Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

നിങ്ങൾ ഫ്രൂട്ട്സ് കഴിക്കുന്നവരാണോ? ഫ്രൂട്ട്സ് ആണെങ്കിലും അധികമായാൽ പണികിട്ടും: കരളിനെ ബാധിക്കുന്ന ഭക്ഷണങ്ങൾ ഇതൊക്കെ

04 JANUARY 2023 04:39 PM IST
മലയാളി വാര്‍ത്ത

ഫ്രൂട്ട് കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ അധികമായാൽ അമൃതവും വിഷം എന്ന് കേട്ടിട്ടില്ലേ അതുപോലെയാണ് ഫ്രൂട്ടും. കരള്‍ നമ്മുടെ ശരീരത്തില്‍ വലിയ പ്രാധാന്യമുള്ള അവയവമാണ്. ഒരുപക്ഷേ കരള്‍ പ്രശ്നത്തിലായാല്‍ ശരീരത്തിലെ ഏതാണ്ട് അഞ്ഞൂറോളം പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടുന്നുവെന്നാണ് പറയുന്നത്.

കരള്‍വീക്കമോ മറ്റ് കരള്‍രോഗങ്ങളോ കൂടാതെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ചര്‍മ്മത്തെയോ മുടിയെയോ ബാധിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങി എത്രയോ അസുഖങ്ങളിലും ആരോഗ്യാവസ്ഥകളിലും കരളിന് പങ്കുണ്ടെന്നതാണ് സത്യം. അതിനാൽ തന്നെ കരളിനെ വേണ്ട രീതിയിൽ പരിപാലിക്കണം. അതുകൊണ്ട് അമിതമായാൽ മാത്രം കരളിനെ ക്രമേണ പ്രശ്നത്തിലാക്കുന്ന ചില ഭക്ഷണപാനീയങ്ങളെ കുറിച്ച് അറിയാം.

അതിൽ ഒന്നാമത്തേത് പഴങ്ങള്‍ ആണ്. പഴങ്ങൾ അതവാ ഫ്രൂട്ട്സ് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്ന ഒന്നുതന്നെയാണ്. എങ്കിലും അമിതമായ രീതിയില്‍ പതിവായി ഫ്രൂട്ട്സ് കഴിക്കുന്നത് കരളിന് ഭാരമാകുകയും ചെയ്യാം. കാരണം പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന 'ഫ്രക്ടോസ്' അധികമായെത്തുമ്പോഴാണ് കരളിന് ബുദ്ധിമുട്ടാകുന്നത്.

സോഡ, അതുപോലുള്ള പാനീയങ്ങളും പതിവാക്കുന്നത് കരളിന് നല്ലതല്ല. ഇതിലും അടങ്ങിയിട്ടുള്ള മധുരമാണ് കരളിന് വില്ലനായി വരുന്നത്. ഇന്ന് നാം കഴിക്കുന്ന മിക്ക ബ്രഡുകളും റിഫൈൻഡ് ഷുഗര്‍, പൗഡര്‍, പാമോയില്‍, ട്രാൻസ് ഫാറ്റ് എന്നിവ കൊണ്ടെല്ലാം തയ്യാറാക്കുന്നവ്വ ആയത് കൊണ്ട് ഇവ പതിവായി അകത്തെത്തുന്നത് കരളിന് നല്ലതല്ല.

മദ്യപാനവും വലിയ ദോഷമാണ് കരളിന് ഉണ്ടാക്കുന്നത്. മദ്യത്തിലൂടെ ശരീരത്തിലെത്തുന്ന വിഷാംശങ്ങളെയും മറ്റും അരിച്ചെടുത്ത് പുറന്തള്ളുന്ന ജോലി ചെയ്യുന്നത് കരളാണ്. ദിവസവും കുടിക്കുമ്പോൾ കരളിനുണ്ടാകുന്ന അപകടം ഊഹിക്കാവുന്നതേയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് സ്കൂളുകൾ.... വേനൽഅവധിയ്ക്കുശേഷം നാളെ സ്കൂളുകൾ തുറക്കും.... സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ്‌ എച്ച്‌എസ്‌എസിൽ രാവിലെ പത്തിന്‌ മുഖ്യമന്ത്രി വി ഡ  (13 minutes ago)

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (4 hours ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (4 hours ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (5 hours ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (5 hours ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (5 hours ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (5 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (10 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (10 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (11 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (11 hours ago)

Malayali Vartha Recommends