Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

ചൂടുള്ള എണ്ണ പലഹാരങ്ങൾ അച്ചടിച്ച കടലാസില്‍ പൊതിയുമ്പോൾ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ..? ജീവനെടുക്കാൻ ഇത് മതി..

03 MARCH 2023 04:10 PM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തോടെ ജീവിക്കാൻ ആഗ്രഹം തോന്നാത്തവരുണ്ടോ? എന്നാൽ പലപ്പോഴും നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ ജീവന് തന്നെ ഭീഷണിയാകാറുണ്ട്. നാട്ടിന്‍ പുറങ്ങളില്‍ മാത്രമല്ല, നഗരപ്രദേശങ്ങളിലും ചായക്കടകളിലും മറ്റും പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിഞ്ഞു നല്‍കുക പതിവാണ്. എണ്ണയിൽ കിടന്ന് മൊരിഞ്ഞ പഴം പൊരിയും ഉള്ളിവടയുമെല്ലാം അവ പൊതിഞ്ഞ് കിട്ടുന്ന കടലാസ്സിൽ തന്നെ ഒന്നമർത്തി, എണ്ണ കളഞ്ഞ് സമാധാനത്തോടെ നമ്മളെല്ലാം ആസ്വദിച്ചു കഴിക്കാറില്ലേ? എന്നാൽ ഇത് എത്രമാത്രം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമോ ?

ഇപ്പോൾ എല്ലാവരും മനസ്സിൽ കരുതുന്നത് ഇതൊക്കെ പണ്ട് മുതൽക്കേ ഉള്ള ശീലമല്ല ? എന്നിട്ടാരും മരിച്ചില്ലല്ലോ എന്നൊക്കെ ആകും ... പക്ഷെ പണ്ടത്തെ ആളുകളുടെ , വേണ്ട രണ്ടു വർഷം മുമ്പ് കോവിഡിന് മുൻപുള്ള അത്ര ആരോഗ്യം പോലും നമ്മൾക്ക് ഇപ്പോൾ ഇല്ലല്ലോ .. അതുകൊണ്ട് തന്നെ നിസ്സാര കാര്യങ്ങൾക്ക് അലർജിയും മറ്റ് അസുഖങ്ങളും പിടിപെടാനുള്ള സാധ്യത ഇപ്പോൾ വളരെ കൂടുതലാണ്,

അതുകൊണ്ട് സൂക്ഷിച്ച മതിയാകൂ. ഭഷ്യ സുരക്ഷ വിഭാഗത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്. അച്ചടിക്കായി പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസവസ്തുക്കളുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണത്തിനൊപ്പം ഇവയും ശരീരത്തിലെത്തും.  ചൂടുള്ള എണ്ണപ്പലഹാരങ്ങൾ അച്ചടിച്ച കടലാസില്‍ പൊതിയുമ്പോൾ പ്രധാനമായും സംഭവിക്കുന്നത് കടലാസിലെ ഈയം പുറത്ത് വരുന്നു എന്നതാണ് ഈ ഈയവും ആഹാരത്തിനൊപ്പം ശരീരത്തില്‍ കടക്കുന്നു. ഇത് കഴിക്കുന്നത് ആരോഗ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കും.

ഈയം ശരീരത്തില്‍ കടക്കുന്നത് ക്യാന്‍സറിന് കാരണമാകും. മാത്രമല്ല വന്ധ്യത, പെരുമാറ്റവൈകല്യം, ചിന്തശേഷിക്കുറവ്, മറവി, അലസത, എന്നിവയ്ക്കും കാരണമാകുന്നു. അമിതമായി അളവില്‍ ഈയം ഉള്ളില്‍ കടന്നാല്‍ പെട്ടന്നുള്ള മരണം വരെ സംഭവിക്കാം. പലഹാരങ്ങള്‍ കടലാസില്‍ പൊതിയുന്നത് മാത്രമല്ല, കടലാസിന്റെ മുകളില്‍ വയ്ക്കുന്നതും, കടലാസുകൊണ്ട് മൂടി വയ്ക്കുന്നതും കടലാസില്‍ കൈ തുടയ്ക്കുന്നതും അപകടമാണ്.

രോഗങ്ങൾക്ക് പല കാരണങ്ങളുണ്ടാകും. രോഗാണുക്കൾ, പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം എന്നിവയെല്ലാം അതിൽ ഉൾപ്പെടും. അമിതാദ്ധ്വാനം, ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവയും രോഗാവസ്ഥയായി മാറാം. ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നതിലും പരമപ്രധാനമാണ് എന്നാണ് പറയുന്നത്. എണ്ണപലഹാരങ്ങൾ ഇതുവരെ ഇങ്ങനെ കഴിച്ചിട്ട് അസുഖമുണ്ടായില്ല എന്ന്
തർക്കിക്കുന്നവർ ശ്രദ്ധിക്കൂ .. ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിസ്ഥിതിയുമാണ് നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം .. കൂടുതൽ ശ്രദ്ധിച്ചാൽ ആരോഗ്യത്തോടെ ജീവിയ്ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (1 hour ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (1 hour ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (1 hour ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (2 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (5 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (5 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (5 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (5 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (5 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (6 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (6 hours ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (6 hours ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (6 hours ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (6 hours ago)

Malayali Vartha Recommends