Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുടിക്ക് അഴക് നല്‍കാന്‍ പഞ്ചസാരയും തേനും

21 MARCH 2017 11:01 AM IST
മലയാളി വാര്‍ത്ത

പെണ്‍കുട്ടികള്‍ക്ക് അഴക് നീളമുളള മുടിയാണ്. കാല്‍മുട്ടുവരെ നീണ്ടുകിടക്കുന്ന മുടിയഴകിനെകുറിച്ച് കവികള്‍ പോലും വര്‍ണ്ണിച്ചിട്ടുണ്ട്. ആഴകും ആരോഗ്യവുമുളള ഇടതൂര്‍ന്ന തലമുടി ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ ഇല്ല. ഷാംപൂവും കണ്ടീഷനറുകളുമൊക്കെ ഉപയോഗിച്ച് മുടിക്കു പരമാവധി ഭംഗി നല്‍കാനും ശ്രമിക്കുന്നുണ്ട്. അതിനുവേണ്ടി ഇനി ആവശ്യമില്ലാതെ കാശ് കളയണമെന്നില്ല. അഴകും ആരോഗ്യവുമുളള മുടിക്ക് വേണ്ടി വീട്ടില്‍ തന്നെ ചില കൂട്ടുകള്‍ തയ്യാറാക്കാം.



ഒലിവ് ഓയിലിനു ഗുണങ്ങളെ കുറിച്ച് പറയേണ്ടതില്ലല്ലോ. കുഞ്ഞുങ്ങളുടെ ചര്‍മപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒലിവ് ഓയില്‍ ഉത്തമമാണ്, അതുപോലെ മുടിയുടെ ഇഴയടുപ്പം കൂട്ടാനും ഒലീവ് ഓയില്‍ വളരെ നല്ലതാണ്. ഒരു ഒഴിഞ്ഞ ബോട്ടിലില്‍ ഒരു കപ്പ് ഷാംപൂ എടുക്കുക. എണ്ണമയമില്ലാത്ത മുടിയാണ് നിങ്ങള്‍ക്കെങ്കില്‍ ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. എണ്ണമയമുള്ള മുടിയാണെങ്കില്‍ ഒരു ടേബിള്‍സ്പൂണ്‍ ഓയില്‍ മതിയാകും. െ്രെഡ ആയ മുടി ഉള്ളവര്‍ കാല്‍കപ്പ് ഓയില്‍ എടുക്കുക. ശേഷം ബോട്ടില്‍ അടച്ചുവച്ച് നന്നായി കുലുക്കുക.ഉപയോഗത്തിനു മുമ്പു ബോട്ടില്‍ കുലുക്കിയ ശേഷം തലയില്‍ മസാജ് ചെയ്ത് കഴുകിക്കളയുക.



മുടിക്കും ശിരോചര്‍മത്തിനും ഒരുപോലെ ഉത്തമമാണ് പഞ്ചസാര. ഒരു സ്പൂണ്‍ പഞ്ചസാര ഷാംപൂവില്‍ ചേര്‍ക്കുക. ഇതുപയോഗിച്ച് തല കഴുകിയാല്‍ മുടിയുടെ കരുത്തു കൂടും. ശിരോചര്‍മത്തിനും ഗുണം ലഭിക്കും. മൃതകോശങ്ങളെ നീക്കാനും ഇത് ഉത്തമമാണ്. ഷാംപൂവിനൊപ്പം പഞ്ചസാര ചേര്‍ത്ത് തല കഴുകിയ ശേഷം കണ്ടീഷനറും ഉപയോഗിക്കാം. അര ടീസ്പൂണ്‍ തേന്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഷാംപൂവിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കുക. മുടിക്കു തിളക്കം നല്‍കാന്‍ ഇതു സഹായിക്കും. മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ഇഴയടുപ്പം വര്‍ധിപ്പിക്കാനും തിളക്കമുള്ള മുടിക്കും ഇത് ഉത്തമമാണ്. താരന്‍ അകറ്റന്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഷാംപൂവിനൊപ്പം അര ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മുടി കഴുകുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (54 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (59 minutes ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (1 hour ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends