വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമം... തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ് ഇന്നു മുതൽ രാമേശ്വരത്തേക്ക്

മലയാളികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിട്ട് തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ് ഇന്നു മുതൽ രാമേശ്വരത്തേക്ക്. ഇന്ന് രാത്രി 8.30നു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ(നമ്പർ 16343) നാളെ പുലർച്ചെ 3.40നു പാലക്കാടും രാവിലെ 9.50നു മധുരയിലുമെത്തും.
തുടർന്ന് മനമധുരൈ(10.25), പരമക്കുടി(10.50), രാമനാഥപുരം(11.13) വഴി ഉച്ചയ്ക്ക് 12.45നു രാമേശ്വരത്തെത്തും. അവിടെ നിന്നുള്ള മടക്ക സർവീസ് ഉച്ചയ്ക്ക് 1.30നു പുറപ്പെട്ട് പതിവുപോലെ രാത്രി 8.30നു പാലക്കാടും പിറ്റേന്ന് രാവിലെ 4.55നു തിരുവനന്തപുരത്തുമെത്തും.
കേരളത്തിൽ നിന്നു രാമേശ്വരത്തേക്കുള്ള ആദ്യ സ്ഥിരം ട്രെയിൻ സർവീസ് ആണിത്. 2008 മുമ്പ് വരെ മീറ്റർഗേജിൽ സർവീസ് നടത്തിയിരുന്ന പാലക്കാട്-രാമേശ്വരം ട്രെയിൻ നിറുത്തലാക്കി ബ്രോഡ് ഗേജ് പാത ഒരുക്കി വൈദ്യുതീകരണം നടത്തിയിട്ടും ഇവിടേക്കു ട്രെയിൻ സർവീസ് തുടങ്ങിയിരുന്നില്ല. നിലവിൽ മധുര വരെ സർവീസ് നടത്തുന്ന അമൃത എക്സ്‌പ്രസ് ഏറെ നാളത്തെ മുറവിളികൾക്കു ശേഷം രാമേശ്വരത്തേക്കു നീട്ടാൻ 2022ൽ റെയിൽവേ ബോർഡ് അംഗീകാരം നൽകിയിരുന്നു.
എന്നാൽ ഇതിനു ശേഷം മൂന്ന് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു സർവീസ് യാഥാർത്ഥ്യമാകാൻ. പാമ്പൻ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ട്രെയിൻ സർവീസ് നിറുത്തിയത്.
" f
https://www.facebook.com/Malayalivartha