ജാഗ്രത ! ഒരിക്കലും ഗൂഗിളിൽ ഈ കാര്യങ്ങൾ സെർച്ച് ചെയ്യരുത് ; നിങ്ങളുടെ ജീവൻ വരെ അപകടത്തിലാകാൻ സാധ്യത

ഗൂഗിൾ! വളരെ പ്രയോജനപ്രദവും ഉപകാരപ്രദവുമായ ഒന്ന്. വിവരങ്ങളെല്ലാം ഒരു വിരൽ തുമ്പിൽ. അങ്ങനെ നിരവധി സവിശേഷതകൾ ഉണ്ട് ഗൂഗിളിന്. എന്ത് സംശമുണ്ടെങ്കിലും ഞൊടിയിടയിൽ നമുക്ക് ഉത്തരം നൽകാൻ ഗൂഗിളിന് സാധിക്കും... എന്നിരുന്നാലും എന്ത് കാര്യവും ഗൂഗിളിൽ തിരയുന്ന നിങ്ങൾക്ക് ഈ കാര്യം അറിയാമോ ? എന്തും ഗൂഗിളിൽ ചികയരുത്. ഗൂഗിളിൽ അന്വേഷിക്കാൻ പാടില്ലാത്തതായ ചില കാര്യങ്ങൾ ഉണ്ട്. മാത്രമല്ല ഗൂഗിളിൽ ഒരിക്കലൂം ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ...ഗൂഗിൾ ഒരു വെബ്സൈറ്റ് അല്ല. അതുകൊണ്ടു തെന്നെ അതിന് സ്വന്തം കണ്ടന്റ് ഇല്ല. ഈ കാര്യം പലരും മറക്കുന്നു . നമുക്കാവശ്യമുള്ള വിവരങ്ങൾ നൽകുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോം മാത്രമാണ് ഗൂഗിൾ. അതുകൊണ്ടുതന്നെ ഗൂഗിൾ കാണിക്കുന്ന എല്ലാ കാര്യങ്ങളും കണ്ണും അടച്ച് വിശ്വസിക്കരുത് . ഗൂഗിളിൽ സെർച്ച് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഇതൊക്കെയാണ്.
മരുന്നുകളും രോഗലക്ഷണങ്ങളും
ഇക്കാലത്ത് ചിലര്‍ ചികില്‍സക്കായി ഗൂഗിള്‍ തെരെഞ്ഞെടുക്കാറുണ്ട് . ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഗൂഗിളിനോട് ചോദിക്കും . ചിലര്‍ മരുന്നുകള്‍ പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തു വാങ്ങി കഴിക്കാറുണ്ട്. സൂക്ഷിക്കുക . ഇതൊക്കെ അപകടമാണ് . വൈദ്യശാസ്‌ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റുകളിലെ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വരാറുണ്ട് എന്ന് കരുതി ഇവയെല്ലാം ശാസ്ത്രീയമാകണമെന്നില്ല . ഗൂഗിള്‍ ഡോക്‌ടറുടെ ചികില്‍സ പലപ്പോഴും അപകടങ്ങൾ വരുത്തും.
ഗവണ്മെന്റ് വെബ്സൈറ്റുകൾ
വ്യാജന്മാർ പരിലസിക്കുന്ന ഇടമാണ് ബാങ്കിങ് വെബ്സൈറ്റുകൾ . അത് പോലെ പോലെ തന്നെ ഗൂഗിളിലെ ഗവണ്മെന്റ് വെബ്സൈറ്റുകളും വ്യാജന്മാർ കറങ്ങുന്നുണ്ട്. മുനിസിപ്പാലിറ്റി ടാക്സ്, ഹോസ്പിറ്റൽ, വാട്ടർ അതോറിറ്റി തുടങ്ങിയ ഗവണ്മെന്റ് വെബ്സൈറ്റുകളാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം. പല വെബ്സൈറ്റുകളും ഒരേ ലോഗോയിലും കളർ കോമ്പിനേഷനിലും കാണുന്നതുകൊണ്ട് ഒറിജിനലിനെ തിരിച്ചറിയാനുംബുദ്ധിമുട്ട് നേടിടുന്നു . ഇവയെല്ലാം ഗൂഗിളിൽ സേർച്ച് ചെയ്യുന്നതിന് പകരം നേരിട്ട് ഗവണ്മെന്റ് വെബ്സൈറ്റ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
നെറ്റ്ബാങ്കിങ്
ഒരു കംപ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയോ സഹായത്തോടെ ഇടപാടുകൾ നടത്താൻ നെറ്റ്ബാങ്കിങ്ങിലൂടെ സാധിക്കും. എന്നാൽ ഗൂഗിളിൽ ബാങ്കിങ് സേവനങ്ങൾ തിരയുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കുക . ഗൂഗിളിൽ ഒരുപാട് ഓൺലൈൻ വ്യാജ ബാങ്കിങ് വെബ്സൈറ്റുകളുണ്ട്. നിങ്ങളുടെ ബാങ്കിന്റെ നെറ്റ് ബാങ്കിങ് വെബ്സൈറ്റിന്റെ ഒഫീഷ്യൽ യുആർഎൽ അറിയില്ലെങ്കിൽ ഒരിക്കലും ഓൺലൈൻ ബാങ്കിങ് വെബ്സൈറ്റ് ഗൂഗിൾ ചെയ്യരുത്. പലപ്പോഴും ബാങ്കിന്റെ പേര് ടൈപ്പ് ചെയ്യുമ്പോൾ തന്നെ ഒരുപാട് സജഷനുകൾ വരും. വ്യാജ വെബ്സൈറ്റുകളിൽ നിങ്ങളുടെ നെറ്റ്ബാങ്കിങ് അക്കൗണ്ടിന്റെ ലോഗ് ഇൻ ഐഡിയോ പാസ്‌വേഡോ നൽകിക്കഴിഞ്ഞാൽ ബാങ്ക് തട്ടിപ്പുകൾക്ക് ഇരയാവാൻ സാധ്യത തള്ളി കളയാനകില്ല .സൂക്ഷിക്കുക ..
കസ്റ്റമർ കെയർ നമ്പറുകൾ
വ്യാജ ഗൂഗിള്‍ പേ കസ്റ്റമര്‍ കെയര്‍ സംഘം തൃശൂർ സ്വദേശിയുടെ അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ വാർത്ത നാം അറിഞ്ഞിരുന്നു . ഗൂഗിൾ പേ വഴി നടത്തിയ ഇടപാടിൽ സംശയം വന്നപ്പോൾ ഗൂഗിളിൽ തിരഞ്ഞ നമ്പറുകളിൽ വിളിച്ചതായിരുന്നു കെണിയായത്. ആ നമ്പറിൽ നിന്നും ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഗൂഗിൾ പേയുമായി ബന്ധിപ്പിച്ചിരുന്ന രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു . പേയ്മെന്റ് സർവീസുകളുടെ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ നൽകിയുള്ള തട്ടിപ്പ് പരക്കെ ഉണ്ട് . പരാതികൾ റിപ്പോർട്ട് ചെയ്യാനുള്ളതാണെന്ന മട്ടിൽ നൽകിയിരിക്കുന്ന നമ്പറുകൾ വഴിയാണ് തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ഒരിക്കലും കമ്പനികളുടെയോ സേവനങ്ങളുടെയോ കസ്റ്റമർ കെയർ നമ്പറുകൾ ഗൂഗിളിൽ തിരയരുത് തട്ടിപ്പിന് ഇരയാവും.നേരിട്ട് പോകുക.
ആപ്ലിക്കേഷനുകൾ
ആൻഡ്രോയിഡ് ഫോണാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മാത്രമേ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാവൂ. ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോർ ഉപയോഗിക്കാം. ഗൂഗിളിൽ തിരഞ്ഞു ആപ്പുകൾ അല്ലെങ്കിൽ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് നിങ്ങളുടെ ഫോണിന്റെ സുരക്ഷയെത്തന്നെ ബാധിക്കും.
നിക്ഷേപങ്ങൾ
ഗൂഗിളിൽ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ തിരയരുത്. ഓൺലൈനായി നിക്ഷേപം നടത്തുന്ന പല വെബ്സൈറ്റുകളുടെയും വ്യാജന്മാർ ഒരുപാടുണ്ട്. ഒഫീഷ്യൽ യുആർഎൽ മാത്രം ഉപയോഗിക്കാനും ഇപ്പോഴും ശ്രദ്ധിക്കണം. ഓഹരികളുടെ വിലയും, അതാത് ദിവസങ്ങളിലെ നിരക്കും തിരയുന്നതിൽ തെറ്റില്ല, പക്ഷേ ഏത് ഓഹരി വാങ്ങണം ഏത് വിൽക്കണം ഏത് ഹോൾഡ് ചെയ്യണം എന്നൊന്നും ഗൂഗിളിന്റെ സഹായത്തോടെ തീരുമാനിക്കരുത്.
ഇ-കോമേഴ്‌സ് വെബ്സൈറ്റുകളിൽ നിന്നാണ് ഇപ്പോൾ മിക്കവാറും ഷോപ്പിംഗ് നടത്തുന്നത്. ഗൂഗിൾ സെർച്ചിൽ ലക്ഷക്കണക്കിന് വ്യാജ ഇ-കോമേഴ്‌സ് വെബ്സൈറ്റുകളാണുള്ളത്. മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകി പലരും ലോഗ് ഇൻ ചെയ്യുകയും സാധനങ്ങൾ ഓർഡർ ചെയ്യുകയും ചെയ്യും. പണം നഷ്‍ടമാകുമ്പോഴാണ് പറ്റിക്കപ്പെട്ടതാണ് എന്ന് മനസിലാവുക. ഓഫർ കോഡുകളും ഗൂഗിളിൽ തിരയരുത്. ഗൂഗിളിൽ ഓഫറുകൾക്കും കൂപ്പൺ കോഡുകൾക്കുമായി തിരയരുത്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുക വ്യാജ കോഡുകളായിരിക്കും. ഈ കോഡുകൾ ലഭിക്കാൻ വിവരങ്ങൾ നൽകുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ ഈ തട്ടിപ്പുകാർ അടിച്ചുമാറ്റും. അശ്ലീല ചിത്രങ്ങളോ സൈറ്റുകളോ ഗൂഗിളിൽ സെർച്ച് ചെയ്യരുത്. അത് പോലെ തന്നെ തീവ്രവാദം, ചൈൽഡ് പോണോഗ്രഫി എന്നവയും ഗൂഗിളിൽ സെർച്ച് ചെയ്യരുത്. വ്യക്തിപരമായ കാര്യങ്ങൾ ഒന്നും തെരയരുത്... മാത്രമല്ല അബോർഷൻ . ഇതുമായി ബന്ധപ്പെട്ടു ഒരു കാര്യവും തെരയരുത്. അത് നിങ്ങളുടെ ജീവനെ വരെ അപകടത്തിലാക്കും .
https://www.facebook.com/Malayalivartha