Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

വിവാഹ നാളുകളിലെ ആ സ്‌നേഹം 50 വർഷം കഴിഞ്ഞും ഓർക്കണോ

04 OCTOBER 2022 10:15 PM IST
മലയാളി വാര്‍ത്ത
ചില ബന്ധങ്ങൾ എക്കാലവും ഓർക്കും. വിവാഹബന്ധങ്ങളില്‍ ദൃഢത കൈവരുന്നതിനായി ആരാഗ്യകരമായ ചില ശീലങ്ങള്‍ രൂപപ്പെടുത്തുന്നത് വളരെ ആവശ്യമാണ്. പങ്കാളിയെ കെയര്‍ ചെയ്യുന്നില്ലെന്ന തോന്നലും, അനാവശ്യ ഈഗോയുമാണ് പല ബന്ധങ്ങളും തകരാനുള്ള കാരണം. എത്ര തിരക്കേറിയ ജീവിതമാണെങ്കിലും ഈ ശീലങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കു, പതിയെ അത് ജീവിതത്തിന്റെ തന്നെ ഭാഗമാക്കൂ. സൈക്കോളജിസ്റ്റും തെറാപ്പിസ്റ്റുകളും നല്‍കുന്ന ഈ ഉപദേശങ്ങള്‍ പരീക്ഷിക്കാം

എത്ര തിരക്കേറിയ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെങ്കിലും ഒരു ദിവസം പങ്കാളിയോടൊപ്പം രണ്ട് മിനിട്ട് സംസാരിച്ചു കൊണ്ട് ആരംഭിക്കാം. ഇത് നമ്മുടെ വൈകാരിക അടുപ്പം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. ഇതിനൊപ്പം പങ്കാളിയുമായി കൂടുതല്‍ അര്‍ത്ഥവത്തായ ഇടപഴകല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ദിവസം ആരംഭിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഉറങ്ങും മുന്‍പുള്ള 20മിനിട്ടും. ഒരു ദിവസം നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങള്‍, ഓഫീസിലെ വിശേഷങ്ങള്‍, തമാശകള്‍ എല്ലാം പങ്കാളിയുമായി ഷെയര്‍ ചെയ്യു. നിങ്ങളുടെ ദിവസത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും പങ്കിടുന്നത് ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം നിങ്ങള്‍ക്ക് സന്തോഷവും ലഭിക്കും.

പങ്കാളിയോട് സത്യസന്ധത പുലര്‍ത്തേണ്ടത് വളരെ ആവശ്യമാണ്. ഒരിക്കല്‍ കളവ് പറയേണ്ടി വന്നാല്‍ പിന്നീട് അത് തുടരുവാനുള്ള പ്രേരണ നിങ്ങളിലുണ്ടാവും. ഇനിയത് കളവായിരുന്നു എന്ന് എന്നെങ്കിലും പങ്കാളി മനസിലാക്കിയാലും അത് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താം.

ദിവസത്തില്‍ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും സുരക്ഷിതവും സ്‌നേഹപൂര്‍വവുമായ ശാരീരിക സ്പര്‍ശനത്തില്‍ ഏര്‍പ്പെടുക. അത് ഒരു ചുംബനമോ, ഹഗ്ഗ് ചെയ്യലോ, ഹൈഫൈയോ എന്തായാലും സന്ദര്‍ഭത്തിന് അനുസരിച്ച്‌ ചെയ്യാം. ജീവിതമെന്ന കളിയില്‍ ടീം വര്‍ക്കുണ്ടാകുവാന്‍ ഇത് സഹായിക്കും. ഒപ്പം നിങ്ങളുടെ സന്തോഷവും, സങ്കടവും ഷെയര്‍ ചെയ്യുന്നു എന്ന തോന്നലും അതുണ്ടാക്കും.

അവധി ദിവസങ്ങളില്‍ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോവുക, പ്രിയപ്പെട്ട കഫേയിലോ പാര്‍ക്കിലോ പോകുക, പിണക്കങ്ങളുണ്ടെങ്കില്‍ അവിടെ വച്ച്‌ സംസാരിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ബന്ധം മെച്ചപ്പെടുത്തും. നിങ്ങള്‍ രണ്ടുപേരും ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട കഫേയിലോ പാര്‍ക്കിലോ പോകുക, ശാന്തമായി ഇരുന്നു നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച്‌ സംസാരിക്കുക.

രാവിലെ വീട്ടില്‍ നിന്നും ഓഫീസിലേക്ക് പോയാല്‍ ഇടയ്ക്ക് ഒരു മിനിട്ടെങ്കിലും ഫോണില്‍ സംസാരിക്കുകയോ, മെസേജ് അയക്കുകയോ ചെയ്യുക. സന്തുഷ്ടവും ആരോഗ്യകരവുമായ ബന്ധത്തിന്റെ താക്കോലാണ് ആശയവിനിമയം.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (1 hour ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (1 hour ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (1 hour ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (1 hour ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (2 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (4 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (4 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (4 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (4 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (4 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends