Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം കൊണ്ടും മേളം... ചൂട് സഹിക്കാനാകാതെ കേരളം ചുട്ട് പൊള്ളുമ്പോള്‍ ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്തെ 11 ജില്ലകളില്‍ ഇന്ന് മഴ സാധ്യത; ചൂട് കനക്കവെ ലോഡ് ഷെഡിംഗ് വരുമോ എന്ന് സംശയം. കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി; നിര്‍ണായക യോഗം ഇന്ന്


സിഐടിയുവും രംഗത്ത്... ഗതാഗത വകുപ്പും ഡ്രൈവിങ് സ്‌കൂളുകാരും നേര്‍ക്കുനേര്‍; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്; ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനും തീരുമാനം


ഇനി നിര്‍ണായകം... ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം; പ്ലേ ഓഫ് പ്രതീക്ഷയോടെ പഞ്ചാബ് കിങ്‌സ്; ഓള്‍റൗണ്ട് മികവില്‍ സൂപ്പര്‍ കിങ്സിന്റെ സ്വന്തം മൈതാനത്ത് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം


അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...

പേടി സ്വപ്‌നങ്ങള്‍ കാണുന്നതിന്റെ കാരണങ്ങള്‍ അറിയാം

28 MARCH 2017 11:26 AM IST
മലയാളി വാര്‍ത്ത

സ്വപ്‌നം കാണാത്തവരാരുമില്ല. കുട്ടികളെന്നോ, മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ നാമെല്ലാവരും സ്വപ്നം കാണാറുണ്ട്. എന്നാല്‍ കണ്ട സ്വപ്നത്തെ ഓര്‍ത്തെടുത്ത് വെക്കാനുള്ള കഴിവ് നമ്മളിലോരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. അനുവാദം ചോദിക്കാതെ ഉറക്കത്തിനിടെ കടന്നു വന്ന് വിസ്മയകരമായ അനുഭവങ്ങള്‍ സമ്മാനിച്ചിട്ട് തിരിച്ചുപോകുന്നതാണ് സ്വപ്‌നങ്ങള്‍. സ്വപ്‌നങ്ങള്‍ പലതരത്തിലുണ്ട്. ചില സ്വപ്‌നങ്ങള്‍ നമ്മേ പേടി പെടുത്തും. മറ്റു ചിലത് സന്തോഷം നല്‍കും. ഉറക്കത്തില്‍ കണ്ട സ്വപ്നങ്ങളുടെ അര്‍ത്ഥം തേടി ഉറങ്ങാതെ നേരം വെളുപ്പിക്കുന്നവരുമുണ്ട്. ഭയാനകമായ പേടി സ്വപ്‌നങ്ങള്‍ കാരണം ഉറങ്ങാന്‍ കഴിയാതിരിക്കുകയും അത് ദൈനദിന ജീവിത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുകയും ചെയ്താല്‍ ഉറപ്പായും ഒരു മനോരോഗ വിദഗ്ദനെ കാണേണ്ടതുണ്ട്.

പേടി സ്വപ്നങ്ങള്‍ രണ്ട് തരത്തിലാണുള്ളത്. ഭയാനകവും അസുഖകരവുമായ അനുഭവം ഉളവാക്കുന്ന ഭീതി ജനകമായ പേടി സ്വപ്നങ്ങള്‍ (നൈറ്റ്‌മെയര്‍) ആണ് ഒന്നാമത്തേത്. അഭിമാനവും സംരക്ഷണവും അതിജീവനവുമൊക്കെയായി ബന്ധപ്പെട്ട നമ്മുടെ കഴിവുകള്‍ നഷ്ടപ്പെടുന്നതായോ, ഇത്തരം വിഷയങ്ങളില്‍ പരാജയം ഏറ്റുവാങ്ങുന്നതായോ ഒക്കെയാണ് ഇത്തരം സ്വപ്നങ്ങളുടെ അടിസ്ഥാന പ്രമേയം. അസുഖകരമായ ഇത്തരം സ്വപ്നങ്ങള്‍ മനസില്‍ ഭീതി സൃഷ്ടിക്കുകയും സ്വപ്നങ്ങള്‍ കണ്ട ഉടനെ തന്നെ വ്യക്തി ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരുകയും, ഭീതിയും, നിരാശയും ഉത്കണ്ഠയുമൊക്കെ ചേര്‍ന്ന മാനസികാവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യുന്നു.കണ്ട സ്വപ്നം സ്വപ്നാടകനില്‍ വല്ലാത്ത ഭീതിയായി കുറച്ചു നേരം നിലനില്‍ക്കുന്നത് മൂലം അത് പിന്നീടുള്ള ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. 

രണ്ടാമത്തേത് നൈറ്റ് ടെറര്‍ എന്ന് വിളിക്കപ്പെടുന്ന പേടി സ്വപ്നങ്ങളാണ്. നമ്മളെ വല്ലാതെ പേടിപ്പെടുത്തുന്നതും സംഭ്രമം ജനിപ്പിക്കുന്നതുമായ സ്വപ്നാനുഭവങ്ങളാണ് നൈറ്റ് ടെറര്‍. ഒരു നിലവിളിയോട് കൂടിയായിരിക്കും നൈറ്റ് ടെററില്‍ നിന്ന് സ്വപ്നം കാണുന്ന വ്യക്തി ഞെട്ടി ഉണര്‍ന്നെഴുന്നേല്‍ക്കുക. ചുറ്റുപാടുമുള്ള വസ്തുക്കളും സ്ഥലങ്ങളും ആളുകളുമൊക്കെ ഒരല്‍പ സമയത്തേക്ക് യാഥാര്‍ത്ഥ്യമല്ലെന്ന തോന്നല്‍ ഉണ്ടാകുകയും ചെയ്യാം. നൈറ്റ്‌മെയറിനെക്കാള്‍ കൂടുതല്‍ ഭയാനകമായ സ്വപ്നാനുഭവങ്ങളാണ് നൈറ്റ് ടെററിന്റെ സമയത്തുണ്ടാകുക. എന്നാല്‍ നൈറ്റ് ടെററില്‍ അതിന്റെ തീക്ഷ്ണത അല്‍പം കൂടുതലാണെന്ന് മാത്രം. അമിതമായ ഭയം മൂലം വ്യക്തി ചിലപ്പോള്‍ അലറി വിളിച്ച് പുറത്തേക്ക് ഓടാനും സാധ്യതയുണ്ട്. നൈറ്റ് ടെറര്‍ സ്വപ്നങ്ങളെ നൈറ്റ്‌മെയര്‍ പോലെ കൃത്യമായി വിവരിക്കാന്‍ സ്വപ്നാടകനു കഴിയില്ല എന്നത് ഇത്തരം സ്വപ്നാനുഭവങ്ങളുടെ ഒരു പ്രത്യേകതയാണ്. 

ഭയം എന്നത് പ്രധാന വികാരാനുഭവമായി നിലനില്‍ക്കേ തന്നെ അനിയന്ത്രിതമായ ഹൃദയമിടിപ്പ്, ശ്വാസതടസ്സം, അമിതമായി വിയര്‍ക്കുക, വെപ്രാളം എന്നിവയൊക്കെ നൈറ്റ് മെയറിന്റെ ഭാഗായി ഉണ്ടാകാം. ഭയം ജനിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഇത്തരം സ്വപ്നങ്ങളില്‍ കടന്നു വരുമെങ്കിലും, മറ്റുള്ളവര്‍ പിന്‍തുടരുന്നതായുള്ള സ്വപ്നാനുഭവങ്ങളാണ് മുതിര്‍ന്നവരില്‍ കൂടുതലും ഉണ്ടാകുക. എന്നാല്‍ കുട്ടികളിലാകട്ടെ മൃഗങ്ങളോ, കഥയിലേയോ, ചിത്രങ്ങളിലേയോ കാര്‍ട്ടൂണുകളിലേയോ സാങ്കല്‍പിക കഥാപാത്രങ്ങളായിരിക്കുമെന്നു മാത്രം. കുട്ടികളിലാണ് നൈറ്റ്‌മെയര്‍ കൂടുതലായും കണ്ടു വരുന്നത്. നൈറ്റ്‌മെയര്‍ അനുഭവപ്പെട്ടതിനു ശേഷം തങ്ങള്‍ക്കുണ്ടായ ഭീതിയുണര്‍ത്തുന്ന സ്വപ്നാനുഭവത്തെക്കുറിച്ച് വളരെ കൃത്യമായി ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും. അതുപോലെ കണ്ട സ്വപ്നത്തെ അതേ ഭീതിയോടെ തന്നെ മറ്റുള്ളവരോട് കൃത്യമായി വിവരിച്ച് കൊടുക്കാനും കഴിയും. 

നമ്മുടെ ജീവിതാനുഭവങ്ങളുമൊക്കെയായി ബന്ധപ്പെട്ടായിരിക്കും നാം കാണുന്ന സ്വപ്നങ്ങള്‍ എല്ലാം തന്നെ. കുട്ടികളില്‍ ഉണ്ടാകുന്ന പേടി സ്വപ്നങ്ങള്‍ അവരുടെ സ്വാഭാവികമായ വൈകാരിക വികാസത്തിന്റെ ഭാഗമായി കണക്കാക്കാം. മുതിര്‍ന്നവരുടെ നൈറ്റ് ടെററിനു കാരണമായി പഠനങ്ങള്‍ പറയുന്നത് മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളാണ്. അപസ്മാരം, കാന്‍സര്‍, ചില മരുന്നുകളുടെ ഉപയോഗം, മാനസിക പിരിമുറുക്കം, ശാരീരിക അസുഖങ്ങള്‍, മദ്യം എന്നിവയൊക്കെ പേടി സ്വപ്നങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ സ്വപ്നാടകന് ഇല്ലെങ്കില്‍ മാനസികമായ ഘടകങ്ങളാണ് പേടിപ്പെടുത്തുന്നതും, സംഭ്രമം ജനിപ്പിക്കുന്നതിനും പിന്നില്‍ എന്ന് ഉറപ്പിക്കാം. 

ഇത്തരം സ്വപ്നങ്ങള്‍ വിട്ടുമാറാതെ വളരെക്കാലം നീണ്ടുനില്‍ക്കുകയും അത് മാനസിക സമ്മര്‍ദത്തിന് കാരണമാകുകയും ചെയ്യുന്നെങ്കില്‍ ഇത്തരം സ്വപ്നങ്ങളെ മനഃശാസ്ത്രപരമായ ചികിത്സയിലൂടെ പരിഹരിക്കേണ്ടതുണ്ട്. ലൂസിഡ് ഡ്രീം തെറാപ്പി, ഇമേജറി റിഹേഴ്‌സല്‍ തെറാപ്പി, ഹിപ്‌നോ തെറാപ്പി, കൊഗ്‌നറ്റീവ് ബിഹേവിയര്‍ തെറാപ്പി തുടങ്ങി മനഃശാസ്ത്ര ചികിത്സയിലൂടെ പേടി സ്വപ്നങ്ങളെ പരിഹരിക്കാന്‍ കഴിയും. കൃത്യമായ ചികിത്സ നേടിയാല്‍ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളെ മറന്ന് സുന്ദര സ്വപ്നങ്ങള്‍ കണ്ട് സ്വസ്ഥമായ മനസോടെ നേരം പുലരും വരെ ഉറങ്ങാന്‍ കഴിയും.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലോത്സവത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു  (5 minutes ago)

എല്ലാം കൊണ്ടും മേളം... ചൂട് സഹിക്കാനാകാതെ കേരളം ചുട്ട് പൊള്ളുമ്പോള്‍ ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്തെ 11 ജില്ലകളില്‍ ഇന്ന് മഴ സാധ്യത; ചൂട് കനക്കവെ ലോഡ് ഷെഡിംഗ് വരുമോ എന്ന് സംശയം. കടുത്ത നിയന്ത്രണം  (44 minutes ago)

സിഐടിയുവും രംഗത്ത്... ഗതാഗത വകുപ്പും ഡ്രൈവിങ് സ്‌കൂളുകാരും നേര്‍ക്കുനേര്‍; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്; ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനും ത  (1 hour ago)

ഇനി നിര്‍ണായകം... ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം; പ്ലേ ഓഫ് പ്രതീക്ഷയോടെ പഞ്ചാബ് കിങ്‌സ്; ഓള്‍റൗണ്ട് മികവില്‍ സൂപ്പര്‍ കിങ്സിന്റെ സ്  (1 hour ago)

അതു കണ്ടു നില്‍ക്കാനായില്ല.... കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു, ഓക്‌സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അഗ്‌നിരക്ഷാസേനാ ഉദ്  (1 hour ago)

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണനയില്‍... ജസ്റ്റീസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുന്‍പാകെയാണ് കേസ് പരിഗണനയ്ക്ക് എത്തുക  (1 hour ago)

ബാങ്കില്‍ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിച്ചില്ല... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു  (1 hour ago)

സങ്കടം അടക്കാനാവാതെ ...നഴ്‌സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (2 hours ago)

സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ്  (2 hours ago)

റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്... സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്, ടെസ  (3 hours ago)

അതി കഠിനമായ ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  (3 hours ago)

എറണാകുളം ആലുവയില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ കേസെടുത്ത് പൊലീസ് ... മേയര്‍ ആര്യ രാജേന്ദ്രനുമായി തര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്  (4 hours ago)

മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ അന്തരിച്ചു..  (5 hours ago)

യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന  (5 hours ago)

Malayali Vartha Recommends