Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

വായ വൃത്തിയായി സൂക്ഷിച്ചാല്‍ ഹൃദയത്തെയും സംരക്ഷിക്കാം; അപകടം സംഭവിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!! പഠനത്തിൽ പറയുന്നതിങ്ങനെ....

25 NOVEMBER 2021 12:23 AM IST
മലയാളി വാര്‍ത്ത

ചെറുപ്പം മുതല്‍ മാതാപിതാക്കള്‍ നമ്മെ പഠിപ്പിച്ചിട്ടുള്ള കാര്യമാണ്ദിവസവും രണ്ട് നേരം പല്ല് തേയ്ക്കണം എന്നത്. പല്ല് തേയ്ക്കുന്നത് ഏട്രിയല്‍ ഫൈബ്രിലേഷന്‍ , ഹൃദയസ്തംഭനം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുമെന്നാണ് 2019ലെ ഒരു പഠനം അവകാശപ്പെടുന്നത്.

യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ജേണലായ യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് വായ സംബന്ധമായ ശുചിത്വവും ഹൃദയവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയിരിക്കുന്നത്.

പഠനമനുസരിച്ച്‌, വായ വൃത്തിയായി സൂക്ഷിക്കുന്നില്ലെങ്കില്‍ അത് രക്തത്തിലെ ബാക്ടീരിയകളിലേക്ക് നയിക്കുന്നുവെന്നും ഇത് ശരീരത്തില്‍ നീര്‍വീക്കം ഉണ്ടാക്കുമെന്നും പറയുന്നു. വീക്കം ക്രമരഹിതമായ ഹൃദയമിടിപ്പ് (ഏട്രിയല്‍ ഫൈബ്രിലേഷന്‍), ഹൃദയസ്തംഭനം എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

40നും 79നും ഇടയില്‍ പ്രായമുള്ള കൊറിയന്‍ നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിസ്റ്റത്തില്‍ ഉള്‍പ്പെട്ട 161,286 ആളുകളിലാണ് പഠനം നടത്തിയത്. പഠനം നടത്തിയവരില്‍ ഏട്രിയല്‍ ഫൈബ്രിലേഷന്റെയോ ഹൃദയസ്തംഭനത്തിന്റെയോ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. 2003നും 2004നും ഇടയില്‍ അവര്‍ ഒരു സാധാരണ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്തു.

ഭാരം, ഉയരം, ലബോറട്ടറി പരിശോധനകള്‍, വായുടെ ആരോഗ്യം, വായുടെ ശുചിത്വം രീതികള്‍, രോഗങ്ങള്‍, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പഠനത്തില്‍ ശേഖരിച്ചിരുന്നു. 10.5 വര്‍ഷത്തെ ശരാശരി ഫോളോ-അപ്പില്‍ പങ്കെടുത്തവരില്‍ ഏകദേശം 3.0% പേര്‍ക്ക് ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടായപ്പോള്‍ 4.9% പേര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി പഠനം പറയുന്നു.

ദിവസത്തില്‍ മൂന്നോ അതിലധികമോ തവണ പല്ല് തേയ്ക്കുന്നത് ഏട്രിയല്‍ ഫൈബ്രിലേഷന്‍ സാധ്യത 10% കുറയ്ക്കുകയും ഹൃദയസ്തംഭനത്തിനുള്ള സാധ്യത 12% കുറയ്ക്കുകയും ചെയ്തതായി പഠനം പറയുന്നു.

ഗവേഷണം ഒരു രാജ്യത്ത് മാത്രമാണ് നടത്തിയതെങ്കിലും ഒരു വലിയ കൂട്ടം ആളുകളില്‍ വളരെക്കാലം ഗവേഷണം നടത്തിയതിനാല്‍ പഠനത്തിന്റെ കണ്ടെത്തലുകള്‍ ശക്തമാണെന്ന് സിയോളിലെ ഇവാ വുമണ്‍സ് യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന എഴുത്തുകാരന്‍ ഡോ. ടെ-ജിന്‍ സോംഗ് പറയുന്നു.

 

പല്ല് തേയ്ക്കുന്നത് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, വായുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് എങ്ങനെ പരിപാലിക്കാമെന്ന് നോക്കാം:

ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. മൃദുവായ കുറ്റിരോമമുള്ള ബ്രഷ് ഉപയോഗിക്കുക, ഓരോ 3-4 മാസത്തിനും ശേഷം ബ്രെഷ് മാറ്റുക.

ഫ്‌ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കണമെന്നാണ് ദന്തഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വായുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഫ്‌ലോസിംഗ് സഹായിക്കും.

ബ്രഷ് ചെയ്ത ശേഷം, നിങ്ങളുടെ വായ കഴുകാന്‍ ഒരു മൗത്ത് വാഷ് ഉപയോഗിക്കുക. പല്ല് തേച്ചതിന് ശേഷവും അവശേഷിക്കുന്ന എല്ലാ സൂക്ഷ്മാണുക്കളെയും ഇത് നീക്കം ചെയ്യും. മധുരമുള്ള ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുക. പുകയിലെ ഉപയോഗിക്കാതിരിക്കുക, അത് നിങ്ങളുടെ വായുടെ ശുചിത്വം ഇല്ലാതാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യനീക്കം തകര്‍ന്നതില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.ഡി. സതീശന്‍  (20 minutes ago)

വര്‍ഷങ്ങള്‍ക്കുശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു  (33 minutes ago)

പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദിയറിയിച്ച് നടന്‍ മമ്മൂട്ടി  (57 minutes ago)

ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

അമേരിക്കയിലെ ശക്തമായ മഞ്ഞുവീഴ്ചയില്‍ മൂന്ന് മരണം  (1 hour ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്; സ്വര്‍ണവില പവന് 560 രൂപ കുറഞ്ഞു  (2 hours ago)

ദിവസവും മാറുന്ന കലാപ്രതിഷ്ഠ ; മാറ്റങ്ങൾ മാത്രമാണ് ശാശ്വതം എന്ന സന്ദേശവുമായി കലാകാരി ആന്യ ഈബ്ഷ്  (2 hours ago)

Govindan വിവാദത്തിന് സിപിഎമ്മില്ല  (2 hours ago)

ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകണം, മരിക്കും മുമ്പ് ഗ്രീമ പറഞ്ഞ ആ​ഗ്രഹം!  (2 hours ago)

‘റോബോട്ട് നായ്ക്കുട്ടി’ ‘ഗോര്‍ബി’യെ സുനിത വില്യംസിന് സമ്മാനിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്സ്: ‘ഗോര്‍ബി’യെ യുഡബ്ല്യആര്‍ ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട്...  (2 hours ago)

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം  (2 hours ago)

GOD RATE പവന്റെ വില 1.20 ലക്ഷം രൂപയിലേയ്ക്ക്  (2 hours ago)

ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു...  (3 hours ago)

ജഗൻ ഷാജികൈലാസ് ദിലീപ് ചിത്രം (D 152) ഫുൾ പായ്ക്കപ്പ്  (3 hours ago)

കണ്ണിൽ ചോരയില്ലാത്ത ക്രൂരത  (3 hours ago)

Malayali Vartha Recommends