Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്സിന്റെ 10 അത്ഭുത ഗുണങ്ങൾ

27 AUGUST 2017 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗികത വെറുക്കപ്പെടേണ്ടതൊന്നുമല്ല. . അതിനെച്ചൊല്ലി അനാവശ്യമായ പാപബോധവും വേണ്ട.പക്ഷെ ഒന്നുണ്ട്, അത് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം.
ദാമ്പത്യജീവിതത്തിൽ സാധാരണമാണ് സെക്സ് . സ്ഥിരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ ആയുസ് വര്‍ദ്ധിക്കുമെന്ന് പഠനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ചര്‍മ്മസംരക്ഷണത്തിനും സെക്സ് ഉപകരിക്കും.
പല രോഗങ്ങള്‍ക്കുമുള്ള നല്ല മരുന്നാണ് രതി. സ്ഥിരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ രോഗങ്ങള്‍ക്കെതിരെ മികച്ച പ്രതിരോധം ഉള്ളവരായിരിക്കും
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൂലം ശാരീരികവും മാനസികവുമായ നിരവധി പ്രയോജനങ്ങളുണ്ട്. സെക്സ് വേദന ഇല്ലാതാക്കുക മാത്രമല്ല മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും സഹായിക്കും. സെക്സ് ഔഷധമാവുന്നത് എങ്ങനെയെന്ന് നോക്കാം


ആരോഗ്യകരമായ രതിയുടെ 10 ഗുണഫലങ്ങൾ വായിക്കൂ

 

1 രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദവും മനോസ്സംഘര്‍ഷവും കുറയ്ക്കുന്നുവെന്നതാണ് രതിയുടെ പ്രധാന ഗുണവശം. സ്‌കോട്‌ലാന്‍ഡില്‍ നടന്ന ഒരു പഠനത്തില്‍, രണ്ടുജോഡി പുരുഷന്മാരെയും സ്ത്രീകളെയും നിരീക്ഷണവിധേയമാക്കി. പൊതുവേദിയെ അഭിമുഖീകരിക്കുന്ന സമയത്തുണ്ടാകുന്ന രക്തസമ്മര്‍ദ്ദം അളന്നപ്പോള്‍ ലൈഗീകത ആസ്വദിക്കുന്നവരില്‍ സമ്മര്‍ദ്ദം കുറവാണെന്ന് കണ്ടെത്തി. കൂടുതല്‍ തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരില്‍ രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് തെളിഞ്ഞു.

2. പ്രതിരോധം വര്‍ധിപ്പിക്കുന്നു

നല്ല ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു.ആഴ്ചയില്‍ ഒന്നോ,രണ്ടോതവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ ഇമ്യൂണോഗ്ലോബിന്‍ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്‍ന്ന നിലയില്‍ കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകള്‍ ഇവയില്‍ നിന്ന് രക്ഷനേടാന്‍ ഇത് ഉപകരിക്കും.

3.കലോറി എരിച്ചുകളയുന്നു

ശരീരത്തില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊര്‍ജ്ജമാണ് മിക്ക ജീവിതശൈലീരോഗങ്ങള്‍ക്കും പിന്നില്‍. 30 മിനുട്ട് ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് 85 കലോറി എരിച്ചുകളയാമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ചുരുക്കത്തില്‍ അരക്കിലോ തൂക്കം കുറയ്ക്കാന്‍ 42 തവണത്തെ ലൈംഗികബന്ധം മതിയാവും.

4.ഹൃദയാരോഗ്യം വര്‍ധിക്കുന്നു

പ്രായം ചെല്ലുമ്പോഴുള്ള രതി ഹൃദായാഘാതമുണ്ടാക്കുമോയെന്ന് പലരും ഭയക്കുന്നു. ഇതു തെറ്റാണ്. ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു.മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച് ആഴ്ചയില്‍ ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

5.ആത്മവിശ്വാസം വളര്‍ത്തുന്നു

രതിയുണ്ടാക്കുന്ന മനോനിലകളെപ്പറ്റി പഠിച്ച ടെക്‌സാസ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് കണ്ടെത്താനായ ഒരു കാര്യം ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ രതിക്കുള്ള പങ്കാണ്. ഇനി നിലവില്‍ ആത്മവശ്വാസത്തെടെയിരിക്കുന്നവരില്‍ അതു വളര്‍ത്താന്‍ ലൈംഗികതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമായി. പലര്‍ക്കും തന്നെക്കുറിച്ച് ആത്മാഭിമാനം തോന്നുന്നവേളയാണിതെന്നും മനശ്ശാസ്ത്രജ്ഞര്‍ പറയുന്നു.

6. അടുപ്പം വര്‍ധിപ്പിക്കുന്നു

രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ പങ്കാളികള്‍ക്കിടയിലുള്ള പ്രണയം വര്‍ധിപ്പിക്കുന്നു. ഓക്‌സിടോസിന്റെ അളവു വര്‍ധിക്കുമ്പോള്‍ ഇണയോട് കൂടുതല്‍ ഹൃദയാലുത്വം തോന്നും. നോര്‍ത്ത് കരോലിന,പിറ്റ്‌സ് ബര്‍ഗ് എന്നീ സര്‍വകലാശാലകളിലെ ഗവേഷകര്‍ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. \'ജീവിത പങ്കാളിയോട് പതിവിലുമേറെ സ്‌നേഹം തോന്നുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് രതിക്ക് നല്‍കണം\'- ഗവേഷകര്‍ പറയുന്നു.

7.വേദനാസംഹാരി

രതിമൂര്‍ച്ഛയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് ശരീരത്തിലെ ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണിന്റെ നില സാധാരണയിലും അഞ്ചിരട്ടിയായി വര്‍ദ്ധിക്കുന്നു. ഇത് എന്‍ഡോര്‍ഫിന്‍സ് ഉത്പാദിപ്പിക്കപ്പെടാനും അതുവഴി വേദന കുറയാനും സഹായിക്കുന്നു. തലവേദന,സന്ധിവാതം എന്നിവ അനുഭവിക്കുന്നവരില്‍ രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

8. കാന്‍സര്‍ സാധ്യത കുറയ്ക്കും

ശുക്ലവിസര്‍ജ്ജനത്തിനുള്ള അവസരമുണ്ടാകുന്നത് പുരുഷന്മാരില്‍ മൂത്രപിണ്ഡസഞ്ചിയില്‍ കാന്‍സറുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനഫലങ്ങള്‍ പറയുന്നു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ മാസത്തില്‍ 20 തവണ ശുക്ലവിസര്‍ജ്ജനം നടന്നവരില്‍ പ്രായമാകുമ്പോള്‍ മൂത്രപിണ്ഡസഞ്ചിയില്‍ കാന്‍സറുണ്ടാകുന്നത് കുറവാണെന്ന് തെളിഞ്ഞു.


9. പേശികള്‍ക്ക് ബലംനല്‍കുന്നു

ലൈംഗീകബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ സങ്കോച-വികാസം സ്ത്രീകളുടെ വസ്തി(pelvic) പ്രദേശത്തെ പേശികള്‍ക്ക് ബലം നല്‍കും. പ്രായമാകുമ്പോള്‍ പേശികളുടെ ബലക്ഷയം മൂലം അറിയാതെ മൂത്രം പോകുന്നതുപോലുള്ള അവസ്ഥ ഇതുവഴി ഒഴിവാക്കാന്‍ കഴിയും. വസ്തിപേശികളുടെ സങ്കോചവികാസം സ്വയം പരിശീലിക്കുന്ന \'കെഗല്‍ എക്‌സര്‍സൈസും\' ഇതിന് പരിഹാരമാണ്.

10. സുഖ നിദ്ര തരുന്നു

രതി ഒന്നാന്തരമൊരു ഉറക്കമരുന്നും കൂടിയാണ്. രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ തന്നെയാണ് ഉറക്കത്തിനും കാരണമാകുന്നത്. നല്ല ഉറക്കം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നു. ഉന്മേഷത്തെടെ ജോലികള്‍ ചെയ്യാന്‍ നല്ല ഉറക്കം നമ്മെ സഹായിക്കുന്നു.

രതിയ്ക്ക് ആസ്വാദനത്തിനപ്പുറം നിരവധി ആരോഗ്യപരമായ മേന്മകളുണ്ട്. അത് മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാകില്ല.
സെക്സ് യുവത്വം കാത്ത് സൂക്ഷിക്കും എന്നതും പ്രധാനമാണ് . രതിമൂര്‍ച്ഛാ സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഡീഹൈഡ്രോഎപിയാന്‍ഡ്രോസ്റ്റിറോണ്‍ (ഡി എച്ച് ഇ എ) എന്ന ഹോര്‍മോണ്‍ ആണ് യുവത്വത്തിന്റെ കാവലാളാവുന്നത്. ഈ ഹോര്‍മോണ്‍ കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുമെന്നും ചര്‍മ്മത്തിന്റെ കാന്തി നിലനിര്‍ത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്.


സെക്സില്‍ ഏര്‍പ്പെടുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് തലച്ചോറിലേക്കുള്ള രക്തയോട്ടം. സെക്സില്‍ ഏര്‍പ്പെടുന്ന സമയത്തെ ദീര്‍ഘ നിശ്വാസങ്ങളും ഉയര്‍ന്ന നിരക്കിലുള്ള ഹൃദയമിടിപ്പുമാണ് ഇതിനു സഹായിക്കുന്നത്. ഇത് ശരീരാവയവങ്ങളിലേക്ക് ശുദ്ധ രക്തം എത്തിക്കാന്‍ സഹായകമാവുന്നു.
സെക്സ് ഭാരം കുറയ്ക്കാനും ശരീരത്തിന്റെ ആകൃതി സൂക്ഷിക്കുന്നതിനു നല്ലൊരു മാര്‍ഗ്ഗമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (1 hour ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ മുത്തുപാണ്ടി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

വയനാട് കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം....  (2 hours ago)

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (2 hours ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (2 hours ago)

വിശാഖിനെ വെട്ടി വീഴ്ത്തിയതറിഞ്ഞ് ഓടിയെത്തി അമ്മ; വെള്ളം താ അമ്മേയെന്ന് വിശാഖിന്റെ കരച്ചിൽ; അമ്മ അലറിക്കരഞ്ഞിട്ടും ആരും സഹായിച്ചില്ല; അതിർത്തിത്തർക്കം അവസാനിച്ചത് കൊടും ക്രൂര കൊലപാതകത്തിൽ  (2 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ 35 റണ്‍സിന് ഇന്ത്യയുടെ ജയം  (3 hours ago)

കെ.എസ് ചിത്രക്ക് ഇന്ന് 63-ാം പിറന്നാൾ... ആശംസകളുമായി സം​ഗീത ലോകവും സിനിമാ ലോകവും...  (3 hours ago)

മുൻഗണന റേഷൻ കാർഡിൽ ഇളവിന് സാധ്യതയേറുന്നു ?... 1100 ച. അടി വീടിനും 800 സി.സി എൻജിൻ ശേഷിയുള്ള വാഹനങ്ങളും മുൻഗണന റേഷൻ കാർഡ് ലഭിക്കാൻ തടസ്സമായേക്കില്ല  (3 hours ago)

സങ്കടമടക്കാനാവാതെ.... റിയാദിൽ പ്രവാസി കുഴഞ്ഞു വീണു... ഉടന്ഡ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് അം​ഗം മരിച്ചു  (4 hours ago)

Malayali Vartha Recommends