കണ്ണീർക്കാഴ്ചയായി.... ഉഡുപ്പിയിലെ ഹൊസാഹിത്ലു ബീച്ചിൽ മൂന്ന് സ്കൂൾ കുട്ടികൾ മുങ്ങിമരിച്ചു

ഉഡുപ്പി ജില്ലയിൽ കിരിമഞ്ചേശ്വര ഗ്രാമത്തിലെ ഹൊസാഹിത്ലു ബീച്ചിൽ മൂന്ന് സ്കൂൾ കുട്ടികൾ മുങ്ങിമരിച്ചു. പ്രദേശവാസികളായ സി. സങ്കേത് (16), എം. സൂരജ് (15), കെ. ആശിഷ് (14) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം അപകടത്തിൽ പെട്ട ഇവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച കണ്ടെടുത്തു. നീന്താൻ പോയ കുട്ടികൾ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.
ഉഡുപ്പി കുന്താപുരം മേഖലയിൽ ഒരു മാസത്തിനകം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ബീച്ച് ദുരന്തമാണിത്. കഴിഞ്ഞ മാസം ഏഴിന് ഗോപടിയിലെ ചാർക്കികാട് ബീച്ചിൽ ബംഗളൂരുവിൽ നിന്നുള്ള മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചിരുന്നു. ഈ മാസം മൂന്നിന് മറവാന്തെയിലെ മാരസ്വാമി ക്ഷേത്ര ബീച്ചിന് സമീപം ഒഴുക്കിൽപ്പെട്ട ബംഗളൂരുവിൽനിന്നുള്ള രണ്ട് വിദ്യാർഥികളെ കെ.എൻ.ഡി ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.
"
https://www.facebook.com/Malayalivartha