ലൈംഗിക ജീവിതത്തിൽ സൂര്യപ്രകാശത്തിന് വലിയൊരു പങ്കുണ്ട്!! ലൈംഗിക ഹോര്‍മോണുകളെ പുറപ്പെടുവിക്കാൻ ഇവ സഹായിക്കുന്നത് ഇങ്ങനെ: ഗവേഷകരുടെ പഠനം ഇങ്ങനെ...
ലൈംഗിക ജീവിതം മെച്ചപ്പെടുത്തുന്നതിന് സൂര്യപ്രകാശത്തിന് വലിയൊരു പങ്കുണ്ട്... മികച്ച പഠനറിപ്പോര്‍ട്ടുമായി ഇസ്രായേല്‍ ഗവേഷകര്‍ രംഗത്ത്. ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തിലെ കണ്ടെത്തൽ . സൂര്യപ്രകാശം ഏല്‍ക്കുന്നത് ഉയര്‍ന്ന അളവില്‍ ലൈംഗിക ഹോര്‍മോണുകള്‍ പുറപ്പെടുവിക്കാന്‍ സഹായകരമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
32 പേരെ വ്യത്യസ്ത തലങ്ങളിലുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ക്ക് വിധേയരാക്കിയാണ് പഠനം നടന്നത്. ഇത് ലൈംഗിക ഹോര്‍മോണുകളുടെ അളവ് വര്‍ധിപ്പിക്കുന്നതായും, പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ധിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും, സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണം പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ധിപ്പിക്കുന്നുണ്ടെന്നും, സസ്തനികളിലെ ലൈംഗികതയിലും ഹോര്‍മോണ്‍ നിയന്ത്രണത്തിലും പങ്ക് വഹിക്കുന്നുണ്ടെന്നും ഗവേഷകര്‍ക്ക് വര്‍ഷങ്ങളായി അറിയാവുന്നതാണെന്ന് പഠനസംഘത്തിലുള്ള പ്രൊഫസര്‍ കാര്‍മിറ്റ് ലെവി പറഞ്ഞു.
മൃഗങ്ങളിലും ഗവേഷകര്‍ സമാന പരീക്ഷണം നടത്തിയിരുന്നു. 'പി53' എന്ന് വിളിക്കുന്ന പ്രോട്ടീന്‍ തൊലിയില്‍ നിന്ന് നീക്കം ചെയ്തായിരുന്നു പഠനം. അത് ഡിഎന്‍എ കേടുപാടുകള്‍ തിരിച്ചറിയുകയും, സൂര്യപ്രകാശം ഏല്‍ക്കുമ്ബോഴുള്ള പിഗ്മെന്റേഷന്‍ മാറ്റങ്ങള്‍ സജീവമാക്കുകയും ചെയ്യുന്നു.
പി53 നീക്കം ചെയ്യപ്പെട്ടത് ലൈംഗിക പെരുമാറ്റത്തില്‍ യുവിബി എക്‌സ്‌പോഷറിന്റെ പ്രഭാവം ഇല്ലാതാക്കി. ചര്‍മ്മത്തിലൂടെയുള്ള വികിരണത്തിന്റെ സ്വാധീനമാണ് ഹോര്‍മോണ്‍, ഫിസിയോളജിക്കല്‍, പെരുമാറ്റ മാറ്റങ്ങള്‍ എന്നിവയ്ക്ക് കാരണമെന്ന് അതിലൂടെ വ്യക്തമായി.
സൂര്യപ്രകാശം ഏല്‍ക്കുന്നതുവഴിയുള്ള ലൈംഗികത നിയന്ത്രണത്തില്‍ പി53 വഴി സംരക്ഷണ സംവിധാനം ഉത്തരവാദിയാണെന്നും ഗവേഷകര്‍ കണ്ടെത്തി. യുവിബി ഫോട്ടോതെറാപ്പി ഉപയോഗിച്ചുള്ള പഠനത്തില്‍, പുരുഷന്മാരും സ്ത്രീകളും 'റൊമാന്റിക്' അഭിനിവേശം കൂടുതലായി കാണിച്ചുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha