന്നത്. എറണാകുളം ലിസി ആശുപത്രിയിലെ വിദഗ്ധ ചികിത്സയാണ് യുവതിക്ക് തുണയായത്. ഹൃദയം തുറന്നു ശസ്ത്രക്രിയ നിർദേശിച്ചിടത്തായിരുന്നു വിദഗ്ധ ചികിത്സ എന്നതാണ് ശ്രദ്ധേയം. ലോകത്തു തന്നെ ഇത്തരത്തിൽ ഒരു രോഗം അത്യപൂർവമാണെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. നൂതന സാങ്കേതികവിദ്യയിലൂടെ ശ്വാസകോശത്തിലേക്ക് അധികമായി വരുന്ന രക്തം ഒരു പ്ലഗ് വഴി നിയന്ത്രിക്കുന്നതായിരുന്നു ചികിത്സ.
ലോക്കല്‍ അനസ്തീഷ്യ നല്‍കി ഇടതുകൈത്തണ്ടയിലെ ആര്‍ട്ടറിയിലൂടെ കത്തീറ്റര്‍ കടത്തിവിട്ട് അതിലൂടെ പ്ലഗ് കടത്തിവിട്ട് രക്തക്കുഴല്‍ അടയ്ക്കുകയാണ് ചെയ്തത്. ഒരു മാസം മുമ്പ് അവശനിലയിലായപ്പോഴാണ് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെത്തിയത്. രോഗം തിരിച്ചറിഞ്ഞതോടെ എറണാകുളത്ത് ആദ്യം പരിശോധന നടത്തിയ സ്വകാര്യ ആശുപത്രി കോയിലിങ് ചികിത്സയ്ക്കു നിർദേശിച്ചു. എന്നാല്‍ ശ്വാസകോശത്തിന് ഗുരുതരമായ തകരാറുണ്ടാകാന്‍ സാധ്യത കണ്ടതിനാൽ ആ ശ്രമം ഇടയ്ക്കു വേണ്ടെന്നു വച്ചു.
പിന്നീടാണ് നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യണമെന്ന് നിർദേശിക്കപ്പെട്ടത്. അതേത്തുടര്‍ന്നാണ് വിദഗ്ധാഭിപ്രായത്തിനായി യുവതി ലിസി ആശുപത്രിയിലെത്തിയത്. ആദ്യം പള്‍മണോളജി വിഭാഗത്തിലെയും തുടര്‍ന്ന് കാര്‍ഡിയോ തൊറാസിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ യുവതിയെ പരിശോധിച്ചു. വളരെ വിശദമായി നടത്തിയ മള്‍ട്ടിഫേസിക് സിടി സ്‌കാന്‍ പരിശോധനയിലാണ് അത്യപൂര്‍വ്വമായ രോഗമാണ് യുവതിക്കുള്ളതെന്നു കണ്ടെത്തിയത്.
ശ്വാസകോശം മുറിച്ചു മാറ്റുന്നതിനു പകരം നൂതന സാങ്കേതികവിദ്യയിലൂടെ ശ്വാസകോശത്തിലേക്ക് അധികമായി വരുന്ന രക്തം പ്ലഗ് വഴി അടയ്ക്കുകയായിരുന്നു. ചീഫ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റ് ഡോ. ലിജേഷ് കുമാറിന്റെ നേതൃത്വത്തില്‍ സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെയായിരുന്നു ചികിത്സ. തുടര്‍ന്നുള്ള രണ്ടു ദിവസത്തിനകം തന്നെ ശ്വാസകോശം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായി.
നെഞ്ചിന്‍കൂടിനകത്തെ ആന്തരിക അവയവമാണ് ശ്വാസകോശം. നെഞ്ചിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ശ്വാസകോശം സ്ഥിതി ചെയ്യുന്നത്. രക്തത്തിലേക്ക് ഓക്‌സിജന്‍ കലര്‍ത്തുകയും രക്തത്തിലുള്ള കാര്‍ബണ്‍ഡയോക്‌സൈഡിനെ അന്തരീക്ഷത്തിലേക്ക് പുറന്തളളുകയുമാണ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം. അണുബാധകള്‍ മൂലം വളരെ വേഗം ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
നിരന്തരമായി അണുബാധകളുണ്ടാകുന്നത് ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. ശുചിത്വം പാലിക്കുകയെന്നതാണ് അണുബാധകളില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം. ധാരാളം വെള്ളം കുടിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങള്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
അണുബാധകള്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിലൂടെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനാകും. മറ്റൊന്ന് അലര്‍ജി രോഗങ്ങളാണ്. ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയവയൊക്കെ അലര്‍ജി മൂലം ഉണ്ടാകാനിടയുള്ള രോഗങ്ങളാണ്. അപകടങ്ങളിലോ മറ്റോ നെഞ്ചിനുണ്ടാകുന്ന ക്ഷതങ്ങള്‍, ചെസ്റ്റ് ട്രോമ മൂലം ഉണ്ടാകുന്ന പരിക്കുകള്‍ ഇവയൊക്കെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് തടസമാകാം. ഇത് ശ്വാസകോശത്തിനു ചുറ്റും വെള്ളം കെട്ടികിടക്കുന്നതിനും വായു കെട്ടിക്കിടക്കുന്നതിനും ഇടയാക്കുന്നതോടൊപ്പം പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ശ്വാസകോശ രോഗങ്ങള്‍ മറ്റ് അവയവങ്ങളെയും ദോഷമായി തന്നെ ബാധിക്കാം. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പരസ്പരം ബന്ധിതമാണ്. ഓക്‌സിനേഷനു വേണ്ടി അശുദ്ധ രക്തം ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ഓക്‌സിജന്‍ ആഗിരണം ചെയ്തതിനു ശേഷം ശുദ്ധരക്തം ആദ്യമെത്തുന്നത് ഹൃദയത്തിലേക്കാണ്. പിന്നീട് മറ്റ് അവയവങ്ങളിലേക്ക് എത്തുന്നു. അതിനാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ ഹൃദയത്തെയും ബാധിക്കാം.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ തകാരാറുണ്ടാകുമ്പോള്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് താഴ്ന്നു പോകും. ഓക്‌സിജന്‍ രക്തത്തില്‍ എത്തിക്കുകയെന്ന ശ്വാസകോശത്തിന്റെ പ്രധാന പ്രവര്‍ത്തനം തന്നെ നിലയ്ക്കും. അതേത്തുടര്‍ന്ന് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കുമുള്ള ഓക്‌സിജന്റെ വിതരണം കുറയും. ഓക്‌സിജന്റെ അളവ് കുറയുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂടാനുമിടയാക്കാം. ശരീരത്തിന്റെ പ്രവര്‍ത്തന ശക്തിയെ ബാധിക്കുന്നതോടൊപ്പം ശ്വാസം മുട്ടല്‍, കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ കിതപ്പ്, അമിത ക്ഷീണം, ഉത്സാഹക്കുറവ് തുടങ്ങിയ പ്രയാസങ്ങളും ഉണ്ടാകാം.
https://www.facebook.com/Malayalivartha