Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

പേരുകളും നമ്പറുകളും എഴുതിയ നോട്ടുകൾ പലപ്പോഴും നമ്മളുടെ കയ്യില്‍ വന്നിട്ടുണ്ടാകും; ആർബിഐയുടെ ക്ലീൻ നോട്ട് പോളിസി പ്രകാരം പേനകൊണ്ടേ് എഴുതിയ നോട്ടുകൾ അസാധു ആകുമെന്ന് റിപ്പോർട്ട്, ചെയ്യണ്ടത് ഇത്രമാത്രം...

12 JANUARY 2023 04:40 PM IST
മലയാളി വാര്‍ത്ത

പലതും കുത്തിക്കുറിച്ചിട്ട നോട്ടുകള്‍ പലപ്പോഴും നമ്മളുടെ കയ്യില്‍ വന്നിട്ടുണ്ടാകും. പേരുകളോ നമ്പറുകളോ അങ്ങനെ എന്തെങ്കിലുമൊക്കെ എഴുതിയ പത്തു രൂപയുടേയോ 20 രൂപയുടേയോ 500 രൂപയുടേയോ രണ്ടായിരം രൂപയുടേയുമൊക്കെ നോട്ടുകള്‍ നമുക്ക് കിട്ടിക്കാണും. പലർക്കും ഇതൊരു രസമുള്ള കളിയാണ് .. ഇങ്ങനെ പേരെഴുതിയ, അല്ലെങ്കിൽ മറ്റെന്തിങ്കിലും അടയാളമിട്ട നോട്ടുകൾ ചെലവാക്കിയാൽ പിന്നെ എപ്പോഴെങ്കിലും ഈ നോട്ടുകൾ നമ്മുടെ കയ്യിൽ തന്നെ കിട്ടുമോ എന്ന് പരീക്ഷിക്കാനുള്ള ഒരു സൂത്രം ...

പക്ഷെ ഇപ്പോൾ 500ന്റെയും രണ്ടായിരത്തിന്റെയും ഒക്കെ നോട്ടില്‍ എഴുതിയിട്ടിരിക്കുന്നത് കണ്ടാല്‍ നമുക്ക് ചെറുതായൊന്ന് പേടിയാവും... ഇനിയെങ്ങാനും ആ നോട്ട് എടുത്തില്ലെങ്കിലോ എന്നോര്‍ത്ത്‌.

കറന്‍സി നോട്ടുകളില്‍ പേന കൊണ്ട് വരയ്ക്കുകയോ എഴുതുകയോ ചെയ്യുന്നത് അവയെ അസാധുവാക്കുമോ എന്നൊരു പലര്‍ക്കും ഉണ്ട് . റിസര്‍വ് ബാങ്കിന്റെ പുതിയ നിയമപ്രകാരം പേന കൊണ്ട് എഴുതുകയോ വരയ്ക്കുകയോ ചെയ്ത നോട്ടുകള്‍ അസാധുവായി പരിഗണിക്കുമെന്ന് ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ആർബിഐയുടെ ക്ലീൻ നോട്ട് പോളിസി പ്രകാരം പേനകൊണ്ടേ് എഴുതിയ നോട്ടുകൾ അസാധു ആകുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. യുഎസ് ഡോളറും ഇത്തരത്തിൽ വിനിമയത്തിന് ഉപയോഗിക്കാൻ സാധിക്കില്ലെന്നും സന്ദേശത്തിന്റെ അവസാന ഭാഗത്തു പറയുന്നു..

ഇതിലെ സത്യം നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ. ഇത്തരത്തിലുള്ള സംശയങ്ങൾക്ക് വ്യക്തതയുമായി എത്തിയിരിക്കുകയാണ് കേന്ദ്രം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പുതിയ നയപ്രകാരം പേന കൊണ്ട് എഴുതിയ കറന്‍സി നോട്ടുകള്‍ അസാധുവാകും എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സന്ദേശം. എന്നാല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (PIB) ഒഫിഷ്യല്‍ ഫാക്ട് ചെക്ക് വിഭാഗം ഇത് വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചു. പേന കൊണ്ട് എഴുതിയ കറന്‍സി നോട്ടുകള്‍ അസാധുവാകില്ലെന്ന് പിഐബിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കേന്ദ്രം അറിയിച്ചു.

അതേസമയം കറന്‍സി നോട്ടുകളുമായി ബന്ധപ്പെട്ട് വ്യക്തമായ നയം ആര്‍ബിഐയ്ക്കുണ്ട്. ക്ലീന്‍ നോട്ട് പോളിസി നയമാണ് ആര്‍ബിഐ പിന്തുടരുന്നത്. കറന്‍സി നോട്ടുകള്‍ വികൃതമാക്കുകയോ കീറുകയോ ചെയ്യരുതെന്ന് ഈ നയത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ആളുകള്‍ കറന്‍സി നോട്ടുകളില്‍ എഴുതുന്നത് വേഗത്തില്‍ അവ നശിക്കുന്നതിന് കാരണമാകുന്നത് കൊണ്ട് എഴുതരുതെന്ന നയമാണ് ആര്‍ബിഐ മുന്നോട്ട് വയ്ക്കുന്നത്.

അതിനാല്‍ 2000, 500, 200, 100, 50, 20 എന്നീ നോട്ടുകളില്‍ എന്തെങ്കിലും എഴുതിയിരിക്കുന്നതായി നിങ്ങള്‍ കണ്ടാല്‍ അവ അസാധുവായ നോട്ടായി കണക്കാക്കരുത്. ഇനി ഇത്തരത്തില്‍ പേന കൊണ്ട് വരയ്ക്കുകയോ എഴുതുകയോ ചെയ്ത കറന്‍സി നോട്ടുകള്‍ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ അവ ഏതെങ്കിലും ബാങ്ക് ശാഖയില്‍ നല്‍കി മാറ്റി വാങ്ങവുന്നതാണ്.

പൊതുജനങ്ങളോട് ബാങ്ക് നോട്ടുകളിൽ എഴുതരുതെന്ന് ആണ് ആർബഐ അഭ്യർത്ഥിക്കുന്നത്. മലിനമായതും വികലമായതുമായ കറൻസികൾ കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ ബാങ്കുകളോട് നിർദ്ദേശിക്കുകയും ചെയ്യുന്നു. എന്നാൽ എഴുതിയ നോട്ടുകൾ അസാധു ആവില്ല.. അതേസമയം, പൊതുജനങ്ങൾക്ക് നല്ല നിലവാരമുള്ള വൃത്തിയുള്ള നോട്ടുകൾ മാത്രം നൽകാനും കൗണ്ടറുകളിൽ ലഭിക്കുന്ന ചീത്തയായ നോട്ടുകൾ റീസൈക്കിൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനും റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (54 minutes ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (1 hour ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (1 hour ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (1 hour ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (2 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (3 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (3 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (3 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (3 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (4 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (4 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (4 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (4 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (5 hours ago)

Malayali Vartha Recommends