Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..

ലൈം​ഗിക ആഗ്രഹങ്ങളെ സ്വാധീനിക്കുന്നതെന്തൊക്കെ? നല്ല സെക്സ് എന്താണ്? ലൈംഗികതയില്‍ ഒരു റിട്ടയര്‍മെന്റ് കാലമുണ്ടോ?

21 NOVEMBER 2017 03:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗികത ശരീരത്തോടുള്ള മനസ്സിന്റെ ഓർമപ്പെടുത്തലാണ്. മനസ്സ് നമുക്ക് ചുറ്റുമുള്ള ലോകം സമ്മാനിക്കുന്ന മൂല്യങ്ങളും, സാംസ്‌കാരികതയും കൂടിച്ചേർന്നതും. ശാരീരികവും മാനസികവും സാംസ്‌കാരികവുമായ ഘടകങ്ങളാണ് ലൈംഗികബന്ധം വേണമെന്ന ആഗ്രഹത്തെ സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും. നാഡികളും ഹോര്‍മോണുകളും ശരീരത്തെ ലൈംഗികതയ്ക്ക് ഒരുക്കിനിര്‍ത്തും. നല്ല സെക്‌സ് സ്വാഭാവികതയാണ്. ഒരാള്‍ ജീവിച്ചുവളര്‍ന്ന ചുറ്റുപാട് അയാളുടെ ലൈംഗികജീവിതത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. ഇരുപങ്കാളികളും ഒരേ മനസോടെ മുഴുകേണ്ട ഒന്നാണ് സെക്സ്. തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പങ്കാളിയോടു തുറന്നു പറയാന്‍ ആണും പെണ്ണും മടിക്കേണ്ട

18-20 വയസില്‍ ലൈംഗികതയുടെ ഉയര്‍ന്ന അവസ്ഥയിലെത്തുന്നവനാണു പുരുഷന്‍. അവിടെ നിന്നുള്ള ഇറക്കമാണു സാധാരണ വരുംവര്‍ഷങ്ങളില്‍ സംഭവിക്കുക. എന്നാല്‍ സ്ത്രീയില്‍ ഇതിൽ നിന്നും വിഭിന്നമായാണ് സംഭവിക്കുക. ലൈംഗികപരമായി പുരുഷന്‍ വിരസതയിലേക്കു പോകുമ്പോള്‍ അവളില്‍ ലൈംഗികാഗ്രഹങ്ങള്‍ ഉയര്‍ന്ന നിലയിലായിരിക്കും. മുപ്പതുകള്‍ മുതല്‍ നാല്‍പ്പതുകളിലേക്കുള്ള പടവുകളില്‍ അവളില്‍ ലൈംഗികാഗ്രഹം നുരയുന്നുണ്ടാകും. വാര്‍ധക്യത്തിലേക്ക് അടുക്കുന്നതോടെ പുരുഷനു ലൈംഗികമായി ഉറങ്ങിയ അവസ്ഥയിലായിരിക്കും എന്നു കരുതുന്നതും തെറ്റാണ്. ലൈംഗികാഗ്രഹത്തില്‍ വലിയ ഉയര്‍ച്ചകള്‍ ഉണ്ടായില്ലെങ്കിലും പുരുഷനില്‍ ലൈംഗികാഗ്രഹം ഒരേേ അവസ്ഥയില്‍ ഏതാണ്ട് 80 വയസു വരെയൊക്കെ നിലനില്‍ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

പുരുഷന്റെ ലൈംഗികാവയവത്തെ സ്ത്രീയുടെ ലൈംഗികാവയവത്തിലേക്ക് കടത്തിവിടുന്ന പ്രക്രിയയാണ് ലൈംഗികബന്ധംകൊണ്ട് ഭൗതികമായി ഉദ്ദേശിക്കുന്നത്. ഇത് പൂർണ്ണമായി ശരിയല്ല. സ്‌ത്രൈണലൈംഗികാവയവത്തിനു പകരം മറ്റവയവങ്ങള്‍ ഉപയോഗിക്കുന്നവരും കുറവല്ല. പ്രകൃതിവിരുദ്ധം എന്ന് നാം പറയാറുണ്ടെങ്കിലും ലൈംഗികസംതൃപ്തി ഇത്തരക്കാര്‍ക്ക് ലഭിക്കുന്നത് ഈ മാര്‍ഗത്തിലൂടെയാണ്. അതിനാല്‍ ഇവരെ സംബന്ധിച്ചിടത്തോളം അതാണ് സെക്‌സ്. ഓര്‍ക്കുക-ലൈംഗികാവയവങ്ങളുടെ ആഴങ്ങളിലേക്കുള്ള ഇറക്കവും ആഴങ്ങളിലേക്കുള്ള സ്വീകരണവും കുഞ്ഞുങ്ങളെ ജനിപ്പിക്കലും മാത്രമല്ല സെക്‌സ്. പരസ്​പരം അടുക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും സ്വീകരിക്കുന്ന ലൈംഗികപരമായ മാര്‍ഗങ്ങളെല്ലാം ലൈംഗികബന്ധം തന്നെയാണ്.

സെക്സിനു സമയമുണ്ടോ?

പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കൂടുതല്‍ കാണപ്പെടുന്നത് അതിരാവിലെയുള്ള നേരത്താണെങ്കിലും അവനില്‍ ആരോഗ്യമുള്ള ബീജങ്ങള്‍ കാണപ്പെടുന്നത് ഉച്ചനേരത്താണെന്ന് ഒരു വിഭാഗം സെക്സോളജിസ്റ്റുകള്‍ വാദിക്കുന്നു. മറ്റൊരു വിഭാഗം പേര്‍ പറയുന്നതു രാത്രി 11നു ശേഷമുള്ള സമയം തന്നെയാണ് സെക്സിന് ഏറ്റവും അനുയോജ്യം എന്നാണ്. എന്തായാലും പങ്കാളികള്‍ ഇരുവര്‍ക്കും ചേര്‍ന്ന് ഏറ്റവും ഉണര്‍വുള്ളതും സൌകര്യപ്രദവുമായ സമയം തിരഞ്ഞെടുത്താല്‍ അതുതന്നെയാണു സെക്സിനു പറ്റിയ സമയം.

ലൈംഗികത ഉത്കണ്ഠ ഉളവാക്കുന്നതെന്തുകൊണ്ട്?

ചിലരിലെ അമിതമായ ഉത്ക്കണ്ഠയ്ക്കു കാരണം ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകളാണ് . പുരുഷലിംഗത്തിന് നല്ല നീളം വേണം, ഉദ്ധരിച്ചാല്‍ പാറപോലെ ഉറപ്പുവേണം, ഉദ്ധാരണം മണിക്കൂറുകളോളം നീണ്ടുനില്ക്കണം തുടങ്ങിയവയാണ് പുരുഷലൈംഗികശേഷിയുടെ അളവുകോലെന്ന് പല പുരുഷന്മാരും കുറെ സ്ത്രീകളും ധരിച്ചുവെച്ചിട്ടുണ്ട്. ഇതാണെങ്കില്‍ യാഥാര്‍ഥ്യവുമായി ഒട്ടും ബന്ധമില്ലാത്തതുമാണ്. പൗരുഷത്തെയും ലൈംഗികശേഷിയെയും ഈ അളവുകോല്‍ വെച്ച് വിലയിരുത്തുമോ എന്ന ഭീതി പുരുഷനില്‍ ആശങ്കയും സമ്മര്‍ദവും സൃഷ്ടിക്കുന്നു. ആദ്യസമാഗമവേളയിലോ പുതിയൊരു ഇണയുമായി ബന്ധപ്പെടുമ്പോഴോ ഈ ആശങ്കകള്‍ പുരുഷനെ സമ്മര്‍ദത്തിലാഴ്ത്തുന്നു. ഇത്തരം ആളുകളില്‍ വിവാഹാനന്തര ലൈംഗികബന്ധം ഒരു വെല്ലുവിളിയായി ദീര്‍ഘനാള്‍ അവശേഷിക്കും.

വദനസുരതവും ഗുദസുരതവും ഗര്‍ഭത്തിലേക്കു നയിക്കുന്നില്ല എന്ന കാരണത്താല്‍ അത് അസ്വാഭാവിക/പ്രകൃതിവിരുദ്ധ ലൈംഗികബന്ധമാണെന്ന് വിലയിരുത്തുന്നതു ശരിയല്ല. ഇണകള്‍ക്കിരുവര്‍ക്കും താത്പര്യമുള്ള ഏതൊരു ലൈംഗികബന്ധവും സ്വാഭാവിക ലൈംഗികബന്ധമാണ്.


ഭാര്യയ്ക്കു മുന്നില്‍ താന്‍ ശക്തിമാനാണെന്ന് ആദ്യദിവസംതന്നെ തെളിയിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാര്‍ പരാജയപ്പെടാറാണു പതിവ്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ പങ്കാളിക്കു മുന്നില്‍ മനസ്സു തുറക്കാനും പരസ്​പരവിശ്വാസം ഊട്ടിയുറപ്പിക്കാനും കഴിയുന്നതോടെ പുരുഷന്റെ ആശങ്കകള്‍ വഴിമാറുന്നു. ദിവസങ്ങള്‍ക്കകം ലൈംഗികബന്ധം ശരിയായ ദിശയിലേക്കു നീങ്ങുന്നു. എന്നാല്‍, ചുരുക്കം ചിലരില്‍ ആദ്യരാത്രിയിലെ പരാജയം കൂടുതല്‍ അപകര്‍ഷബോധത്തിനിടയാക്കുകയും ഭാവിയില്‍ കൂടുതല്‍ ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ലൈംഗികകാര്യങ്ങളില്‍ അറിവു കുറഞ്ഞവരും ലൈംഗിക മുന്‍പരിചയം ഇല്ലാത്തവരും ആദ്യരാത്രിയില്‍ 'ശക്തി' തെളിയിക്കാന്‍ മെനക്കെടരുത്. മെല്ലെ മെല്ലെ കാര്യങ്ങളിലേക്കു കടക്കുന്നതാണ് ഉത്തമം.


പൊസിഷന്‍

32 പൊസിഷനുകളില്‍ ദമ്പതികള്‍ക്കിടയില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നു ലൈംഗികവിദഗ്ധര്‍ പറയുന്നു

സീക്രട്ട്സ്

സ്ത്രീക്കും പുരുഷനും ശരീരത്തില്‍ വികാരം ഉണര്‍ത്തുന്ന കേന്ദ്രങ്ങളുണ്ട്. ആണിലും പെണ്ണിലും ഇവ വ്യത്യാസപ്പെട്ടിരിക്കും. പുരുഷനുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീയില്‍ ലൈംഗികാവയവങ്ങളുമായി മാത്രം ബന്ധപ്പെട്ടല്ല ലൈംഗികോണര്‍വുണ്ടാകുന്നത്.

സ്ത്രീയില്‍ ശരീരത്തിന്റെ മിക്ക ബാഗങ്ങളും ലൈംഗികകോത്തേജനം ഉണ്ടാക്കുന്നവയാണ്. ഈ കേന്ദ്രങ്ങളിലെ തലോടലും തഴുകലുമെല്ലാം പുരുഷനെ അപേക്ഷിച്ചു സ്ത്രീയില്‍ കൂടുതല്‍ ഉണര്‍വുണ്ടാക്കും. യോനിയിലെ ഭഗശിശ്നിക സ്ത്രീശരീരത്തിലെ പ്രധാനവികാരോത്തേജന കേന്ദ്രമാണ്. ഈ ശരീരഭാഗത്തു നടത്തുന്ന ഉത്തേജനം കൊണ്ടുമാത്രം സ്ത്രീക്കു രതിമൂര്‍ച്ഛയിലെത്താല്‍ കഴിയും. എന്നാല്‍ യോനിയില്‍ വേണ്ടത്ര നനവില്ലാതെ ഈ ഭാഗം ഉത്തേജിപ്പിച്ചാല്‍ അതു ചിലരില്‍ വേദനയുണ്ടാക്കും.

യോനീ കവാടത്തില്‍ നിന്നും അര ഇഞ്ച് ഉള്ളിലേക്കുള്ള ഭാഗം, ഉള്ളില്‍ മുകള്‍ ഭാഗത്തായി നാഡി അഗ്രഹങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ ജി സ്പോട്ട് എന്ന തടിപ്പു പോലെ കാണപ്പെടുന്ന ഭാഗം എല്ലാം സ്ത്രീയുടെ ഏറ്റവും പ്രധാന വികാരോത്തേജനകേന്ദ്രങ്ങളാണ്.

ഭൂരിപക്ഷം സ്ത്രീകള്‍ക്കും സ്തനഞെട്ടുകളും സ്തനങ്ങളും വികാരകേന്ദ്രങ്ങളാണ്. ഈ ഭാഗങ്ങളിലെ ഉത്തേജനം ലൈംഗികോര്‍ണവു പകരും. എന്നാല്‍, ചില പഠനങ്ങള്‍ പറയുന്നതു ലൈംഗികതയ്ക്കിടെ സ്തനലാളനവും മറ്റും നടത്തുന്നത് 50 ശതമാനത്തോളം സ്ത്രീകള്‍ മാത്രമെ ഇഷ്ടപ്പെടുന്നുള്ളൂ എന്നാണ്.

എക്സര്‍സൈസ്

ലൈംഗികതാത്പര്യം സ്ത്രീയിലും പുരുഷനിലും കൂട്ടിയെടുക്കാന്‍ വ്യായാമത്തിനു കഴിയും. ശരീരത്തിന്റെ വഴക്കം കൂട്ടാനും ലൈംഗികാവയവങ്ങളിലേക്കും മറ്റുമുള്ള രക്തയോട്ടം കൂട്ടാനും കഴിഞ്ഞാല്‍ സെക്സ് ആസ്വാദ്യകരമാക്കാം.

ഹൃദയാരോഗ്യം പുരുഷന്റെ ലൈംഗികാരോഗ്യത്തെ നേരിട്ടുബാധിക്കുന്നുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. അതിനാല്‍ പുഷ്അപ് മുതലായ കാര്‍ഡിയോവാസ്കുലര്‍ വ്യായാമങ്ങള്‍ പുരുഷനെ സെക്സില്‍ കൂടുതല്‍ ഊര്‍ജസ്വലനാക്കി മാറ്റും. പുരുഷനില്‍ ഉണ്ടാകുന്ന ഉദ്ധാരണവൈകല്യങ്ങള്‍ പരിഹരിക്കാന്‍ ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതു വഴി കഴിയും. അതുപോലെതന്നെ സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധിക്കാനും വ്യായാമം സഹായിക്കും. ഇതുവഴി മധ്യവയസിലെ സെക്സ് വിരക്തി കുറയ്ക്കാനുമാകും.
എന്താണ് ലൈംഗികാേരാഗ്യം?

ലൈംഗികപരമായ ആരോഗ്യം എന്നാല്‍ ശരീരത്തിന് രോഗമില്ലാത്ത അവസ്ഥ എന്നല്ല അര്‍ഥം. ലൈംഗികവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാരീരികമായും വൈകാരികമായും മാനസികമായും സാമൂഹികമായും മികച്ച അവസ്ഥ എന്നാണ് ലോകാരോഗ്യസംഘടന ലൈംഗികാരോഗ്യത്തെ നിര്‍വചിച്ചിരിക്കുന്നത്. അരോഗദൃഢഗാത്രനായ ഒരാള്‍ ലൈംഗികചോദന ഇല്ലാത്തവനും സാംസ്‌കാരികമായി അധഃപതിച്ചവനുമാണെങ്കില്‍ അയാള്‍ക്ക് ലൈംഗികാരോഗ്യം ഉണ്ടാവണമെന്നില്ല. മറിച്ച്, വികലാംഗനായ ഒരാള്‍ക്ക് നല്ല ലൈംഗികാരോഗ്യം ഉണ്ടായിരിക്കുകയും ചെയ്യാം. ശരീരത്തിന്റെ ആരോഗ്യവും വൈകല്യവുമല്ല ലൈംഗികാരോഗ്യം നിര്‍ണയിക്കുന്നത്.

ലൈംഗികതയെ യാഥാര്‍ഥ്യബോധത്തോടെയും ബഹുമാനത്തോടെയും സമീപിക്കാന്‍ ലൈംഗികാരോഗ്യമുള്ളവര്‍ക്കേ കഴിയൂ. ലൈംഗികാരോഗ്യം എന്നത് ഈ ചിന്താഗതിയെയാണ് സൂചിപ്പിക്കുന്നത്. ഭീഷണിയോ അക്രമമോ ഇല്ലാതെ ഇണയെ ലൈംഗികബന്ധത്തിന് ഒരുക്കിയെടുക്കാനും ലൈംഗികബന്ധത്തിലൂടെ തനിക്കും ഇണയ്ക്കും സന്തോഷകരമായ അനുഭൂതി പകരാനും ലൈംഗികാരോഗ്യമുള്ളവര്‍ക്കേ കഴിയൂ.


ചുറ്റുപാടുകളില്‍ നിന്നും ആര്‍ജിക്കുന്ന അറിവിലൂടെ കാലക്രമത്തില്‍ ലൈംഗികസ്വഭാവം ഒരാളില്‍ രൂപപ്പെടുകയാണ് ചെയ്യുന്നത്. ആദ്യശ്രമത്തില്‍ത്തന്നെ ഡ്രൈവിങ്ങും ക്രിക്കറ്റ് കളിയും സ്വായത്തമാക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ? അതുപോലെത്തന്നെ സെക്‌സും. ആദ്യശ്രമത്തില്‍ത്തന്നെ ശരിയായ രീതിയില്‍ സെക്‌സ് ആവാമെന്നാണ് പലരുടെയും വിശ്വാസം. പക്ഷേ, ഒരാളും ആദ്യശ്രമത്തില്‍ത്തന്നെ മികച്ച ഡ്രൈവറും ക്രിക്കറ്ററും ആവില്ല.
പലതവണ പരിശീലിക്കേണ്ടിവരും. ആദ്യ പരിശീലനങ്ങള്‍ തികഞ്ഞ പരാജയങ്ങളാവാം. കുറ്റങ്ങളും കുറവുകളും ഉണ്ടാവണം. അവ കണ്ടെത്തിയും പരിഹരിച്ചും പാഠമുള്‍ക്കൊണ്ടുമാണ് മുന്നോട്ടു പോവേണ്ടിവരിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് യുവതിയെ വിവാഹം ചെയ്ത സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു  (55 minutes ago)

കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു  (3 hours ago)

പാലാ ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായി  (4 hours ago)

പത്താംക്‌ളാസ്സ് മതി!! എക്സ്പീരിയൻസ് വേണ്ട ...  (4 hours ago)

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം  (4 hours ago)

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കഞ്ചാവും എംഡിഎംഎയും  (5 hours ago)

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണകാരണം പുകയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

നഴ്‌സുമാരായ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അധികൃതര്‍  (5 hours ago)

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (6 hours ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (6 hours ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (7 hours ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (7 hours ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (7 hours ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends