Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇമാന്റെ ഭാരം 380 കിലോ ആയി കുറഞ്ഞു

22 MARCH 2017 12:23 PM IST
മലയാളി വാര്‍ത്ത

ഇമാന്റെ ഭാരം 500 കിലോയില്‍ നിന്ന് 380 ആയി കുറഞ്ഞു. ഈജിപ്തുകാരിയായ ഇമാന്‍ അഹമ്മദ് തടി കുറയ്ക്കാനായി ഫെബ്രുവരി 11ന് പുലര്‍ച്ചെയാണ് മുംബൈയിലെ സെയ്ഫി ഹോസ്പിറ്റലില്‍ എത്തിയത്. പ്രശസ്ത ബാരിയാട്രിക്ക് സര്‍ജന്‍ മുഫസല്‍ ലക്ഡാവാലയുടെ ചികിത്സയിലായിരുന്നു ഇമാന്‍. ചികിത്സക്കത്തെുമ്പോള്‍ 36 കാരിയായ ഇമാന് 500 കിലോ ഭാരമാണ് ഉണ്ടായിരുന്നത്. അത് 380 കിലോ ആയി കുറഞ്ഞു. ഇമാന്റെ ഭാരം ഒരു മാസത്തിനകം 120 കിലോയാണ് കുറഞ്ഞത്. ഹോസ്പിറ്റലിനു പുറകില്‍ ഇമാനു വേണ്ടി പ്രത്യേകമായി പണിത കെട്ടിടത്തിലാണ് ചികിത്സ നടക്കുന്നത്. ലണ്ടനില്‍നിന്ന് പ്രത്യേകമായി വരുത്തിയതാണ് ഇമാന്റെ കിടക്ക.

ഭക്ഷണക്രമീകരണത്തിലൂടെ ശരീരത്തിലെ അമിത ജലാംശം കുറക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. 25 വര്‍ഷമായി കിടപ്പിലായ ഇമാന്‍ സ്വയം എഴുന്നേറ്റിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.ശസ്ത്രക്രിയയിലേക്ക് കടക്കും മുമ്പ് ഇമാന്റെ അമിത വണ്ണം കുടുംബപാരമ്പര്യത്തിന്റെ ഭാഗമല്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ്. നിലവില്‍ കുടുംബത്തില്‍ ആര്‍ക്കും അമിതവണ്ണമില്ല. ഇതു സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് മുഫസല്‍ ലക്ഡാവാലയുടെ നേതൃത്വത്തില്‍ 16 വിദഗ്ധര്‍ അടങ്ങിയ ഡോക്ടര്‍മാരുടെ സംഘം. ആറു മാസത്തിനിടെ 200 കിലോ കൂടി കുറക്കാനാണ് പദ്ധതി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (54 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (59 minutes ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (1 hour ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends