Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓര്‍മയും ബുദ്ധിയും വര്‍ധിപ്പിക്കാന്‍ ബ്ലൂബെറി ജ്യൂസ്

27 MARCH 2017 11:54 AM IST
മലയാളി വാര്‍ത്ത

ആരോഗ്യസംരക്ഷണത്തിന് പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്. ബ്ലൂബെറി അഥവാ ഞാറപ്പഴം ദിവസവും കഴിക്കുന്നത് ഓര്‍മയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കാന്‍ ഏറെ ഗുണകരമാണെന്നാണ് പുതിയ കണ്ടെത്തല്‍. 30 മില്ലി ലിറ്റര്‍ ബ്ലൂബെറി ജ്യൂസ് ദിവസവും കഴിക്കുന്നത് പ്രായമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പഠനത്തില്‍ തെളിഞ്ഞു. ദിവസവും നേര്‍പ്പിക്കാത്ത, ഗാഢത കൂടിയ ബ്ലൂബെറി ജ്യൂസ് കുടിച്ച 65 മുതല്‍ 77 വയസുവരെ പ്രായമായവരില്‍ ബൗദ്ധിക പ്രവര്‍ത്തനം മെച്ചപ്പെട്ടതായും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായും ബൗദ്ധിക പരീക്ഷകളില്‍ ഏര്‍പ്പെടുമ്പോള്‍ തലച്ചോര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാകുന്നതായും ഓര്‍മശക്തി മെച്ചപ്പെട്ടതായും കണ്ടു. ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഫ്‌ലേവനോയ്ഡുകളാല്‍ സമ്പന്നമാണ് ബ്ലൂബെറിപ്പഴം.

ബ്രിട്ടനിലെ എക്‌സീറ്റര്‍ സര്‍വകലാശാല ഗവേഷകയായ ജോ അന്ന ബൗടലിന്റെ നേതൃത്വത്തില്‍ ആരോഗ്യവാന്‍മാരായ 26 പേരെ തിരഞ്ഞെടുത്ത് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. ഇവരില്‍ 12 പേര്‍ക്ക് ദിവസം ഒരു നേരം ഗാഢതയുള്ള ബ്ലൂബെറി ജ്യൂസ് നല്‍കി. ഇത് 230 ഗ്രാം ബ്ലൂബെറിക്കു തുല്യമായിരുന്നു. ബാക്കി 14 പേര്‍ക്ക് കാഴ്ചയില്‍ സാമ്യമുള്ള പ്ലെസ്‌ബോയും നല്‍കി. പഠനത്തിനു മുന്‍പും 12 ആഴ്ചകള്‍ക്ക് ശേഷവും ബൗദ്ധിക പരീക്ഷകള്‍ നടത്തി. എം ആര്‍ ഐ സ്‌കാന്‍ ഉപയോഗിച്ച് ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും തലച്ചോറിലെ രക്തപ്രവാഹം അളക്കുകയും ചെയ്തു. പ്ലെസ്‌ബോ ഗ്രൂപ്പുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ബ്ലൂബെറി സപ്ലിമെന്റ് കഴിച്ചവരില്‍ ബുദ്ധിയുമായുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായി കണ്ടു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (55 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (1 hour ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (1 hour ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (5 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends