Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുളള ഇസിജി മെഷീന്‍ 4000 രൂപയ്ക്ക്

18 MARCH 2017 12:59 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഓരോ ദിവസവും ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്നുണ്ടെന്നാണ് കണക്ക്. ആധുനിക ചികിത്സാ സൗകര്യത്തിന്റെ അഭാവമാണ് ഇതിന് കാരണമായി പറയുന്നത്. ഇ.സി.ജി പരിശോധനയാണ് ഹൃദ്രോഗം കണ്ട് പിടിക്കാനുള്ള പ്രധാനമാര്‍ഗമെങ്കിലും നഗരപ്രദേശങ്ങളിലൊഴികെ പല ഗ്രാമപ്രദേശങ്ങളിലെയും ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ഇല്ലാത്തത് ഹൃദ്രോഗത്താല്‍ മരിക്കുന്നവരുടെ എണ്ണം കൂടാന്‍ മറ്റൊരു കാരണമായും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിന് പരിഹാരമായി ആന്‍ഡ്രോയിഡ് ഫോണിലൂടെ ഇസിജി പരിശോധിക്കാവുന്ന പുതിയ യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുബൈ ഭാഭാ അറ്റോമിക് റിസേര്‍ച്ച് സെന്ററിലെ ഗവേഷകര്‍. ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുള്ള ഇസിജി മെഷീന് 'ടെലിഇസിജി മെഷീന്‍' ( Tele-ECG machine ) എന്നാണ് പേരിട്ടിരിക്കുന്നത്. 

12 ചാനല്‍ ഇ.സി.ജി മെഷീന്‍ മൊബൈല്‍ ചാര്‍ജര്‍ ബന്ധിപ്പിക്കുന്നത് പോലെ ആന്‍ഡ്രോയ്ഡ് ഫോണുമായി ബന്ധിപ്പിച്ചാണ് പരിശോധന നടത്തുന്നത്. തുടര്‍ന്ന് ഡാറ്റ ഫോണിലൂടെ ലോകത്തെവിടെയുമുള്ള മറ്റൊരു ആന്‍ഡ്രോയ്ഡ് ഉപഭോക്താവിന് അയച്ച് കൊടുത്ത് ഫലം വിലയിരുത്തുകയും ചെയ്യാം. 4000 രൂപയാണ് ഈ മെഷീന്റെ വില.ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ലോകത്തെവിടെയുളളവര്‍ക്കും ഈ സംവിധാനത്തിലുടെ ഇസിജി പരിശോധിക്കാവുന്നത് ചികിത്സാ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. നിലവില്‍ ഈ സംവിധാനം ഉപയോഗിപ്പെടുത്താന്‍ സാധിക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണിലൂടെയാണ്. എല്ലാത്തരം സ്മാര്‍ട്ട്‌ഫോണിലും ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നവിധത്തില്‍ ഇതിനെ മാറ്റാനുളള ശ്രമത്തിലാണ് ഗവേഷകര്‍. ഇതിന്റെ മറ്റൊരു ഗുണം എന്തെന്നാല്‍ മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് തന്നെ ഇസിജി മെഷിനും ചാജ് ചെയ്യാം എന്നതാണ്. 





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (54 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (59 minutes ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (1 hour ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends