Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ബ്രെസ്റ്റ് ക്യാൻസാറിന്റെ ലക്ഷങ്ങൾ എന്തൊക്കെയാണെന്നറിയുമോ?? അറിയില്ലെങ്കിൽ അത് അറിഞ്ഞിരിക്കണം... എങ്ങനെയാണ് പരിശോധിക്കേണ്ടതെന്ന് നോക്കാം!!

28 NOVEMBER 2021 11:23 PM IST
മലയാളി വാര്‍ത്ത

ബ്രെസ്റ്റ് ക്യാന്‍സര്‍ ഇന്ന് സ്ത്രീകളെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമായി മാറിക്കഴിഞ്ഞു. ഏതു ക്യാന്‍സറിലും നാലു സ്റ്റേജുകളുണ്ട്. ആദ്യ രണ്ടു സ്റ്റേജുകളില്‍ ഇത് തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്നു. അടുത്ത സ്റ്റേജുകളില്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക്‌ പടരുകയും ചെയ്യുന്നു. .

മറ്റെല്ലാ ക്യാന്‍സറുകളെപ്പോലെയും തുടക്കത്തില്‍ കണ്ടെത്തി ചികിത്സിയ്ക്കുകയാണെങ്കില്‍ പൂര്‍ണായും സുഖപ്പെടുത്താവുന്ന ഒന്നാണിത്. ഇതുകൊണ്ടു തന്നെ സ്തനാര്‍ബുദ പരിശോധനയ്ക്കും പ്രാധാന്യമേറുന്നു.

ആക്‌സിലറി ലിംഫ് നോഡിനെ ബാധിയ്ക്കുന്ന ഈ അസുഖം വളരെ സാവധാനമാണ് പടരുക. ബ്രെസ്റ്റ് ക്യാന്‍സര്‍ 50 മേല്‍ പ്രായമുളള സ്ത്രീകള്‍ക്കാണ് വരാന്‍ സാധ്യതയേറെ. കാരണം മെനോപോസ് എന്ന ഘടകം തന്നെ.

ഹോര്‍മോണുകളില്‍ വരുന്ന വ്യത്യാസമാണ് കാരണമായി വരുന്നത്. പല ക്യാന്‍സറുകള്‍ക്കും സ്‌ക്രീനിംഗ് ടെസ്‌ററില്ല, എന്നാല്‍ ബ്രെസ്റ്റ് ക്യാന്‍സറിന് സ്‌ക്രീനിംഗ് ഉണ്ട്. ലക്ഷണങ്ങളില്ലാത്തവരില്‍ അസുഖം കണ്ടെത്താനുള്ള ടെസ്റ്റുകളാണ് സ്‌ക്രീനിംഗ് ടെസ്റ്റുകള്‍. ഇതാണ് മാമോഗ്രാം.

ഒരു പരിധി വരെ സ്തനാര്‍ബുദ സൂചനകള്‍ നിങ്ങള്‍ക്ക് തന്നെ കണ്ടെത്താവുന്നതേയുള്ളൂ. എന്നാല്‍ മിക്ക സ്ത്രീകള്‍ക്കും ഇപ്പോഴും സ്തനങ്ങള്‍ എങ്ങനെയാണ് പരിശോധിക്കേണ്ടതെന്ന് അറിയില്ലെന്നതാണ് വാസ്തവം. എല്ലാ ആര്‍ത്തവത്തിനും ശേഷം സ്തനങ്ങള്‍ സൂക്ഷ്മമായി സ്വയം പരിശോധിക്കുക.ആര്‍ത്തവശേഷം പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരം സ്വയം പരിശോധന നടത്തുന്നതാണ് നല്ലത്.

20 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കിത് ചെയ്യാം. കുളിയ്ക്കുന്ന സമയത്ത് മാറിടത്തിലൂടെ വിരലുകള്‍ അമര്‍ത്തി പരിശോധിയ്ക്കുക. നനഞ്ഞ ചര്‍മത്തില്‍ മുഴകളും തടിപ്പുകളും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കും.

കണ്ണാടിയുടെ മുന്നില്‍ നിന്നും സ്തനങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നു കണ്ടെത്താം. നിവര്‍ന്ന് നിന്ന് തോള്‍ ഭാഗം നിവര്‍ത്തി വച്ച്‌ സ്വയമേ സ്തനപരിശോധനകള്‍ നടത്താം. ഇനി സ്തനങ്ങളില്‍ ഇനി ഒരു കണ്ണാടിയുടെ സഹായത്തോടെ സ്തനങ്ങളെ നോട്ടത്തിലൂടെ പരിശോധിക്കാം. ആകൃതി, വലിപ്പം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോയെന്നാണ് നോട്ടത്തില്‍ പരിശോധിക്കേണ്ടത്.

 

 

ഒപ്പം തന്നെ സ്തനങ്ങളില്‍ നിറവ്യത്യാസം, പാടുകള്‍ എന്തെങ്കിലുമുണ്ടോയെന്നും പരിശോധിക്കുക. കാണാനുന്ന രീതിയില്‍ സ്തനങ്ങളുടെ ഏതെങ്കിലും ഭാഗത്ത് മുഴച്ചിരിക്കുന്നുണ്ടോയെന്നും പരിശോധിക്കുക. നിപ്പിള്‍ പരിശോധനയും പ്രധാനമാണ്. നിപ്പിള്‍ ഉള്ളിലേയ്ക്കു വലിഞ്ഞിട്ടുണ്ടോയെന്നും നിപ്പിളില്‍ അമര്‍ത്തി ഇതിനു പുറകിലായി എന്തെങ്കിലും തടിപ്പോ മുഴകളോ ഉണ്ടോയെന്നും നോക്കുക.

രണ്ട് കൈകളും പൊക്കിപ്പിടിച്ച ശേഷം ആദ്യഘട്ടത്തില്‍ ചെയ്ത അതേ കാര്യങ്ങള്‍ തന്നെ ചെയ്തുനോക്കുക. നിറവ്യത്യാസം, പാടുകള്‍ എന്തെങ്കിലുമുണ്ടോയെന്നും പരിശോധിക്കുക. കാണാനുന്ന രീതിയില്‍ സ്തനങ്ങളുടെ ഏതെങ്കിലും ഭാഗത്ത് മുഴച്ചിരിക്കുന്നുണ്ടോയെന്നും പരിശോധിക്കുക.

മൂന്നാം ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത്, മുലക്കണ്ണുകളില്‍ നിന്ന് എന്തെങ്കിലും ദ്രാവകമോ നീരോ പുറത്തുവരുന്നുണ്ടോ എന്നതാണ്. മുലയൂട്ടുന്ന സ്ത്രീകളല്ലെങ്കില്‍ ഇക്കാര്യം ഗൗരവമായി എടുക്കണം. അത്തരത്തില്‍ മുലക്കണ്ണില്‍ നിന്ന് ദ്രാവകം പുറത്തുവരുന്നത് സ്തനാര്‍ബുദ ലക്ഷണമാകാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (4 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (5 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (5 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (5 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (5 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (5 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends