Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

ശരീര ഭാരവും ഉയരവും നോക്കി നിങ്ങൾ എത്രത്തോളം ശാരീരികസ്വാസ്ഥ്യം ഉള്ളവരാണെന്ന് എളുപ്പത്തിൽ കണ്ടെത്താം...പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്

12 AUGUST 2022 11:00 AM IST
മലയാളി വാര്‍ത്ത

ഇപ്പോഴത്തെ നമ്മുടെ സമൂഹത്തിലെ ജനങ്ങളുടെ ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായി ഒരു പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ബിഎംഐ (ബോഡി മാസ് ഇന്‍ഡക്‌സ്) യൂണിറ്റ് എന്ന പദ്ധതി ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാംപയിന്റെ ഭാഗമായിട്ട് ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ പൈലറ്റടിസ്ഥാനത്തിലാണ് ഈ യൂണിറ്റ് സ്ഥാപിച്ചത്. ബിഎംഐ യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു. ഒരാളുടെ ശാരീരിക ക്ഷമത ബിഎംഐയിലൂടെ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനമാണ് യൂണിറ്റിലുള്ളത്. ഭാരം നോക്കുന്നതിനും ഉയരം നോക്കുന്നതിനും, ശേഷം ബിഎംഐ അളക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഓരോരുത്തരുടെയും ജീവിതശൈലി രോഗം ചെറുക്കുന്നതിന് ആരോഗ്യ വകുപ്പ് വലിയ പ്രയത്‌നമാണ് നടത്തുന്നത്. ഈ പദ്ധതി വിജയകരമായാല്‍ ബിഎംഐ യൂണിറ്റുകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങളിലും ഫാക്ടറികളിലും തൊഴിലിടങ്ങളിലുമൊക്കെ സ്ഥാപിക്കുന്നതാണെന്ന് മന്ത്രിപറഞ്ഞു. 30 വയസ്സിനു മുകളിലുള്ളവരുടെ വീട്ടിൽ പോയി ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌ക്രീനിങ് നടത്തുന്നുണ്ട്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കും.

 

 

പദ്ധതി ആരംഭിച്ച് 6 ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തു എട്ടര ലക്ഷത്തിലധികം പേരുടെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് നടത്തിയാതായും ജീവനക്കാരിലുള്ള സമ്മര്‍ദവും ഭക്ഷണരീതിയും വ്യായാമക്കുറവുമെല്ലാം ജീവിതശൈലീ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നുണ്ടെന്ന് മുന്‍കൂട്ടി കണ്ട് അവരവര്‍ക്കുതന്നെ പ്രതിരോധം ഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.

ബിഎംഐ. പൊക്കത്തിനനുസരിച്ചുള്ള തൂക്കമാണ് ബോഡി മാസ് ഇന്‍ഡക്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ മനുഷ്യര്‍ക്കും അവരവരുടെ പൊക്കത്തിനനുസരിച്ചാണ് തൂക്കം നിര്‍വചിച്ചിട്ടുള്ളത്. ഇതിനായി ഒരു ഫോര്‍മുല തയാറാക്കിയിട്ടുണ്ട്. ആ ഫോര്‍മുല പ്രകാരം അവരവര്‍ക്ക് തന്നെ പൊക്കവും തൂക്കവും നോക്കി ബിഎംഐ അറിയാവുന്നതാണ്. 

ഒരാളുടെ ബിഎംഐ 23ല്‍ താഴെയായിരിക്കണം. അത് 25ന് മുകളില്‍ പോയിക്കഴിഞ്ഞാല്‍ അവര്‍ക്ക് അമിത ഭാരമാണ്. അത് 28ന് മുകളില്‍ പോയിക്കഴിഞ്ഞാല്‍ പൊണ്ണത്തടി എന്ന വിഭാഗത്തിലാകും.അത് 30 ന് മുകളില്‍ പോയി കഴിഞ്ഞാല്‍ അമിത പൊണ്ണത്തടി വിഭാഗത്തിലാകും വരിക. 25ന് മുകളില്‍ ബിഎംഐയുള്ള വ്യക്തികള്‍ ഭക്ഷണം നിയന്ത്രിച്ചുകൊണ്ടും വ്യായാമം കൂട്ടിക്കൊണ്ടും സ്വയം നിയന്ത്രിക്കേണ്ടതാണ്. ഇങ്ങനെ നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ ഹൃദ്രോഗം, പ്രമേഹം, കരള്‍ രോഗം, വൃക്കരോഗം തുടങ്ങിയ അസുഖങ്ങൾ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലെന്ന് വ്യക്തമാണ്. ഇത് മനസ്സിലാക്കുന്നതിലൂടെ അവരവരുടെ പൊക്കത്തിനനുസ്സരിച്ചുള്ള ഭാരം ക്രെമപ്പെടുത്തുവാൻ തുടങ്ങും എന്നതാണ് ഇതുവഴിയുള്ള പ്രയോജനമായ ഒരു കാര്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി  (4 hours ago)

ആ പരോളു ക്യാന്‍സല്‍ ചെയ്യാന്‍ എന്തെങ്കിലും ഒന്നു ചെയ്യ് : ഷാജി കൈലാസിന്റെ വരവ് ട്രയിലര്‍ എത്തി  (5 hours ago)

തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം; ടിവികെ ഓഫീസ് അക്രമികള്‍ തീയിട്ടു, ബാനറുകള്‍ വലിച്ചുകീറി നശിപ്പിച്ചു  (5 hours ago)

സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി  (5 hours ago)

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടാന്‍ സാധ്യത  (5 hours ago)

മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത; തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്  (5 hours ago)

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  (10 hours ago)

ഇന്ത്യയുടെ രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല; കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുഴുവൻ വൻകിട കോര്പറേറ്റുകൾക്ക് വേണ്ടി അടിയറ വെച്ച  (10 hours ago)

വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീ  (10 hours ago)

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!  (10 hours ago)

ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നു; ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും; കുറച്ചുനാൾമുമ്പ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചു; പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്; ഇത്രയും ക്രൂരനെ  (10 hours ago)

മലയാളത്തിൽ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'  (11 hours ago)

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്  (11 hours ago)

ഋതുചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത് വീട് മുറ്റത്തെ 'ആ വസ്തുവിൽ' നിന്നും..! വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിൽ കളിപ്പാട്ടം തിരയുന്നതിനിടെ പത്തി വിടർത്തി മൂർഖൻ; നാലര വയസുകാരിയെ രക്ഷ  (11 hours ago)

'അനിയനെവിടെ അമ്മേ'? നെഞ്ച് പൊള്ളിച്ച് അനോഷിന്റെ ചോദ്യം..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജായതോടെ ആ സത്യമറിഞ്ഞ് അനോഷ് ; ആ പാമ്പിൻ കൂട്ടിലേക്കിക്ക് ഇനിയില്ലെന്ന് അച്ഛൻ  (11 hours ago)

Malayali Vartha Recommends